in

ഒരു ചെറു പുഞ്ചിരി കൊണ്ട് ക്രിക്കറ്റ്‌ ലോകം അടക്കി ഭരികുന്ന കിവിസ് ഇതിഹാസം

Kane Williamson [Twiter]

കെയിൻ വില്യംസണെ പറ്റിയുള്ള എന്റെ ആദ്യത്തെ ഓർമ അദ്ദേഹം നേടിയ ഡബിൾ സെഞ്ച്വറികളോ സെഞ്ച്വറികളോ അല്ല മറിച്ചു 2015 ലോകകപ്പ് ലെ ഗ്രൂപ്പ്‌ സ്റ്റേജിൽ ഓസ്ട്രേലിയ ക്ക് എതിരെ നേടിയ വെറും 45 റൺസ് ആണ്. അതെ, ബോൾട്ടും സ്റ്റാർക്കും പേസും സ്വിങ്ങും കൊണ്ട് ബാറ്റസ്മാൻമാരെ പരീക്ഷിച്ച ആ മത്സരം എങ്ങനെ ഓരോ ക്രിക്കറ്റ്‌ ആസ്വാദകരുടെ മനസിൽ നിന്ന് മാഞ്ഞു പോകും!! ( എക്സ്ട്രീം ഡി സ്പോർട്സ്)

9 വിക്കറ്റ് നഷ്ടമായി നിന്നപ്പോൾ കമ്മിൻസിനെ ലോങ്ങ്‌ ഓണിന് മുകളിലുടെ സിക്സെർ പറത്തി വില്യംസൺ കിവിസിനെ വിജയിപ്പിച്ചപ്പോളും അദ്ദേഹം, അദ്ദേഹത്തിന്റെ ആഘോഷം ഒരു ചെറു പുഞ്ചിരിയിൽ ഒതുക്കി. അതെ,വില്യംസൺ അങ്ങനെയാണ് തന്റെ സന്തോഷവും സങ്കടവും ഒരു കുഞ്ഞ് പുഞ്ചിരിയിൽ ഒതുക്കുന്നവൻ.

Kane Williamson [Twiter]

2019 ഏകദിന ലോകകപ്പിൽ കിവിസ് വിൻഡിസ്നെ നേരിടുന്നു. വില്യംസന്റെ സെഞ്ച്വറി മികവിൽ കിവിസ് 292 റൺസ് എന്ന വിജയലക്ഷ്യം വിൻഡിസിന് മുമ്പിൽ വെച്ചു. കാർലോസ് ബ്രാതവെയ്റ്റ് ന്റെ ഒറ്റയാൾ പോരാട്ടത്തിന് ഒടുവിൽ 6 റൺസിന് വിൻഡിസ് വിജയം കൈവിടുമ്പോൾ കിവിസ് വിജയം ആഘോഷിക്കേണ്ടതിൻ പകരം കെയ്ൻ എത്തിയത് അദ്ദേഹത്തെ ആശ്വാസപ്പിക്കാനായിരുന്നു.

ഒരിക്കൽ കിവിസ് ഇതിഹാസം മാർട്ടിൻ ക്രോ പറയുകയുണ്ടായി വില്യംസൺ ന്റെ കരിയർ തീരുമ്പോൾ അദ്ദേഹം ന്യൂസിലാൻഡ് കണ്ട ഏറ്റവും മികച്ച ബാറ്റസ്മാൻ ആകും എന്ന്. പക്ഷെ ഇന്ന് 31 ആം ജന്മദിന ആഘോഷിക്കുമ്പോൾ തന്നെ വില്യംസൺ സമകാലിന ലോക ക്രിക്കറ്റിലെ മികച്ച ബാറ്റസ്മാൻമാർ അടങ്ങുന്ന ഫാബ് ഫോർ എന്ന് ക്രിക്കറ്റ്‌ ലോകം വിളിക്കുന്ന കോഹ്ലിയും സ്മിത്തും റൂട്ടും ഒള്ള ആ ശ്രെണിയിലേക്ക് ഉയർന്നു ഇരിക്കുന്നു.

Kane Williamson and Tom Latham

2019 ലോകകപ്പ് തന്റെ ബാറ്റിംഗ് മികവ് കൊണ്ടും ക്യാപ്റ്റൻസി മികവ് കൊണ്ടും അദ്ദേഹം തന്റേതാക്കി മാറ്റി.10 മത്സരങ്ങളിൽ നിന്ന് 578 റൺസ് നേടി അദ്ദേഹം തന്റെ ടീമിന് വേണ്ടി എല്ലാം ചെയ്തു. എന്നാൽ ഫൈനൽ ൽ സൂപ്പർ ഓവറിൽ മോർഗന്റെ ഇംഗ്ലണ്ട് ന്റെ മുന്നിൽ അടിയറവ് പറഞ്ഞപ്പോഴും വില്ലിക്ക് പരാതി ഒന്നും ഉണ്ടായില്ല. അവിടെയും തന്റെ വിഷമങ്ങൾ എല്ലാം ഒരു പുഞ്ചിരിയിൽ ഒതുക്കി ഇംഗ്ലണ്ട് കാരെ അഭിനന്ദിക്കാൻ ആദ്യം എത്തിയത് മറ്റാരുമായിരുന്നില്ല

പ്രഥമ ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനൽ ൽ ഇന്ത്യയെ തോൽപിച്ചു കിവിസ് കിരീടം നേടുമ്പോൾ നമുക്ക് അദ്ദേഹതെ വെറുക്കാൻ കഴിഞ്ഞില്ല. കാരണം വില്ലി അങ്ങനെ ആണ് ഒരു ചെറു പുഞ്ചിരി കൊണ്ട് ലോകം കീഴ്ടക്കിയവൻ . അതെ, ഇനിയും അദ്ദേഹം ഉയരങ്ങളിലേക്ക് പറക്കട്ടെ , നേട്ടങ്ങൾ കീഴടക്കട്ടെ എന്ന് ആശംസിച്ചു കൊണ്ട് നിർത്തുന്നു

അടുത്ത വർഷം ഖത്തറിൽ വേൾഡ് കപ്പ് വാങ്ങിക്കുമ്പോൾ വീണ്ടും കാണാം, കൂൾ മാസ് റിച്ചാർലിസൺ

ലയണൽ മെസ്സിക്ക് വേണ്ടി എംബപ്പേയെ ഒഴിവാക്കില്ലെന്ന് പി എസ് ജി പരിശീലകൻ