in

LOVELOVE OMGOMG AngryAngry LOLLOL CryCry

ജനുവരി ട്രാൻസ്ഫറിൽ ബ്ലാസ്റ്റേഴ്സിലേക്ക് ആരൊക്കെ വരും, പരിശീലകൻ തന്നെ പറയുന്നു…

ഇതു സംബന്ധിച്ച നിജസ്ഥിതി വളരെ നേരത്തെ ഫാനിക്കിൾ നൽകിയ ഇൻഫർമേഷൻ അനുസരിച്ച് ആവേശം ക്ലബ് വാർത്തയായി പ്രസിദ്ധീകരിച്ചിരുന്നു. ഇപ്പോൾ ആ കാര്യം കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുക്കോമനോവിക് തന്നെ വ്യക്തമായി ഇന്ന് നടന്ന വാർത്താ സമ്മേളനത്തിൽ കൂടി സ്ഥിരീകരിച്ചു.

KBFC Boss and foreign players

ജനുവരിയിൽ ട്രാൻസ്ഫർ ജാലകം തുറക്കുമ്പോൾ കേരള ബ്ലാസ്റ്റേഴ്സിൽ നിലവിൽ കളിക്കുന്ന വിദേശ താരങ്ങളിൽ ഒരാൾ ക്ലബ് വിട്ട് പോകുമെന്നും അതേ സ്ഥാനത്ത് പുതിയ ഒരു താരം വരുമെന്നും. ഇതു സംബന്ധിച്ച നിജസ്ഥിതി വളരെ നേരത്തെ ഫാനിക്കിൾ നൽകിയ ഇൻഫർമേഷൻ അനുസരിച്ച് ആവേശം ക്ലബ് വാർത്തയായി പ്രസിദ്ധീകരിച്ചിരുന്നു.

എന്നാൽ അത് വിശ്വസിക്കുവാൻ വായനക്കാരിൽ പലർക്കും സംശയമുണ്ടായിരുന്നു ഇപ്പോൾ ആ കാര്യം കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുക്കോമനോവിക് തന്നെ വ്യക്തമായി ഇന്ന് നടന്ന വാർത്താ സമ്മേളനത്തിൽ കൂടി സ്ഥിരീകരിച്ചു. നിലവിലെ സാഹചര്യം അനുസരിച്ച് ഭൂട്ടാൻ താരം ചെഞ്ചോ ആയിരിക്കും പുറത്ത് പോവുക എന്നായിരുന്നു ഏറ്റവും ശക്തമായ രീതിയിൽ പടർന്നുപിടിച്ച അഭ്യൂഹങ്ങളിൽ ഒന്ന്.

KBFC Boss and foreign players

ചെഞ്ചോ ഏഷ്യൻ താരമായതിനാൽ ടീമിലെത്തിക്കുന്ന വിദേശ താരവും ഏഷ്യൻ ക്വാട്ട ആയിരിക്കണം എന്ന നിർബന്ധിത വ്യവസ്ഥ ഉള്ളതുകൊണ്ട് ഇറാനിൽനിന്ന് മറ്റും ബ്ലാസ്റ്റേഴ്സിലേക്ക് ഒരു പുതിയ വിദേശ താരം എത്തുമെന്നായിരുന്നു പരക്കെയുള്ള വിശ്വാസം. എന്നാൽ ഇക്കാര്യത്തിൽ ക്ലബ്ബ് ഇപ്പോൾ ബ്ലാസ്റ്റേഴ്സ് പരിശീലകൻ വ്യക്തമാക്കിയ മറുപടി ഇത്തരം അവയവങ്ങളിൽ നിന്ന് വിഭിന്നമാണ്.

നിലവിലെ വിദേശ താരങ്ങളിൽ കേരളാ ബ്ലാസ്‌റ്റേഴ്‌സ് പൂർണ്ണ തൃപ്തരാണ്. അതുകൊണ്ടുതന്നെ പുതിയ ഒരു വിദേശ താരത്തെ ടീമിലേക്ക് എത്തിക്കുന്നതിനെ പറ്റി അവർക്ക് ഇപ്പോൾ ആലോചനയില്ല.
എന്നാൽ അതിൻറെ അർത്ഥം ബ്ലാസ്റ്റേഴ്സിലേക്ക് പുതുതായി താരങ്ങൾ വരുന്നില്ല എന്നല്ല.

ടീമിന് ആവശ്യമുള്ള സ്ഥാനങ്ങളിൽ കളിപ്പിക്കാനും താരങ്ങളെ ആവശ്യമാണ്, എന്നാൽ തങ്ങളുടെ ലക്ഷ്യം ഇന്ത്യൻ താരങ്ങൾ ആണെന്നാണ് പരിശീലകൻ വ്യക്തമാക്കുന്നത് താരതമ്യേന പ്രായം കുറഞ്ഞ ഇന്ത്യൻ താരങ്ങൾക്ക് കൂടുതൽ മത്സര സമയം അനുവദിച്ചു നൽകി അവരെ മികവാർന്ന താരങ്ങളാക്കി വളർത്തിയെടുത്ത ഭാവിയിലേക്ക് പ്രയോജനപ്പെടുത്തുകയാണ് ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് ലക്ഷ്യംവെക്കുന്നത്

റഫറി ചതിച്ചില്ലായിരുന്നുവെങ്കിൽ ഞങ്ങൾ ഒന്നാംസ്ഥാനത്തെത്തിയേനെ; തുറന്നടിച്ച് ബ്ലാസ്റ്റേഴ്സ് പരിശീലകൻ…

ഇത്തവണ കിരീടം നേടാൻ കഴിയുമോ എന്ന ചോദ്യത്തിന് ബ്ലാസ്റ്റേഴ്സ് പരിശീലകന്റെ മറുപടി കേട്ട് ആരാധകർ ആവേശത്തിൽ…