in ,

LOVELOVE LOLLOL OMGOMG AngryAngry CryCry

അടുത്ത സീസണിൽ മൂന്ന് ഇന്ത്യൻ ടീമുകൾക്ക് AFC ലീഗ് കളിക്കാം ബ്ലാസ്റ്റേഴ്‌സിനും സാധ്യത…

ഏഷ്യൻ ഫുട്ബോൾ ചാമ്പ്യൻസ് ലീഗിൽ പന്ത് തട്ടാനുള്ള ടീമുകളെ തിരഞ്ഞെടുക്കുന്ന മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചപ്പോൾ കേരളബ്ലാസ്റ്റേഴ്സ് ആരാധകർക്കും പ്രതീക്ഷയുണ്ട്. കേരള ബ്ലാസ്റ്റേഴ്സ് ടീമിനും ഒന്നു ശ്രമിച്ചാൽ അടുത്ത ഏഷ്യൻ ഫുട്ബോൾ ചാമ്പ്യൻസ് ലീഗിൽ പന്ത് തട്ടാം.

ഇന്ത്യൻ ഫുട്ബോൾ പ്രേമികൾ കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്ന വാർത്തകളിൽ ഒന്നാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഇന്ത്യൻ ഫുട്ബോളിന് ലോകവ്യാപകമായി അംഗീകാരം ലഭിക്കുന്നു എന്നതിന് പുതിയ തെളിവ് കൂടിയാണ് ഈ സംഭവവികാസങ്ങൾ. വരുന്ന ഏഷ്യൻ ഫുട്ബോൾ ചാമ്പ്യൻസ് ലീഗിൽ ഇന്ത്യയിൽ നിന്ന് കൂടുതൽ സ്ലോട്ടുകൾ അനുവദിച്ചിരിക്കുകയാണ്.

നേരത്തെ ഒക്കെ ഒരു ടീമിന് മാത്രമായിരുന്നു ഏഷ്യൻ ഫുട്ബോൾ ചാമ്പ്യൻസ് ലീഗിൽ പങ്കെടുക്കുവാൻ ഇന്ത്യയിൽ നിന്നും അവസരം ലഭിക്കുക. എന്നാൽ അടുത്ത സീസൺ മുതൽ ഇന്ത്യയിൽ നിന്നും മൂന്ന് ടീമുകൾക്ക് ഫുട്ബോൾ ചാമ്പ്യൻസ് ലീഗ് അല്പം തൊട്ടാൽ അവസരമുണ്ടെന്ന് ഏറ്റവുമൊടുവിൽ പുറത്തുവന്ന വാർത്ത സൂചിപ്പിക്കുന്നു.

ഏഷ്യൻ ഫുട്ബോൾ ചാമ്പ്യൻസ് ലീഗിൽ പന്ത് തട്ടാനുള്ള ടീമുകളെ തിരഞ്ഞെടുക്കുന്ന മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചപ്പോൾ കേരളബ്ലാസ്റ്റേഴ്സ് ആരാധകർക്കും പ്രതീക്ഷയുണ്ട്. കേരള ബ്ലാസ്റ്റേഴ്സ് ടീമിനും ഒന്നു ശ്രമിച്ചാൽ അടുത്ത ഏഷ്യൻ ഫുട്ബോൾ ചാമ്പ്യൻസ് ലീഗിൽ പന്ത് തട്ടാം.

ഐഎസ്എൽ ലീഗ് ടോപ്പേഴ്സ്, ട്രോഫി വിന്നേഴ്സ് എന്നിവർക്കു പുറമേ വരുന്ന സൂപ്പർ കപ്പ് ജേതാക്കൾക്കും ഏഷ്യൻ ഫുട്ബോൾ ചാമ്പ്യൻസ് ലീഗ് കളിക്കാം. രജിസ്‌ട്രേഷൻ സംബന്ധമായ നടപടികൾ പൂർത്തിയാക്കുകയും വരുന്ന സൂപ്പർ കപ്പ് വിജയിക്കുകയും ചെയ്ത ബ്ലാസ്റ്റേഴ്സിന് സ്വപ്നസാഫല്യം പോലെ ഏഷ്യൻ ഫുട്ബോൾ ചാമ്പ്യൻസ് ലീഗിൽ പങ്കെടുക്കാം

ഇംഗ്ലണ്ട് ഇതിഹാസ താരം ഇന്ത്യൻ പരിശീലകനോ??

ഇന്ത്യക്ക് മികച്ച സ്ട്രൈക്കർമാരെ ആവശ്യമുണ്ട്…