in , ,

LOVELOVE LOLLOL AngryAngry CryCry OMGOMG

മികച്ച ബ്ലാസ്റ്റേഴ്സ്, ഇത്തവണ പൊളിക്കും?; മികച്ച തയ്യാറെടുപ്പുമായി ആശാനും പിള്ളേരും വരുന്നു…

ഇന്ത്യൻ സൂപ്പർ ലീഗിന്റെ കഴിഞ്ഞുപോയ എല്ലാ സീസണിനെക്കാൾ വളരെയധികം പ്രതീക്ഷയോടെയാണ് ബ്ലാസ്റ്റേഴ്സ് ആരാധകർ ഈ സീസണേ നോക്കി കാണുന്നത്. ഇതിന് കാരണമായി എടുത്തു പറയേണ്ടത് ഈ സീസണിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ സ്‌ക്വാഡ് അത്രയധികം മികച്ചതായതു കൊണ്ടാണ്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ കഴിഞ്ഞുപോയ എല്ലാ സീസണിനെക്കാൾ വളരെയധികം പ്രതീക്ഷയോടെയാണ് ബ്ലാസ്റ്റേഴ്സ് ആരാധകർ ഈ സീസണേ നോക്കി കാണുന്നത്. ഇതിന് കാരണമായി എടുത്തു പറയേണ്ടത് ഈ സീസണിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ സ്‌ക്വാഡ് അത്രയധികം മികച്ചതായതു കൊണ്ടാണ്.

ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ബ്ലാസ്റ്റേഴ്സ് വിട്ടുപോയത് ഒട്ടേറെ പ്രമുഖ താരങ്ങളാണ്. എന്നാൽ ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ഏറ്റവും കൂടുതൽ നിരാശയുള്ളത് ഗോൾകീപ്പർ പ്രഭ്സുഖൻ സിംഗ് ഗിൽ ബ്ലാസ്റ്റേഴ്സ് വിട്ടതാണ്. കാരണം കേരള ബ്ലാസ്റ്റേഴ്സിന് ഇപ്പോൾ ഫസ്റ്റ് ഗോൾ കീപ്പറിന്റെ അഭാവമുണ്ട്.

എന്നാലും ആരാധകരെല്ലാവരും ബ്ലാസ്റ്റേഴ്സിലേക്ക് പുതിയതായി വന്ന ഗോൾകീപ്പർ ലാറ ശർമ്മ മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന പ്രതീക്ഷയിലാണുള്ളത്. അതോടൊപ്പം എടുത്തു പറയേണ്ട കാര്യമാണ് ബ്ലാസ്റ്റേഴ്സിലേക്ക് പുതിയതായി വന്ന വിദേശ താരങ്ങളുടെ പ്രീ സീസൺ പ്രകടനം.

പുതിയ വിദേശ താരങ്ങളായ ഡെയ്സുകെ സകായ്, ക്വാം പെപ്ര, മിലോസ് ഡ്രിൻചിച്, ബ്ലാസ്റ്റേഴ്സിന് വേണ്ടി പ്രീ സീസണിൽ മികച്ച പ്രകടനം തന്നെയാണ് കാഴ്ചവെച്ചത്. ഡെയ്സുകെ സകായ്, ക്വാം പെപ്ര എന്നിവർ ബ്ലാസ്റ്റേഴ്സിന് വേണ്ടി ഗോൾ നേടുകയും മിലോസ് ഡ്രിൻചിച് ക്ലീൻ ഇന്റർസെപ്ഷനുകൾ നടത്തുന്നതുമെല്ലാം നമ്മൾ കണ്ടതാണ്.

അതോടൊപ്പം ബ്ലാസ്റ്റേഴ്സിന്റെ ഇന്ത്യൻ സൈനിങ്ങുകളായ ഫ്രെഡി ലല്ലാവ്മ, ഐബൻഭ ഡോഹ്ലിംഗ്, പ്രഭിർ ദാസ് എന്നിവരും ബ്ലാസ്റ്റേഴ്സിന് വേണ്ടി മികച്ച പ്രകടനം തന്നെയാണ് കാഴ്ചവെച്ചിരുന്നത്. അതോടൊപ്പം കഴിഞ്ഞ പ്രീ സീസൺ മത്സരങ്ങളെല്ലാം ബ്ലാസ്റ്റേഴ്സിന് മികച്ച രീതിയിൽ തന്നെ ഉപയോഗിക്കാൻ കഴിഞ്ഞിരുന്നു.

ബ്ലാസ്റ്റേഴ്സിന് എവിടെയൊക്കെയാണോ തെറ്റുകൾ തിരുത്തേണ്ടതെന്നതെല്ലാം പരിശീലകൻ ഇവാൻ വുകമനോവിച്ചിന് കൃത്യമായി മനസ്സിലായിട്ടുണ്ട്. അതുകൊണ്ടുതന്നെ കേരള ബ്ലാസ്റ്റേഴ്സ് ഐഎസ്എലിന്റെ പത്താം സീസൺന് മികച്ച തയ്യാറെടുപ്പുമായാണ് ഒരുങ്ങുന്നത്.

ജസ്റ്റിനെ പോലെ ബ്ലാസ്റ്റേഴ്സിൽ വീണ്ടും ഒരു വിദേശ താരം?

കേരളാ ബ്ലാസ്റ്റേഴ്‌സിനെതിരെ പച്ചത്തെറി വിളിച്ച് മുംബൈ ആരാധകർ