ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ആദ്യ സീസണുകൾ മുതൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിക്കുന്ന ഒരു താരമാണ് ദിനേശ് കാർത്തിക്. ഡൽഹി ഡെയർ ഡെവിൾസ്, മുംബൈ ഇന്ത്യൻസ്, കൊൽക്കത്ത നൈറ്റ് റൈഡഴ്സ്, പഞ്ചാബ് കിങ്‌സ് ഇലവൻ, ഗുജറാത്ത് ലയൺസ് എന്നീ ടീമുകൾക്ക് വേണ്ടിയും താരം കളിച്ചിട്ടുണ്ട്. പക്ഷെ ഈ സീസണിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് വേണ്ടി അസാധ്യ ഫോമിലാണ് താരം ബാറ്റ് ചെയ്യുന്നത്.
കാർത്തിക്കിന്റെ തോളിലേറിയാണ് ബാംഗ്ലൂർ മുന്നേറുന്നത് എന്ന് പറഞ്ഞാലും തെറ്റ് ഒന്നുമില്ല. കൊൽക്കത്ത നൈറ്റ് റൈഡഴ്സ്, രാജസ്ഥാൻ റോയൽസ്, ഡൽഹി ക്യാപിറ്റൽസ് എന്നീ ടീമുകൾക്ക് എതിരെ അസാമാന്യ ബാറ്റിംഗ് പ്രകടനമാണ് അദ്ദേഹം പുറത്തെടുത്തത്. അത് കൊണ്ട് തന്നെ ഇന്ന് ലക്കനൗ സൂപ്പർ ജയന്റ്സ് ബാംഗ്ലൂരിനെ നേരിടാൻ ഒരുങ്ങുമ്പോൾ രാഹുലിന്റെ ഏറ്റവും വലിയ തലവേദന കാർത്തിക്കിന്റെ മാരക ഫോം തന്നെയാണ്.
പക്ഷെ ദിനേശ് കാർത്തിക്കിനെ തളയ്ക്കാൻ വജ്രായുദ്ധം ഒരുക്കുക്കയാണ് കെ എൽ രാഹുൽ. രവി ബിഷനോയ് തന്നെയാണ് രാഹുലിന്റെ വജ്രായുധം.2020 മുതൽ ലെഗ് സ്പിന്നർമാർക്കെതിരെ കാർത്തിക്കിന്റെ പ്രകടനം വളരെ ദയനീയമാണ്.ഈ കാലയളവിൽ 47 പന്തുകൾ ലെഗ് സ്പിന്നർമാരുടെ നേരിട്ട കാർത്തിക് 42 റൺസ് മാത്രമേ നേടിയിട്ടുള്ളു. ഇതിൽ പതിനാൽ തവണ അദ്ദേഹം പുറത്താവുകയും ചെയ്തിരുന്നു.
പോയിന്റ് ടേബിളിൽ ആദ്യ സ്ഥാനം ലക്ഷ്യം വെച്ചാണ് ഇന്ന് ഇരു ടീമുകളും ഇറങ്ങുന്നത്. രാഹുൽ മികച്ച ഫോമിലേക്ക് ഉയർന്നത് ലക്കനൗവിന് നേട്ടമാണ്. ആവേശകരമായ മത്സരത്തിന് വേണ്ടി നമുക്ക് കാത്തിരിക്കാം.ഇരു ടീമുകളുടെയും സാധ്യത ഇലവൻ ചുവടെ ചേർക്കുന്നു.
ലഖ്‌നൗ സൂപ്പർ ജയന്റ്‌സ്: 1 കെഎൽ രാഹുൽ (ക്യാപ്റ്റൻ), 2 ക്വിന്റൺ ഡി കോക്ക് (വി.കെ.), 3 മനീഷ് പാണ്ഡെ, 4 ആയുഷ് ബഡോണി, 5 മാർക്കസ് സ്റ്റോയിനിസ്, 6 ദീപക് ഹൂഡ, 7 ക്രുനാൽ പാണ്ഡ്യ, 8 ജേസൺ ഹോൾഡർ, 9 ദുഷ്മന്ത ചമീര, 10 അവേശ്. , 11 രവി ബിഷ്‌ണോയി.
റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ: 1 ഫാഫ് ഡു പ്ലെസിസ് (ക്യാപ്റ്റൻ), 2 അനുജ് റാവത്ത്, 3 വിരാട് കോലി, 4 ഗ്ലെൻ മാക്സ്വെൽ, 5 സുയാഷ് പ്രഭുദേശായി, 6 ഷഹബാസ് അഹമ്മദ്, 7 ദിനേശ് കാർത്തിക് (WK), 8 വനിന്ദു ഹസരംഗ, 9 ഹർഷൽ മൊഹം പട്ടേൽ, 9 ഹർഷൽ മൊഹം പട്ടേൽ, 10 , 11 ജോഷ് ഹാസിൽവുഡ്.