in

LOVELOVE LOLLOL

ഒഡീഷയുടെ നെഞ്ചിൽ കൊമ്പന്മാർ റീത്ത് വച്ചു, എന്താ കളി എന്താ അഴക് എന്തൊരു ആക്രമണം, ഇതാണ് പറയുന്നത് അടിക്കുമ്പോൾ ബംബർ അടിക്കണം എന്ന്…

വമ്പന്മാരെയെല്ലാം വിറപ്പിച്ച ഒഡീഷയെ രണ്ടുഗോളുകൾക്ക് ബ്ലാസ്റ്റേഴ്സ് കെട്ടു കെട്ടിക്കുന്ന അസുലഭ മുഹൂർത്തത്തിൽ ഇന്ത്യൻ സൂപ്പർ ലീഗ് സാക്ഷ്യം വഹിച്ചു. ഒരു അർദ്ധരാത്രിയിൽ കേരളബ്ലാസ്റ്റേഴ്സ് പ്രഖ്യാപിച്ച സൈനിങ് ആയ ഉറുഗ്വേയ് താരം അഡ്രിയാൻ ലൂണ ആണ് ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ വിജയത്തിൻറെ ചുക്കാൻ പിടിച്ചത്.

kbfc rocks

ഇതാണ് പറയുന്നത് അടിക്കുമ്പോൾ ബംബർ അടിക്കണം എന്ന് കഴിഞ്ഞ മൂന്നു മാസങ്ങളിലും വിജയത്തിൻറെ പ്രതീക്ഷ കാണാതെ ആരാധകരെ നിരാശയുടെ പടുകുഴിയിലേക്ക് തള്ളിയിട്ട കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ മറ്റൊരു മുഖമായിരുന്നു ഒഡീഷ എഫ് സിഎന്ന വമ്പന്മാർ ക്കെതിരെ കച്ചമുറുക്കിയപ്പോൾ ബ്ലാസ്റ്റേഴ്സിന്റെ കൊമ്പൻമാർക്ക് ഉണ്ടായിരുന്നത്.

വമ്പന്മാരെയെല്ലാം വിറപ്പിച്ച ഒഡീഷയെ രണ്ടുഗോളുകൾക്ക് ബ്ലാസ്റ്റേഴ്സ് കെട്ടു കെട്ടിക്കുന്ന അസുലഭ മുഹൂർത്തത്തിൽ ഇന്ത്യൻ സൂപ്പർ ലീഗ് സാക്ഷ്യം വഹിച്ചു. ഒരു അർദ്ധരാത്രിയിൽ കേരളബ്ലാസ്റ്റേഴ്സ് പ്രഖ്യാപിച്ച സൈനിങ് ആയ ഉറുഗ്വേയ് താരം അഡ്രിയാൻ ലൂണ ആണ് ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ വിജയത്തിൻറെ ചുക്കാൻ പിടിച്ചത്.

KBFC-wins-the-match

ഒഡീഷയുടെ വലയിലേക്ക് ബ്ലാസ്റ്റേഴ്സ് അടിച്ചുകേറ്റിയ രണ്ടുഗോളുകൾക്ക് പിന്നിലെയും ബുദ്ധികേന്ദ്രം അയാളായിരുന്നു. തുടക്കം മുതൽ തന്നെ ഒഡീഷ നിലനിർത്തുവാനും ബ്ലാസ്റ്റേഴ്സ് അനുവദിച്ചിരുന്നില്ല ഇത്രയധികം പ്രസ് ചെയ്ത് കളിക്കുന്ന ബ്ലാസ്റ്റേഴ്സ് ടീമിനെ ആദ്യമായാണ് ആരാധകർക്ക് കാണുവാൻ കഴിഞ്ഞത്.

ഓൾറൗണ്ട് പ്രകടനം തന്നെ ആയിരുന്നു ഇന്ന് ബ്ലാസ്റ്റേഴ്സ് നിരയുടെ ഭാഗത്തുനിന്നും ഉണ്ടായത് കളിയുടെ സമസ്ത മേഖലയിലും ആധിപത്യം പുലർത്തുന്ന കൊമ്പന്മാർക്ക് കഴിഞ്ഞു. ആദ്യപകുതിയിൽ എതിരാളികളെ ഉറപ്പിച്ചു നിർത്തിയ ബ്ലാസ്റ്റേഴ്സ് രണ്ടാം പകുതിയിൽ കളി ഒന്നും കാര്യമാക്കി രണ്ടുഗോളുകൾ അവരുടെ വലയിലേക്ക് നിക്ഷേപിച്ചു ലൂണ എന്ന ബുദ്ധികേന്ദ്രം നൽകിയ പാസ് സ്വീകരിച്ച് ആദ്യം വാസ്കസ് ആണ് സ്കോർ ചെയ്തത്.

KBFC-wins-the-match

തുടർച്ചയായ മോശം പ്രകടനം കാണുമ്പോൾ എന്നും ആരാധകരുടെ സൈബർ ആക്രമണങ്ങൾക്ക് ഇരയായിരുന്ന പ്രശാന്തിന് ഗോൾ നേടുവാനും ഇന്ന് ലൂണ അവസരം ഒരുക്കിക്കൊടുത്തു. രണ്ടാമത്തെ കുട്ടി അദ്ദേഹത്തിൻറെ വകയായിരുന്നു, ഒഡീഷയുടെ ആശ്വാസഗോൾ നേടിയത് നിഖിൽ പൂജാരി ആയിരുന്നു അതിവേഗം തയ്യാറാക്കിയ റിപ്പോർട്ട് ആയതുകൊണ്ട് തന്നെ തെറ്റു വരാൻ സാധ്യതയുണ്ട് പ്രാഥമിക വിവരങ്ങൾ മാത്രമാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത് വിശദമായ റിപ്പോർട്ടുകൾ ആവേശം ക്ലബ്ബിൽ ഉടൻതന്നെ പ്രസിദ്ധീകരിക്കും

ഇത്തവണ ലേലത്തിൽ കോടികൾ വാരാൻ സാധ്യതയുള്ള അഞ്ച് ബൗളർമാർ

U-19 സൂപ്പർ സ്റ്റാർ, IPL ലെ ബാൻ, ഇന്ന് IPL ലെ ഏറ്റവും വിലയേറിയ താരം – സർ രവീന്ദ്ര റോക്സ്റ്റാർ ജഡേജ!