ട്രോഫികൾ കൊണ്ട് ദാരിദ്രരാണെങ്കിലും പരിശീലകരുടെ എണ്ണം കൊണ്ട് സമ്പന്നമാണ് കേരള ബ്ലാസ്റ്റേഴ്സ് എന്ന് ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബ്. ഈയൊരു ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ ഒരു ഡസനോളം പരിശീലകരെ അവർ മാറ്റി മാറ്റി പരീക്ഷിച്ചു.
ആർക്കും ഇരിപ്പ് ഉറപ്പിക്കുവാൻ കഴിയാത്ത ഒരു ഹോട്ട് സീറ്റ് എന്ന വിശേഷണമാണ് ബ്ലാസ്റ്റേഴ്സ് പരിശീലക സ്ഥാനത്തിന് ഉള്ളത്. എന്നാൽ എന്തുകൊണ്ടാണ് സെർബിയൻ പരിശീലകനായ ഇവാൻ വുക്ക്മാനോവിച് ഈ മുൾക്കിരീടം എടുത്തു വച്ചത് എന്ന ചോദ്യത്തിന് അദ്ദേഹത്തിന് പ്രധാനമായും മൂന്നു മറുപടികളാണ് ഉള്ളത്.
അതിൽ ആദ്യത്തേത് ഇന്ത്യൻ സൂപ്പർ ലീഗിന്റെ ക്വാളിറ്റി ആണെന്നാണ് അദ്ദേഹം പറയുന്നത്. ഓരോ വർഷം കഴിയും തോറും മെച്ചപ്പെട്ടുവരുന്ന ലീഗുകളിൽ ഒന്നാണ് ഇന്ത്യൻ സൂപ്പർ ലീഗ്.
ഓരോ ദിവസവും അല്ലെങ്കിൽ ഓരോ സീസണിലും ക്വാളിറ്റി മെച്ചപ്പെട്ടു കൊണ്ടിരിക്കുന്ന ലീഗിന്റെ ഭാഗമാകുക എന്നത് തന്നെ സംബന്ധിച്ചിടത്തോളം അഭിമാനകരമായ നേട്ടങ്ങളിലൊന്നാണ് എന്ന് അദ്ദേഹം ഉറച്ചു വിശ്വസിക്കുന്നു.
അത് തനിക്കും ടീമിനും ഒരുപോലെ ഗുണപ്രദം ആകുന്നു എന്നാണ് സെർബിയൻ പരിശീലകൻ വിശ്വസിക്കുന്നത്. അത് കൊണ്ടാണ് അദ്ദേഹം മറ്റൊന്നുമാലോചിക്കാതെ ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് വന്നത് എന്ന് ഖേൽ നൗവിന് നൽകിയ ഒരു അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
അതുകൂടാതെ കേരള ബ്ലാസ്റ്റേഴ്സിന്റെ അതിശക്തമായ ആരാധക ബലവും തന്നെ ക്ലബ്ബിലേക്ക് ആകർഷിച്ചു എന്ന് അദ്ദേഹം പറഞ്ഞു. ഇത്രയധികം ആവേശത്തോടെ ആരാധകർ ആർത്തു വിളിക്കുമ്പോൾ ഒരു ഊർജ്ജം തന്നെ സിരകളിലേക്ക് കൂടി പ്രവഹിക്കും എന്ന് അദ്ദേഹം വിശ്വസിക്കുന്നു. അത് തനിക്കും ടീമിനും ഒരു എക്സ്ട്ര എനർജി നൽകുമെന്നാണ് ഈ സെർബിയൻ പരിശീലകൻ വിശ്വസിക്കുന്നത് ആരാധകരുടെ ഈ ബാഹുല്യവും കേരള ബ്ലാസ്റ്റേഴ്സ് എന്ന ക്ലബ്ബ് മറ്റൊന്നുമാലോചിക്കാതെ തെരഞ്ഞെടുക്കുവാൻ അദ്ദേഹത്തിനെ പ്രേരിപ്പിച്ചു
ഇതിനെല്ലാം ഉപരിയായി കേരളബ്ലാസ്റ്റേഴ്സ് സ്പോർട്ടിങ് ഡയറക്ടറായ കരോളിൻ സ്കിൻകിസ് ആണ് അദ്ദേഹത്തെ ഏറ്റവുമധികം ആകർഷിച്ച ഘടകം. വളരെ പുരോഗമനപരമായ ചിന്താഗതികൾ ഉള്ള ഒരു സ്പോർട്ടിംഗ് ഡയറക്ടർ ആണ് കരോലിൻസ്.
വ്യക്തമായ പദ്ധതികൾ അവതരിപ്പിക്കുവാൻ കഴിഞ്ഞാൽ എത്ര വലിയ റിസ്ക് എടുത്തും പരിശീലന പദ്ധതികൾക്ക് പൂർണമായ പിന്തുണ നൽകുവാൻ സന്നദ്ധനായ ഒരു സ്പോർട്ട് ഡയറക്ടറാണ് അദ്ദേഹമെന്ന് ആണ് ഈ സെർബിയൻ പരിശീലകൻ പറയുന്നത്.
വ്യക്തമായ ദിശാബോധവും കാഴ്ചപ്പാടുകളും ഉള്ള ഒരു സ്പോർട്സ് ഡയറക്ടറുടെ കൂടെ പ്രവർത്തിക്കുക എന്നത് കൂടുതൽ മെച്ചപ്പെട്ട ഫലം ഉണ്ടാക്കുവാൻ തന്നെ സഹായിക്കും എന്ന് ഇദ്ദേഹം ഉറച്ചു വിശ്വസിക്കുന്നു.
ഈ മൂന്ന് കാരണങ്ങളാണ് പ്രധാനമായും സെർബിയൻ പരിശീലകനായ ഐവാൻ വുക്കുമാനോവിച്ച എന്ന കേരള ബ്ലാസ്റ്റേഴ്സ് എന്ന് ക്ലബ്ബിലേക്ക് എത്തിച്ചത്