in , , ,

LOVELOVE LOLLOL OMGOMG CryCry AngryAngry

ഇറ്റാലിയൻ വമ്പൻ താരം ബ്ലാസ്റ്റേഴ്‌സിലേക്കെന്ന് റിപ്പോർട്ട്‌?; വന്നാൽ ബ്ലാസ്റ്റേഴ്‌സ് മുന്നേറ്റ നിര തീപാറും?…

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023-24 സീസൺ മുന്നോടിയായിയുള്ള 132മത് ഡ്യൂറൻഡ് കപ്പിനായുള്ള തയ്യാറെടുപ്പിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഇപ്പോഴുള്ളത്. ഇതിന് ഭാഗമായി ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ പ്രീ സീസൺ ആരംഭിച്ചു കഴിഞ്ഞു.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023-24 സീസൺ മുന്നോടിയായിയുള്ള 132മത് ഡ്യൂറൻഡ് കപ്പിനായുള്ള തയ്യാറെടുപ്പിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഇപ്പോഴുള്ളത്. ഇതിന് ഭാഗമായി ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ പ്രീ സീസൺ ആരംഭിച്ചു കഴിഞ്ഞു.

ഇപ്പോൾ എല്ലാ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരും പരിക്കേറ്റ ഓസ്ട്രേലിയൻ മുന്നേറ്റ താരം ജൗഷുവ സോട്ടിരിയോയുടെ പകരക്കാരനായി ബ്ലാസ്റ്റേഴ്‌സ് ആരെ കൊണ്ടുവരുമെന്ന കാത്തിരിപ്പിലാണ്. ഇപ്പോഴിത്ത ബ്ലാസ്റ്റേഴ്‌സിനെ ബന്ധപ്പെട്ട് പുതിയ ട്രാൻസ്ഫർ റിപ്പോർട്ടാണ് പുറത്ത് വരുന്നത്.

ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സ് ഇറ്റാലിയൻ മുന്നേറ്റ താരമായ സിമോൺ സാസയെ സ്വന്തമാക്കാനായുള്ള ചർച്ചകളിലാണ്. അതോടൊപ്പം താരത്തെ സ്വന്തമാക്കാനായുള്ള നീകങ്ങളിൽ പരിശീലകൻ ഇവാൻ വുകമനോവിച്ച് പങ്കുണ്ട് എന്നാണ്.

കഴിഞ്ഞ മെയ്‌ മാസം പരിശീലകൻ ഇവാനാശാൻ ഇറ്റലിയിൽ തന്റെ വെക്കേഷന് ആഘോഷിക്കാൻ പോയിരുന്നു. അപ്പോൾ തന്നെ പരിശീലകൻ ഇറ്റലിയിൽ ആഘോഷിക്കാൻ മാത്രമല്ല മറിച് മികച്ച നീക്കങ്ങൾ നടത്താനാണ് പറഞ്ഞു റിപ്പോർട്ടുകൾ വന്നിരുന്നു.

ഇപ്പോൾ പുറത്ത് വരുന്നത്, ഇവനാശാൻ അന്ന് നടത്തിയിരുന്ന നീക്കങ്ങൾ 32ക്കാരനായ ഈ സിമോൺ സാസയെ സ്വന്തമാക്കാൻ തന്നെയാണ് എന്നാണ്. ഇറ്റാലിയൻ വമ്പന്മാരായ ജുവന്റ്‌സ്, സ്പാനിഷ് വമ്പന്മാരായ വലെൻസിയ തുടങ്ങിയ വമ്പൻ ക്ലബ്ബുകൾക്ക് വേണ്ടി കളിച്ച താരമാണ് സിമോൺ സാസ.

https://youtu.be/KwCuAH54LvI

താരം അവസാനമായി കളിച്ചിരിക്കുന്നത് ഇറ്റാലിയൻ ടൂർണമെന്റായ സീരി-എയിലെ ടോറിനോ എഫ്സിക്ക് വേണ്ടിയാണ്. എന്തിരുന്നാലും താരം ബ്ലാസ്റ്റേഴ്‌സിലേക് വരുകയാണേൽ ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത സീസണിൽ മുന്നേറ്റ നിര തീപാറുമെന്ന് ഉറപ്പാണ്.

ബ്ലാസ്റ്റേഴ്‌സിന്റെ പ്രീയപ്പെട്ട താരം പുതിയ ക്ലബ്ബിലേക്ക്?; ആശംസകൾ അറിയിച്ച് ആരാധകർ…

ബ്ലാസ്റ്റേഴ്‌സിന് നാണക്കേട്?; ഐഎസ്എലിലെ ഏറ്റവും മുല്യമേറിയ ഇന്ത്യൻ മുന്നേറ്റ താരങ്ങൾ ഇവരാണ്….