രണ്ട് മത്സരങ്ങൾ കഴിഞ്ഞിട്ടും വിജയം നേടാൻ കഴിയാത്ത കേരള ബ്ലാസ്റ്റേഴ്സ് ഇന്നത്തെ മത്സരത്തിൽ ചിരവൈരികളായ ബംഗളുരു എഫ് സിയെ നേരിടുന്നത് വിജയം ഉറപ്പിച്ചു തന്നെയാണ്. അതുകൊണ്ടുതന്നെ ആദ്യം മത്സരങ്ങൾക്ക് ഇറങ്ങിയ ടീമിൽ നിന്നും വളരെയധികം വ്യത്യാസങ്ങൾ മൂന്നാമത്തേതിൽ ബ്ലാസ്റ്റേഴ്സ് വരുത്തുന്നുണ്ട്.
മുന്നിലും പിന്നിലും ഒരുപോലെ മാറ്റങ്ങൾ വരുത്തിയാണ് ബ്ലാസ്റ്റേഴ്സ് ഇന്ന് ഇറങ്ങുന്നത് അത്യാവശ്യം കൈയ്യാങ്കളി പ്രാപ്തരായ ഒരു ടീമും ആണ് ഇന്ന് ബ്ലാസ്റ്റേഴ്സ് ഇറങ്ങുന്നത് അതുകൊണ്ടുതന്നെ കളി ഫിസിക്കൽ ലെവൽ പോയാലും പ്രതീക്ഷയുണ്ട്.
കഴിഞ്ഞുപോയ മത്സരങ്ങളെല്ലാം മിന്നിത്തിളങ്ങി കളിച്ച താരങ്ങൾ മാത്രമാണ് ഇന്നത്തെ ബ്ലാസ്റ്റേഴ്സിന്റെ ഇലവനിൽ ഉൾപ്പെട്ടിരിക്കുന്നത്. എതിരാളികളുടെ ഗോൾവല തുറക്കുവാനുള്ള ചുമതല അർപ്പിച്ചിരിക്കുന്ന രണ്ടു കിടിലൻ മുന്നേറ്റ താരങ്ങളിൽ ആണ് കഴിഞ്ഞ മത്സരങ്ങളിൽ ആരാധകരുടെ ഹൃദയം കവർന്ന ബ്ലാസ്റ്റേഴ്സ് താരങ്ങളായ വസ്ക്വസ് ലൂണ എന്നിവർക്കാണ് ആ ജോലി.
4-4-2 ഫോർമേഷൻ രീതിയിൽ ഇറങ്ങുന്ന ടീമിന്റെ മിഡിൽ ഓർഡർ യുവ താരങ്ങൾക്ക് ആണ്. വിൻസി , ജിക്സൻ, സഹൽ, പുയ്റ്റ്യ. അത്ര മേൽ അവരിൽ പരിശീലകൻ വിശ്വസിക്കുന്നു എന്നതിന് തെളിവാണ് അത്.
പിൻ നിരയിൽ ആണ് ശരിക്കും കളി കാര്യമായി മാറുന്നത്. ഖബ്ര, മാർക്കോ ലസ്കോവിക്, എനസ് സിപ്പോവിക്, പിന്നെ ജെസ്സൽ , ഗോൾ മുഖം കാക്കാൻ ആൽബിനോയും അപ്പോൾ , ഒന്നു വ്യക്തമായി വിജയം തന്നെ ലക്ഷ്യം