in

LOVELOVE LOLLOL OMGOMG CryCry AngryAngry

ഇനി തമാശയില്ല എല്ലാം സീരിയസ് ആണ് ബ്ലാസ്റ്റേഴ്സ് പരിശീലകൻ കലിപ്പനാക്കുന്നു…

ഇന്ത്യൻ സൂപ്പർ ലീഗ് ഈ സീസണിന്റെ ആദ്യഘട്ടം അവസാനിക്കുന്നതുവരെ എല്ലാവരോടും കളിച്ചു ചിരിച്ചു തമാശക്കാരനായി നിന്ന കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ രണ്ടാം ഘട്ടത്തിലേക്ക് എത്തുമ്പോൾ സീരിയസ് വേഷം അണിയുകയാണ്. ഇതുവരെയുള്ള തമാശകൾ എല്ലാം മാറ്റി വയ്ക്കുവാൻ അദ്ദേഹം പറഞ്ഞു കഴിഞ്ഞു. ഇനിയാണ് കളി യഥാർത്ഥ കളി എന്ന ആറ്റിറ്റ്യൂഡ് ആണ് അദ്ദേഹം ഇപ്പോൾ വച്ചുപുലർത്തുന്നത്.

ശരിക്കും ഭാഗ്യം ചെയ്തവരാണ് കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ കാരണം ദീർഘ കാലത്തെ കാത്തിരിപ്പിനൊടുവിൽ അവർക്ക് കിട്ടിയിരിക്കുന്ന പരിശീലകൻ ആൾ ഒട്ടും ചില്ലറക്കാരനല്ല. ഇത്രയധികം യാഥാർഥ്യബോധത്തോടെ മണ്ണിൽ കാലുറപ്പിച്ചു നിന്ന് സംസാരിക്കുന്ന ഒരു പരിശീലകൻ ഇന്ത്യൻ സൂപ്പർ ലീഗ് ചരിത്രത്തിൽതന്നെ ഇതാദ്യമായിരിക്കും.

തെറ്റുകൾ ഉൾക്കൊള്ളാനും അവ തിരുത്തുവാനും ഇദ്ദേഹം കാണിക്കുന്ന മനസ്സ് അഭിനന്ദനാർഹമാണ്. തുടക്കത്തിൽ കളി നിയന്ത്രിക്കുന്ന റഫറിമാരുടെ പിഴവിനെ മനുഷ്യസഹജമായ പിഴവുകൾ എന്ന് പറഞ്ഞു ലഘൂകരിക്കാൻ വരെ മനസ്സു കാണിച്ച അദ്ദേഹം പിന്നീട് അവരുടെ നിയന്ത്രണം വിട്ട് പെരുമാറ്റങ്ങൾ അതിരു കിടന്നപ്പോൾ മാത്രമാണ് പ്രതികരിച്ചത്.

ഇന്ത്യൻ സൂപ്പർ ലീഗ് ഈ സീസണിന്റെ ആദ്യഘട്ടം അവസാനിക്കുന്നതുവരെ എല്ലാവരോടും കളിച്ചു ചിരിച്ചു തമാശക്കാരനായി നിന്ന കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ രണ്ടാം ഘട്ടത്തിലേക്ക് എത്തുമ്പോൾ സീരിയസ് വേഷം അണിയുകയാണ്. ഇതുവരെയുള്ള തമാശകൾ എല്ലാം മാറ്റി വയ്ക്കുവാൻ അദ്ദേഹം പറഞ്ഞു കഴിഞ്ഞു. ഇനിയാണ് കളി യഥാർത്ഥ കളി എന്ന ആറ്റിറ്റ്യൂഡ് ആണ് അദ്ദേഹം ഇപ്പോൾ വച്ചുപുലർത്തുന്നത്.

കേരള ബ്ലാസ്റ്റേഴ്‌സിന് എല്ലാ മത്സരങ്ങളും ഫൈനൽ പോലെയാണ് എന്ന സമീപനമാണ് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ സ്വീകരിക്കുന്നത്. ഇനിയുള്ള മത്സരങ്ങളിൽ വച്ചു പുലർത്താൻ പോകുന്ന സമീപനത്തിനെ പറ്റിയുള്ള അദ്ദേഹത്തിൻറെ വാക്കുകളുടെ മലയാള പരിഭാഷ നിങ്ങൾക്ക് താഴെ വായിക്കാം

” ഐ എസ് എല്‍ ലീഗ് കിരീടം നേടാന്‍ ആകുമോ എന്ന് ഇപ്പോള്‍ പറയാന്‍ ആകില്ല. ഇനിയും അതിന് കുറേ സമയം ഉണ്ട്. ഈ ലീഗ് തീര്‍ത്തും പ്രവചനാതീതമാണ്. ആര്‍ക്കും ആരെയും തോല്‍പ്പിക്കാം. അതുകൊണ്ട് എല്ലാ മത്സരങ്ങളും ഫൈനല്‍ എന്ന പോലെ കാണണം.ടീമിനെ ഒരു കരുത്തുറ്റ ടീമാക്കി മാറ്റാന്‍ ആണ് ശ്രമിക്കുന്നത്. ഇപ്പോഴത്തേക്ക് വേണ്ടി മാത്രമല്ല ഭാവിയും കൂടെ ലക്ഷ്യം വെച്ചാണ് ടീം ഒരുക്കുന്നത്.ലീഗ് കിരീടം നേടണം എന്ന് ഇപ്പോള്‍ പറയാന്‍ തങ്ങള്‍ക്ക് ആവില്ല. കഴിഞ്ഞ സീസണില്‍ എങ്ങനെ ആയിരുന്നു എന്ന് ഓര്‍ക്കണം,വിനയം വിടരുത്. സീസണിലെ ആദ്യ പകുതി പോലെ രണ്ടാം പകുതിയും തുടരേണ്ടതുണ്ട്.”

ഡാനിയുടെ പ്രസ്താവന പൊളിഞ്ഞു, ബാഴ്സയിലെത്താൻ പ്രസിഡന്റിനോട് ആൽവസ് ചോദിക്കുന്ന ചിത്രം പുറത്ത്…

ബ്ലാസ്റ്റേഴ്സ് ഗോവയും തമ്മിൽ ഏറ്റുമുട്ടുമ്പോൾ നടക്കാൻ പോകുന്നത് രണ്ട് ടാക്ടിക്സുകൾ തമ്മിലുള്ള പോരാട്ടം…