in

ഡ്യൂറൻഡ് കപ്പ് ഗ്രൂപ്പുകൾ പ്രഖ്യാപിച്ചു ബ്ലാസ്റ്റേഴ്സും ബാംഗ്ലൂരുവും ഒരു ഗ്രൂപ്പിൽ

KBFC vs BFC [ISL]

അടുത്ത മാസം അഞ്ചുമുതൽ കൊൽക്കത്തയിൽ ആരംഭിക്കുന്ന ഏഷ്യയിൽ തന്നെ ഏറ്റവും പഴക്കമുള്ള ഡ്യൂറന്റ് കപ്പ്‌ ഫുട്ബോൾ ടൂർണമെന്റിന്റെ 130ആം പതിപ്പിൽ കേരള ബ്ലാസ്റ്റേഴ്‌സും  പങ്കെടുക്കുമെന്ന് നേരത്തെതന്നെ ഉറപ്പായിരുന്നു.

ഡ്യൂറൻഡ് കപ്പിൽ കേരളബ്ലാസ്റ്റേഴ്സിൻറെ മുന്നോട്ടുള്ള പ്രയാണം ഒട്ടും എളുപ്പമായിരിക്കില്ല എന്നതാണ് നിലവിൽ പുറത്തുവന്ന ഗ്രൂപ്പ് ഫിക്സച്ചറുകൾ തെളിയിക്കുന്നത്.

KBFC vs BFC [ISL]

സെപ്റ്റംബർ 5ന് ആരംഭിക്കുന്ന ഡ്യൂറണ്ട് കപ്പ് ടൂർണമെന്റിന്റെ ഗ്രൂപ്പുകളായിരിക്കുകയാണ് ഒടുവിൽ. 16 ടീമുകളാണ് ടൂർണമെന്റിൽ മത്സരിക്കുന്നത്. ഓരോ ഗ്രൂപ്പിൽ നിന്നും രണ്ടുടീമുകൾക്ക് അടുത്ത റൗണ്ടിലേക്ക് പ്രവേശിക്കാം.

മൂന്നാം നമ്പർ ഗ്രൂപ്പിലാണ് കേരള ബ്ലാസ്റ്റേഴ്സ് ഉൾപ്പെട്ടിരിക്കുന്നത് അവിടെ ബ്ലാസ്റ്റേഴ്സിനെ കൂടാതെ ബംഗളൂരുവും നേവിയും ഡൽഹി എഫ് സിയും ഉണ്ട്.

⭕ ഗ്രൂപ്പ്‌ -1
• MOHAMMEDAN SC
• C. R. P. F
• I.A.F
• BENGALURU UNITED
⭕ ഗ്രൂപ്പ്‌ – 2
• JAMSHEDPUR FC
• SUDEVA
• FC GOA
• ARMY GREEN
⭕ ഗ്രൂപ്പ്‌ – 3
• KERALA BLASTERS
• DELHI FC
• BENGALURU
• INDIAN NAVY
⭕ ഗ്രൂപ്പ്‌ – 4
• GOKULAM KERALA
• HYDERABAD FC
• ASSAM RIFLES
• ARMY RED

ട്വന്റി 20 ലോകകപ്പിന് ഇന്ത്യന്‍ ടീമിലേക്ക് 10 പേര്‍ ഉറപ്പ്; മറ്റ് അഞ്ച് അംഗങ്ങള്‍ തീരുമാനമായില്ല

ഇഷ്ട താരത്തിൻറെ ആരാധകനിൽ നിന്നും ഒരു ക്ലബ്ബിൻറെ മാർഗദീപമായി വളർന്ന മലയാളിയുടെ കഥ