in

LOVELOVE LOLLOL OMGOMG AngryAngry CryCry

താരങ്ങൾക്ക് കൊടുക്കുന്ന പണം മുതലാക്കാൻ ബ്ലാസ്റ്റേഴ്സ് പുതിയ നയം ആവിഷ്കരിക്കുന്നു, ഇനി നഷ്ടക്കച്ചവടമില്ല…

കളിക്കളത്തിന് അകത്തും പുറത്തും കണക്കുകളിൽ കണിശക്കാരനായ കരോളിസ് എന്ന സ്പോർട്ടിംഗ് ഡയറക്ടർ ക്ലബ്ബിൻറെയും കളിക്കാരുടെയും സാമ്പത്തിക നയങ്ങൾ ഉടച്ചുവാർക്കാൻ പോകുകയാണ്. ഒരുപക്ഷേ ആരാധകർ ഏറെ ആഗ്രഹിച്ചിരുന്നു ധീരമായ ഒരു നിലപാടിലാണ് അദ്ദേഹം തിരിയുന്നത്. ഇനി ബെഞ്ചിലിരുന്ന് പണം വാങ്ങുന്നവർ ബ്ലാസ്റ്റേഴ്സിൽ ഉണ്ടായിരിക്കില്ല കൊടുക്കുന്ന കാശിന് പരമാവധി പണിയെടുക്കുകയാണ് അദ്ദേഹത്തിൻറെ ലക്ഷ്യം.

Karolis Skinkys KBFC

തകർച്ചയുടെ പടുകുഴിയിൽ വീണു കിടക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യിലേക്ക് ഒരു സ്പോർട്ടിങ് ഡയറക്ടർ വരുന്നു എന്ന് രണ്ടു സീസൺ മുൻപ് നമ്മൾ ഒരു വാർത്ത കേട്ടപ്പോൾ അധികമാരും അതിനു വലിയ ശ്രദ്ധയൊന്നും കൊടുത്തില്ല. എന്നാൽ രണ്ടു വർഷങ്ങൾക്കിപ്പുറം അദ്ദേഹം കേരള ബ്ലാസ്റ്റേഴ്സ് എന്ന ഇന്ത്യൻ സൂപ്പർ ലീഗ് ടീമിൽ കൊണ്ടുവന്ന മാറ്റം വളരെ വലുതാണ്.

ഇന്ത്യയിൽ വന്നു ചുമതലയേറ്റശേഷം ആദ്യ സീസണിൽ അദ്ദേഹത്തിന് കൈ ഒന്ന് പൊള്ളി. കാരണം ഇന്ത്യൻ സാഹചര്യങ്ങളെക്കുറിച്ച് കൂടുതൽ അറിവുകൾ ഒന്നും അദ്ദേഹത്തിന് ഇല്ലായിരുന്നു. അതുകൊണ്ട് തന്നെ ഒരു ഭാഗ്യപരീക്ഷണം പോലെ ആയിരുന്നു അദ്ദേഹത്തിന് ആദ്യ സീസൺ. അതിൻറെ പരാജയത്തിൽ നിന്നും അദ്ദേഹം ഇന്ത്യൻ സാഹചര്യങ്ങളെ കുറിച്ച് വ്യക്തമായി പഠിച്ചു.

Karolis Skinkys KBFC

ഇവിടുത്തെ ഫുട്ബോൾ മാർക്കറ്റിനെ കുറിച്ചും നന്നായി വിലയിരുത്തിയ അദ്ദേഹം കണ്ടെത്തിയ പ്രധാന വസ്തുതകളിൽ ഒന്ന് കളിക്കളത്തിൽ ഇറങ്ങാതെ ബെഞ്ചിലിരുന്ന് വലിയ പ്രതിഫലം പറ്റുന്ന താരങ്ങളെ കുറിച്ചാണ്. കൂടാതെ അവധിക്കാലം ആഘോഷിക്കാൻ എന്നപോലെ കളിക്കുവാൻ വരുന്ന വിദേശ താരങ്ങളെയും അദ്ദേഹം പഠിച്ചു.

കളിക്കളത്തിന് അകത്തും പുറത്തും കണക്കുകളിൽ കണിശക്കാരനായ കരോളിസ് എന്ന സ്പോർട്ടിംഗ് ഡയറക്ടർ ക്ലബ്ബിൻറെയും കളിക്കാരുടെയും സാമ്പത്തിക നയങ്ങൾ ഉടച്ചുവാർക്കാൻ പോകുകയാണ്. ഒരുപക്ഷേ ആരാധകർ ഏറെ ആഗ്രഹിച്ചിരുന്നു ധീരമായ ഒരു നിലപാടിലാണ് അദ്ദേഹം തിരിയുന്നത്. ഇനി ബെഞ്ചിലിരുന്ന് പണം വാങ്ങുന്നവർ ബ്ലാസ്റ്റേഴ്സിൽ ഉണ്ടായിരിക്കില്ല കൊടുക്കുന്ന കാശിന് പരമാവധി പണിയെടുക്കുകയാണ് അദ്ദേഹത്തിൻറെ ലക്ഷ്യം.

ടീം സ്ക്വാഡിൽ ഉൾപ്പെടുന്ന മുഴുവൻ താരങ്ങളെയും കളിപ്പിക്കുകയും മത്സരത്തിനു സജ്ജമാക്കി നിർത്തുകയും ചെയ്യുക. താരങ്ങളുടെ പ്രതിഭയും കായികശേഷിയും കളിക്കളത്തിൽ പരമാവധി പ്രയോജനപ്പെടുത്തുക നിലവിലെ സ്ക്വാഡിൽ അനാവശ്യമായി തോന്നുന്ന താരങ്ങളെ മറ്റുള്ള ക്ലബുകളിൽ വായ്പ അടിസ്ഥാനത്തിൽ കളിക്കാൻ വിടുക. ഇതുവഴി താരങ്ങൾക്കും കൊടുക്കുന്ന പ്രതിഫലത്തിന്റെകാര്യത്തിലും ബ്ലാസ്റ്റേഴ്സിന് നേട്ടമുണ്ടാകും

ഉക്കിന്റെകാലുകളുള്ള സ്വിറ്റ്സർലാൻഡ് മെസ്സി വീണ്ടും അപമാനിതനായി പടിയിറങ്ങുന്നു…

ക്രിസ്ത്യാനോ റൊണാൾഡോയെ പരിശീലകന്മാരുടെ രക്ഷകനെന്ന് വിശേഷിപ്പിച്ച് അപൂർവ ബാലൻ ഡി ഓർ ജേതാവ്…