അങ്ങനെ ഒട്ടേറെ ദിവസങ്ങളുടെ ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ കാത്തിരിപ്പിന് വിരാമായിരിക്കുകയാണ്. ബ്ലാസ്റ്റേഴ്സിന്റെ അടുത്ത സൈനിംഗ് വന്നിരിക്കുകയാണ്. എല്ലാ തവണയും പോലെ ഇപ്പോഴും ഒരു അഭ്യൂഹംങ്ങൾക്കും ഇടം നൽകാതെയാണ് ബ്ലാസ്റ്റേഴ്‌സ് താരത്തിന്റെ സൈനിങ് നടത്തിയിരിക്കുന്നത്.
യുവ ഘാനിയൻ മുന്നേറ്റതാരമായ ക്വാമെ പെപ്രയെയാണ് കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയിരിക്കുന്നത്. 2025 വരെ നീളുന്ന രണ്ടു വർഷക്കരാറിലാണ് താരം കേരള ബ്ലാസ്റ്റേഴ്സിലെത്തുന്നത്. ക്ലബ്ബ് തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.
ദക്ഷിണാഫ്രിക്കൻ ക്ലബ്ബായ ഒർലാൻഡോ പൈറേറ്റ്സ് എഫ്.സിയിൽ നിന്നുമാണ് താരം ബ്ലാസ്റ്റേഴ്‌സിലെത്തുന്നത്. എന്നാൽ താരം കഴിഞ്ഞ സീസണിൽ മറ്റൊരു ദക്ഷിണാഫ്രിക്കൻ ക്ലബ്ബായ മാരിറ്റ്സ്ബർഗ് യുണൈറ്റഡ് എഫ്.സിയിൽ ലോൺ അടിസ്ഥാനത്തിലായിരുന്നു കളിച്ചത്.
താരം ഇരു ക്ലബ്ബുകൾക്കായി 39 മത്സരങ്ങളിൽ നിന്ന് എട്ട് ഗോളുകൾ നേടിയിട്ടുണ്ട്. ഘാന, ദക്ഷിണാഫ്രിക്ക, ഇസ്രായേൽ എന്നി രാജ്യങ്ങളിലെ ഫസ്റ്റ് ഡിവിഷൻ ക്ലബ്ബുകൾക്കായി കളിച്ച് വളരെയധികം പരിചയം സമ്പത്തുള്ള കളിക്കാരൻ കൂടിയാണ് ഈ 22 ക്കാരൻ.
Adding some ?? ????????? to our attack! ⚽️?
— Kerala Blasters FC (@KeralaBlasters) August 20, 2023
We are delighted to announce the signing of Kwame Peprah on a 2-year contract, subject to medicals.#SwagathamKwame #KBFC #KeralaBlasters pic.twitter.com/9QZdUyPcLw
എന്തിരുന്നാലും എല്ലാ ബ്ലാസ്റ്റേഴ്‌സ് ആരാധകരും ഈ യുവ താരത്തിന്റെ സൈനിങ്ങിൽ സന്തോഷത്തിലാണ്.താരത്തിന് ബ്ലാസ്റ്റേഴ്സിനൊപ്പം ഗോളടിച്ചു കൂട്ടാൻ കഴിയട്ടെ എന്ന് പ്രതീക്ഷയിലുമാണ് ആരാധകർ.