in

LOVELOVE OMGOMG LOLLOL AngryAngry CryCry

ഇനിയുള്ള മത്സരങ്ങളിൽ തൻറെ ടീമിൻറെ സമീപനം എന്തായിരിക്കുമെന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ വ്യക്തമാക്കുന്നു…

കേരള ബ്ലാസ്റ്റേഴ്സിന് ഇനി നേരിടാനുള്ളത് ഇന്ത്യൻ സൂപ്പർ ലീഗിലെ കരുത്തൻ മാരായ ജംഷഡ്പൂർ എഫ് സിയെ ആണ്. ആ മത്സരത്തിന് മുന്നോടിയായി ഇന്ന് ഉച്ചയ്ക്ക് ശേഷം നടന്ന വാർത്താസമ്മേളനത്തിൽ ആയിരുന്നു ഇനി തന്നെ പദ്ധതികൾക്ക് എന്തായിരിക്കും എന്ന് അദ്ദേഹം മനസ്സുതുറന്നത് ഇനിയുള്ള മത്സരങ്ങളിൽ തൻറെ സമീപനം എന്തായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞ വാക്കുകളുടെ കൃത്യമായ മലയാള പരിഭാഷയാണ് താഴെ ചേർത്തിരിക്കുന്നത്.

പതിവില്ലാത്തവിധം മാരക ഫോമിയിലാണ് ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി. പേരുകേട്ട എതിരാളികളെ നിഷ്പ്രഭമാക്കുന്ന പ്രകടനമാണ് ഓരോ മത്സരത്തിൽലും കേരളത്തിലെ ചുണക്കുട്ടികൾ കളിക്കളത്തിൽ പുറത്തെടുക്കുന്നത്. കൊമ്പൻമാരുടെ തേരോട്ടത്തിൽ ഇടറി വീണത് ഇന്ത്യൻ സൂപ്പർ ലീഗ് ചരിത്രത്തിൽ വമ്പന്മാർ തന്നെയാണ്.

ഇത്തവണ കേരള ബ്ലാസ്റ്റേഴ്സ് കരസ്ഥമാക്കുന്ന വിജയങ്ങളുടെ എല്ലാ മുഖ്യ കാരണക്കാരൻ സെർബിയൻ പരിശീലകനായ ഇവാൻ വുകമനോവിച് തന്നെയാണ്. തന്റെ ടീം കരസ്ഥമാക്കുന്ന വിജയങ്ങളുടെ ആലസ്യം അദ്ദേഹത്തിനെ ഒട്ടും ബാധിച്ചിട്ടില്ല. ആരാധകർ അമിത ആത്മവിശ്വാസത്തിൽ ആണെങ്കിലും ഈ പരിശീലകൻ സദാ ജാഗരൂഗനാണ്.

കേരള ബ്ലാസ്റ്റേഴ്സിന് ഇനി നേരിടാനുള്ളത് ഇന്ത്യൻ സൂപ്പർ ലീഗിലെ കരുത്തൻ മാരായ ജംഷഡ്പൂർ എഫ് സിയെ ആണ്. ആ മത്സരത്തിന് മുന്നോടിയായി ഇന്ന് ഉച്ചയ്ക്ക് ശേഷം നടന്ന വാർത്താസമ്മേളനത്തിൽ ആയിരുന്നു ഇനി തന്നെ പദ്ധതികൾക്ക് എന്തായിരിക്കും എന്ന് അദ്ദേഹം മനസ്സുതുറന്നത് ഇനിയുള്ള മത്സരങ്ങളിൽ തൻറെ സമീപനം എന്തായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞ വാക്കുകളുടെ കൃത്യമായ മലയാള പരിഭാഷയാണ് താഴെ ചേർത്തിരിക്കുന്നത്.

❝ ഇപ്പോൾ ലീഗിന്റെ എവിടെയാണ് ഞങ്ങൾ ഉള്ളത് എന്ന് ശ്രദ്ധിക്കുന്നില്ല.എല്ലാ സീസണിന്റെ തുടക്കത്തിൽ എല്ലാ ടീമുകളും അവർക്ക് പറ്റാവുന്ന ഏറ്റവും ഉയരത്തിൽ എത്തണം എന്നാണ് ചിന്തിക്കുന്നത്.ഞങ്ങൾക്ക് കഴിഞ്ഞ സീസൺ വളരെ മോശമായിരുന്നു. അവസാനത്ത് നിന്ന് രണ്ടാമതായാണ് ഞങ്ങൾ ഫിനിഷ് ചെയ്തത്. അതുകൊണ്ട് തന്നെ സീസൺ തുടക്കത്തിൽ വായടക്കുക പരാമാവധി കഠിന പ്രയത്നം ചെയ്യുക എന്നതായിരുന്നു ടീമിന്റെ ലക്ഷ്യം.

ഇപ്പോൾ സീസൺ പകുതിക്ക് ആയിരിക്കെ ഞങ്ങൾ ഇപ്പോഴത്തെ ഫോം തുടരണമെന്നാണ് ഉദ്ദേശം. ഈ മൊമന്റം കളയാതെ ഇരിക്കണം. ഒരോ മത്സരമെന്ന രീതിയിൽ ഒരോ കളികളെയും നോക്കി കാണുക. സീസണിൽ അവസാനത്തിൽ എവിടെ എത്തും എന്ന് ‌ഞങ്ങൾക്ക് നോക്കാം. ലീഗിൽ നല്ല നിലയിൽ ആണെങ്കിൽ ഞങ്ങൾ സന്തോഷവാന്മാരായിരിക്കും. അങ്ങനെ അല്ല എങ്കിൽ പിഴവുകൾ പരിഹരിക്കാൻ ശ്രമിക്കും. പക്ഷെ ഒരിക്കലും. വിനയം ഞങ്ങൾ കൈവിടരുത്.കഠിന പ്രയത്നം അവസാന മത്സരം വരെ തുടരണം. ❞

2008നു ശേഷം ക്രിസ്ത്യാനോ റൊണാൾഡോയുടെ കാര്യത്തിൽ ഇത്രയും വലിയ തകർച്ച ഇതാദ്യം…

“നെയ്മർ ആരാണെന്ന് എനിക്കറിയാം” -നെയ്മറിനെതിരെയുള്ള വിമർശനങ്ങളെ പറ്റി PSG സൂപ്പർ താരം സംസാരിക്കുന്നു…