in ,

LOVELOVE

കേരള ബ്ലാസ്റ്റേഴ്‌സ് എസ്ഡിയുടെ കരാർ നീട്ടിയതിനോട് ഡയറക്ടറുടെ പ്രതികരണം ഇങ്ങനെ..

ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ഏറെ സന്തോഷകരമായ വാർത്തയായിരുന്നു കരോലിസ് സ്കിൻകിസിന്റെ കരാർ പുതുക്കിയത്. 2028 വരെ നീളുന്ന അഞ്ചു വർഷ കരാറിലാണ് സ്പോർട്ടിംഗ് ഡയറക്ടറായ കരോലിസ് സ്കിൻകിസ് ഒപ്പിട്ടത്.

ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ഏറെ സന്തോഷകരമായ വാർത്തയായിരുന്നു കരോലിസ് സ്കിൻകിസിന്റെ കരാർ പുതുക്കിയത്. 2028 വരെ നീളുന്ന അഞ്ചു വർഷ കരാറിലാണ് സ്പോർട്ടിംഗ് ഡയറക്ടറായ കരോലിസ് സ്കിൻകിസ് ഒപ്പിട്ടത്.

കരോലിസ് സ്കിൻകിസ് ബ്ലാസ്റ്റേഴ്‌സിലെത്തിയതിന് ശേഷം മികച്ച പ്രകടനമായിരുന്നു ബ്ലാസ്റ്റേഴ്സ് കാഴ്ചവച്ചത്. അതോടൊപ്പം അഡ്രിയാൻ ലൂണ തുടങ്ങി മികച്ച താരങ്ങളും പരിശീലകൻ ഇവാൻ വുകമനോവിച്ച് എല്ലാം ബ്ലാസ്റ്റേഴ്സിലെത്തിയത് കരോലിസിന്റെ കീഴിലായിരുന്നു.

ഇപ്പോഴിതാ സ്പോർട്ടിംഗ് ഡയറക്ടറായ കരോലിസ് സ്കിൻകിസിന്റെ കരാർ പുതുക്കിയതിനെ കുറിച്ച് സംസാരിക്കുകയാണ് ബ്ലാസ്റ്റേഴ്സ് ഉടമസ്ഥൻ നിഖിൽ.

കരോലിസ് ബ്ലാസ്റ്റേഴ്‌സ് കുടുംബത്തിന്റെ പ്രധാനപ്പെട്ട വ്യക്തിയാണ് എന്നും, സ്പോർട്ടിംഗ് ഡയറക്ടറിന്റെ കരാർ അഞ്ചുവർഷത്തെക്ക് കൂടി പുതുക്കിയതിൽ സന്തോഷമുണ്ടെന്നുമാണ് നിഖിൽ പറഞ്ഞത്.

“കരോലിസ് ഞങ്ങളുടെ ബ്ലാസ്റ്റേഴ്‌സ് കുടുംബത്തിന്റെ അവിഭാജ്യ ഘടകമാണ്. കരോലിസിന്റെ സഹകരണം 5 വർഷത്തേക്ക് കൂടി നീട്ടുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. തുടർച്ചയായി രണ്ട് പ്ലേ ഓഫുകൾ നേടാനും ഞങ്ങളുടെ കായിക അഭിലാഷങ്ങൾ മെച്ചപ്പെടുത്താനും ഞങ്ങൾ ലക്ഷ്യമിടുന്നതിനാൽ കരാർ പുതുക്കുന്നത് ക്ലബ്ബിന്റെ ഒരു സുപ്രധാന നീക്കമായിരിക്കും.” എന്നാണ് ബ്ലാസ്റ്റേഴ്‌സ് ഉടമസ്ഥൻ നിഖിൽ പറഞ്ഞത്.

കേരള ബ്ലാസ്റ്റേഴ്സിനോടൊപ്പം കിരീടങ്ങൾ നേടുവാൻ താൻ തുടരുമെന്ന് എസ്ഡി

ബാംഗ്ലൂരുവിലെ പരാജയത്തിൽ ഗോവ പുറത്ത്, ഒഡിഷ പ്ലേഓഫിൽ?