ഇറ്റാലിയൻ ലീഗിൽ മറ്റൊരു വമ്പൻ പോരാട്ടത്തിന് കൂടി കളം ഒരുങ്ങുന്നു. ഞായറാഴ്ച (ഇന്ന്) യുവന്റസിന്റെ ഹോം മൈതാനത്ത് യുവന്റസ് എ സി മിലാനെ നേരിടുന്നു.
ഇത്തവണ യുവന്റസ് വല്ലാത്ത ഒരു ദുരവസ്ഥയിൽ ആണ്. ഒരു ദശാകാലത്തിനടുത്തു കയ്യിൽ വച്ചനുഭവിച്ച ഇറ്റാലിയൻ ലീഗ് കിരീടം അവർക്ക് നഷ്ടമായി, അതിനു പുറമെ ചാമ്പ്യൻസ് ലീഗ് യോഗ്യതക്ക് പോലും കഷ്ടപ്പെടേണ്ട ഗതിയിലെത്തി അവർ.
അപമാനിതനാകുമ്പോൾ അത്ഭുതം പ്രവർത്തിക്കുവാൻ കഴിവുള്ള പോർച്ചുഗീസ് സ്‌ട്രൈക്കർ ക്രിസ്റ്റ്യാനോ റൊണാൾഡോയിൽ ആണ് മുൻ ഇറ്റാലിയൻ ചാമ്പ്യൻമാരുടെ പ്രതീക്ഷ മുഴുവൻ.എ സി മിലാനും ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാൻ ജയം അനിവാര്യമാണ്. അതിനാൽ ഫലത്തിൽ ഇതൊരു മരണപ്പോരാട്ടം തന്നെയാണ്.
കഴിഞ്ഞ മത്സരത്തിൽ ഉഡിനൈസിനെതിരെ ഡബിൾ നേടിയ റൊണാൾഡോ ഒറ്റക്ക് പൊരുത്താനുള്ള തന്റെ മനസ് കൈമോശം വന്നിട്ടില്ല എന്നു തെളിയിച്ചു കഴിഞ്ഞു. നിലവിൽ ആർക്കും പരുക്കില്ലാത്തത് കൊണ്ട് ഉഡിനൈസിനെതിരെ കളത്തിൽ ഇറങ്ങിയ അതേ ടീമിനെ ആകും പിർലോ കളത്തിൽ ഇറക്കുന്നത്.
ഇതും വായിക്കുക: ഹസാഡിന്റെ കാര്യത്തിൽ തീരുമാനമെടുക്കുവാൻ റയൽ മാഡ്രിഡ്
ഇന്ത്യൻ സമയം ഇന്ന് രാത്രി 12.15ന് ആകുംമത്സരം ഇന്ത്യയിൽ സോണി ടെൻ 2, സോണി ടെൻ 2 HD എന്നീ ടെലിവിഷൻ ചാനലുകളിൽ കൂടിയും സോണി LIV വഴിയുള്ള ലൈവ് സ്ട്രീമിങ്ങിൽ കൂടിയും ആയിരിക്കും സംപ്രേഷണം.
SOURCE: Sportskeeda