in

LOVELOVE LOLLOL OMGOMG CryCry AngryAngry

റൊണാൾഡോയെ ഞങ്ങൾ മിസ് ചെയ്യുന്നു- കാരണം തുറന്നു പറഞ്ഞ് യുവന്റസ് വൈസ് പ്രസിഡന്റ്‌…

“കാര്യങ്ങൾ നടപ്പാക്കലിന്റെ കാര്യത്തിൽ ഞങ്ങൾ പിന്നിലാണ്. ഞങ്ങൾക്ക് ചീയേസ, ബെർണാർഡോസ്കി തുടങ്ങി എല്ലാ ആക്രമണ കളിക്കാരെയും ഒരുമിച്ച് ചേർക്കണം, അവർ 10-നും 15-നും ഇടയിൽ ഗോളുകൾ സ്കോർ ചെയ്യുന്നു.” “ഞങ്ങൾക്ക് ഒരു 30-ഗോൾ സ്കോർ ചെയ്യുന്ന കളിക്കാരനെ (ക്രിസ്റ്റ്യാനോ റൊണാൾഡോ) നഷ്ടപ്പെട്ടു, പക്ഷേ ഞങ്ങളുടെ കളിക്കാർ സൈഡ്‌ലൈനുകൾ മെച്ചപ്പെടുത്തിയാൽ മികച്ച സ്ഥാനങ്ങളിലേക്ക് ഉയരാൻ ഞങ്ങൾക്ക് മികച്ച അവസരമുണ്ടാകും.” –

Instructios to Cristiano Ronaldo Jsport bible]

സൂപ്പർ താരമായ ക്രിസ്റ്റ്യാനോ റൊണാൾഡോ ടീം വിട്ടതോടെ ഇറ്റാലിയൻ ലീഗിൽ യുവന്റസിനു അത്ര നല്ല സമയമല്ല, മാക്സിമിലിയാനോ അല്ലെഗ്രി പരിശീലിപ്പിക്കുന്ന യുവന്റസ് യുവേഫ ചാമ്പ്യൻസ് ലീഗിൽ മികച്ച പ്രകടനം കാഴ്ച വെച്ചെങ്കിലും, സീരി എ യിൽ വളരെ മോശം പ്രകടനമാണ് യുവന്റസിന്റേത്.

2018-ൽ റയൽ മാഡ്രിഡിൽ നിന്ന് യുവന്റസിലെത്തിയ ക്രിസ്റ്റ്യാനോ റൊണാൾഡോ 2021 വരെയാണ് യുവന്റസിനു വേണ്ടി ബൂട്ടണിഞ്ഞത്, 134 മത്സരങ്ങളിൽ നിന്ന് 101 ഗോളുകളും നിരവധി അസിസ്റ്റുകളുമടക്കം മികച്ച കണക്കുകൾ തന്നെയാണ് യുവന്റസ് ജേഴ്സിയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ നേടിയത്.

Cristiano Ronaldo for Juventus

ടീമിനൊപ്പവും വ്യക്തിഗതമായും ഇറ്റലിയിലെ സാധ്യമായ എല്ലാ ട്രോഫികളും നേടിയ ക്രിസ്റ്റ്യാനോ റൊണാൾഡോ ഇറ്റലി കീഴടക്കിയതിനു ശേഷമാണ് 2021 സമ്മർ ട്രാൻസ്ഫറിൽ യുവന്റസ് ക്ലബ്ബ്‌ വിട്ടുകൊണ്ട് വർഷങ്ങൾക്ക് ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് തിരിച്ചെത്തുന്നത്.

ഇപ്പോഴിതാ യുവന്റസിന്റെ മുൻ താരവും നിലവിൽ ക്ലബ്ബിന്റെ വൈസ് പ്രസിഡന്റുമായ പാവേൽ നെഡ്വേഡ് ക്രിസ്റ്റ്യാനോ റൊണാൾഡോയെ തങ്ങൾ മിസ് ചെയ്യുന്നുണ്ടെന്ന് സമ്മതിച്ചു, തങ്ങൾക്ക് അത്യാവശ്യം മികച്ച താരങ്ങൾ ഉണ്ടെങ്കിലും 30 ഗോളുകൾ സ്കോർ ചെയ്യുന്ന ഒരു കളിക്കാരനെ തങ്ങൾക്ക് നഷ്ടമായെന്നാണ് അദ്ദേഹം പറഞ്ഞത്.

“കാര്യങ്ങൾ നടപ്പാക്കലിന്റെ കാര്യത്തിൽ ഞങ്ങൾ പിന്നിലാണ്. ഞങ്ങൾക്ക് ചീയേസ, ബെർണാർഡോസ്കി തുടങ്ങി എല്ലാ ആക്രമണ കളിക്കാരെയും ഒരുമിച്ച് ചേർക്കണം, അവർ 10-നും 15-നും ഇടയിൽ ഗോളുകൾ സ്കോർ ചെയ്യുന്നു.”

“ഞങ്ങൾക്ക് ഒരു 30-ഗോൾ സ്കോർ ചെയ്യുന്ന കളിക്കാരനെ (ക്രിസ്റ്റ്യാനോ റൊണാൾഡോ) നഷ്ടപ്പെട്ടു, പക്ഷേ ഞങ്ങളുടെ കളിക്കാർ സൈഡ്‌ലൈനുകൾ മെച്ചപ്പെടുത്തിയാൽ മികച്ച സ്ഥാനങ്ങളിലേക്ക് ഉയരാൻ ഞങ്ങൾക്ക് മികച്ച അവസരമുണ്ടാകും.” – പാവേൽ നെഡ്വേഡ് പറഞ്ഞു.

സീരി എ വമ്പന്മാരായ യുവന്റസ് നിലവിൽ 17 മത്സരങ്ങളിൽ നിന്ന് 28 പോയന്റുമായി ആറാം സ്ഥാനത്താണ് പോയന്റ് ടേബിളിൽ തുടരുന്നത്, എന്നാൽ യുവേഫ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് സ്റ്റേജിൽ ആറിൽ അഞ്ച് മത്സരങ്ങളും വിജയിച്ച് നോക്കൗട്ട് റൗണ്ട് ഉറപ്പിക്കാൻ ഇറ്റാലിയൻ കരുത്തർക്ക് കഴിഞ്ഞിട്ടുണ്ട്.

മെസ്സിക്ക് ആദരവ്, എംബാപ്പെയുടെ ഇരട്ടഗോളിൽ പിസ്ജിക്ക് മികച്ച വിജയം…

ബ്ലാസ്റ്റേഴ്‌സ് താരം അഡ്രിയാൻ ലൂണയ്ക്ക് അടുത്ത മത്സരങ്ങൾ നഷ്ടമാവുമോ? ആശങ്കയിൽ ആരാധകർ