in , ,

LOVELOVE LOLLOL OMGOMG AngryAngry CryCry

യൂറോപ്പിനെ ഞെട്ടിപ്പിക്കുന്ന ട്രാൻസ്ഫറുമായി മാഞ്ചേസ്റ്റർ യുണൈറ്റഡ്, കാന്റെ യുണൈറ്റഡിലേക്ക്..

യൂറോപ്പിനെ ഞെട്ടിപ്പിക്കുന്ന ട്രാൻസ്ഫറുമായി മാഞ്ചേസ്റ്റർ യുണൈറ്റഡ്. കാന്റെ മാഞ്ചേസ്റ്റർ യുണൈറ്റഡിലേക്ക്. എറിക് ടെൻ ഹാഗിന്റെ ആദ്യത്തെ സൈനിങ് എൻഗോളാ കാന്റെ.

യൂറോപ്പിനെ ഞെട്ടിപ്പിക്കുന്ന ട്രാൻസ്ഫറുമായി മാഞ്ചേസ്റ്റർ യുണൈറ്റഡ്. കാന്റെ മാഞ്ചേസ്റ്റർ യുണൈറ്റഡിലേക്ക്. എറിക് ടെൻ ഹാഗിന്റെ ആദ്യത്തെ സൈനിങ് എൻഗോളാ കാന്റെ.

പ്രമുഖ മാധ്യമമായ മിററാണ് ഈ വാർത്ത റിപ്പോർട്ട്‌ ചെയ്തത്. കഴിഞ്ഞ മാസമാണ് മാഞ്ചേസ്റ്റർ യുണൈറ്റഡ് പരിശീലകനായി എറിക് ടെൻ ഹാഗ് നിയമിതനായത്. ഈ ട്രാൻസ്ഫർ നടന്നാൽ ടെൻ ഹാഗിന് കീഴിൽ പുതു ചരിതം കുറിക്കാൻ ഒരുങ്ങുന്ന യുണൈറ്റഡിന് വലിയ ഒരു മുതൽകൂട്ടാകും.

നിലവിൽ മധ്യനിര താരങ്ങളായ പോൾ പോഗ്ബയും മാറ്റിച്ചും ഈ സീസണോടെ ടീം വിടുന്നതിനാൽ യുണൈറ്റഡിന് ഒരു മധ്യനിര താരം ആവശ്യമാണ്. ഈ താരം കാന്റെ ആകണമെന്ന് തന്നെയാണ് ടെൻ ഹാഗ് ആവശ്യപെടുന്നത്. പക്ഷെ താരത്തെ ചെൽസി വിട്ട് നൽകാൻ ഒരുക്കമല്ലെന്ന് തന്നെയാണ് റിപ്പോർട്ടുകൾ.

ഈ വ്യാഴാഴ്ച ഓൾഡ് ട്രാഫോർഡിൽ വെച്ച് ഭാവി കാര്യങ്ങൾ തീരുമാനിക്കാൻ യുണൈറ്റഡ് ബോർഡുമായി ടെൻ ഹാഗ് ചർച്ച നടത്തും. ഓരോ മാഞ്ചേസ്റ്റർ യുണൈറ്റഡ് ആരാധകരുടെയും അവസാന പ്രതീക്ഷയാണ് എറിക് ടെൻ ഹാഗ്. എറിക് ടെൻ ഹാഗിന് കീഴിൽ യൂറോപ് വിറപ്പിച്ച പഴയ യുണൈറ്റഡ് തിരകെ വരുമെന്ന് തന്നെയാണ് ഓരോ ആരാധകരും പ്രതീക്ഷിക്കുന്നത്.

ഇത് കേരള ഫുട്ബോളിന്റെ സുവർണ വർഷം..

വിമർശനങ്ങൾക്ക് മറുപടിയുമായി ഇന്ത്യൻ പരിശീലകൻ ISL updates India football coach Igor Stimac