in ,

LOVELOVE OMGOMG

കെയ്ൻ വില്യംസൺ നാട്ടിലേക്ക് മടങ്ങി…

വില്യംസൺ ഇനി ബാക്കിയുള്ള മത്സരങ്ങൾ കളിക്കാൻ ഇന്ത്യയിലേക്ക് തിരകെ വരുമെന്ന് ഉറപ്പില്ല. ഹൈദരാബാദിന് ഇനി പ്ലേ ഓഫിലേക്ക് എത്തണമെങ്കിൽ മഹാ അത്ഭുതങ്ങൾ തന്നെ സംഭവിക്കണം. എന്തായാലും നമുക്ക് കാത്തിരിക്കാം.

Kane Williamson of Sunrisers Hyderabad.
സൺറൈസേഴ്‌സ് ഹൈദരാബാദിലെ കെയ്ൻ വില്യംസൺ. (BCCI/IPL)

സൺ രൈസേഴ്സ് ഹൈദരാബാദ് നായകൻ കെയ്ൻ വില്യംസൺ നാട്ടിലേക്ക് മടങ്ങി.തന്റെ കുഞ്ഞിന്റെ ജനനത്തിനായിയാണ് താരം ടീം വിട്ടത്. തങ്ങളുടെ സമൂഹ മാധ്യമ അക്കൗണ്ടുകൾ വഴി സൺ രൈസേഴ്സ് ഹൈദരാബാദ് തന്നെയാണ് ഈ കാര്യം അറിയിച്ചത്.

തന്റെ കുടുംബത്തിലെ ഏറ്റവും പുതിയ ജനനത്തിന് വേണ്ടി കെയ്ൻ വില്യംസൺ ന്യൂ സിലാൻഡിലേക്ക് മടങ്ങി. അദ്ദേഹത്തിനും അദ്ദേഹത്തിന്റെ ഭാര്യക്കും ആശംസകൾ നേരുന്നു എന്നാ അടിക്കുറിപോടെ അടങ്ങിയ ട്വീറ്റ് വഴിയാണ് സൺ രൈസേഴ്സ് ഈ കാര്യം അറിയിച്ചത്. നിലവിൽ പ്ലേ ഓഫ്‌ പ്രതീക്ഷകൾ സജീവമായ ഹൈദരാബാദിന് ഇത് ഒരു തിരച്ചടിയായെക്കാം.

നിലവിൽ 13 കളികളിൽ നിന്ന് 12 പോയിന്റുമായി ഹൈദരാബാദ് എട്ടാം സ്ഥാനത്താണ്. പക്ഷെ ഇത് വരെയും ടീമിന്റെ പ്ലേ ഓഫ്‌ സാധ്യതകൾ അടഞ്ഞിട്ടില്ല.വില്യംസണിന്റെ അഭാവത്തിൽ പൂരാൻ, മാർക്രം, ഭൂവനേശ്വർ, അഭിഷേക് ശർമ എന്നിവരിൽ ഒരാൾ ഹൈദരാബാദ് നായകനായേക്കും.

വില്യംസൺ ഇനി ബാക്കിയുള്ള മത്സരങ്ങൾ കളിക്കാൻ ഇന്ത്യയിലേക്ക് തിരകെ വരുമെന്ന് ഉറപ്പില്ല. ഹൈദരാബാദിന് ഇനി പ്ലേ ഓഫിലേക്ക് എത്തണമെങ്കിൽ മഹാ അത്ഭുതങ്ങൾ തന്നെ സംഭവിക്കണം. എന്തായാലും നമുക്ക് കാത്തിരിക്കാം.

എറിക് ടെൻ ഹാഗിന് മുന്നറിയിപ്പുമായി മുൻ യുണൈറ്റഡ് ക്യാപ്റ്റൻ ഗാരി നെവിൽ

അഗ്യൂറോയുടെ ആ ചരിത്ര ഗോളിനെ പറ്റി സംശയം ഉന്നയിച്ചു റൂണി