in

CryCry

ആ പ്രശ്നം പരിഹരിച്ചില്ലെങ്കിൽ കേരളാ ബ്ലാസ്റ്റേഴ്സിനെ കാത്തിരിക്കുന്നത് വളരെ വലിയ ഒരു ദുരന്തമായിരിക്കും…

സ്പീഡ് ഗെയിം കളിക്കുന്ന കൗണ്ടർ അറ്റാക്ക് ഫോക്കസ് ചെയ്തിരിക്കുന്ന ടീമുകൾ നിഷ്പ്രയാസം അരികുകളിലൂടെ ഓടിവന്ന് സ്കോർ ചെയ്യും. അതുകൊണ്ട് കേരള ബ്ലാസ്റ്റേഴ്സ് അടിയന്തരമായി ഈ പ്രശ്നം പരിഹരിക്കണം. പ്രശ്നം പരിഹരിച്ചില്ലെങ്കിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യെ കാത്തിരിക്കുന്നത് വളരെ വലിയ ഒരു ദുരന്തം ആയിരിക്കും

KBFC Training

ഇന്ത്യൻ സൂപ്പർ ലീഗ് 2021-2022 എഡിഷനിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയുടെ രണ്ടാം മത്സരം കഴിഞ്ഞപ്പോൾ ആരാധകർക്കിടയിൽ അത്രമാത്രം നിരാശയില്ല. രണ്ടു മത്സരങ്ങളിൽ നിന്നും കേവലം ഒരു പോയിൻറ് മാത്രമാണ് ലഭിച്ചത് എങ്കിലും ആരാധകർക്ക് ഈ ടീമിൽ ഇനിയും വിശ്വാസമുണ്ട്. ആദ്യമത്സരത്തിൽ കണ്ട ബലഹീനതകൾ രണ്ടാം മത്സരത്തിൽ പരിഹരിച്ചു എന്നത് ആത്മവിശ്വാസം പകരുന്നുണ്ട്.

ഇന്നലെ നല്ല കളിയായിരുന്നു പക്ഷേ ഫിനിഷിങ്ങിലെ ചില പോരായ്മകൾ മാറ്റുകയാണെങ്കിൽ ഈ ലീഗിന്റെ തന്നെ ഒരു പേടിസ്വപ്നമായി മാറും ബ്ലാസ്റ്റേഴ്സ്. ഡിഫെൻസ് സ്ട്രോങ്ങ്‌ ആയിരുന്നു എന്ന് എല്ലാരും പറയുമ്പോൾ, ആകെ ആയത് രണ്ട് CB പൊസിഷൻസ് മാത്രമാണ് എന്നത് പലരും വിസ്മരിക്കുന്നു . കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ വിങ് ബാക്ക് പൊസിഷൻ കളിക്കുന്ന താരങ്ങൾ ഒക്കെ ഒക്കെ കുറച്ച് മോശം പെർഫോമൻസ് ആണ് കാഴ്ച വെക്കുന്നത്.

KBFC Training

RB ആയി ഫിസിക്കൽ ആയി സ്ട്രോങ്ങ്‌ ആയ ഖബ്രയെ പരിഗണിക്കുമ്പോൾ അവിടെ സ്റ്റാമിന എന്ന ഘടകം കൂടി നോക്കണം RB എന്ന് പറയുമ്പോ ഡിഫെൻസിൽ നിന്ന് മാത്രം ബ്ലോക്കും ക്ലീറൻസും നടത്തുന്നത് മാത്രം അല്ലാ. Right ഫ്ലാങ്ങിലൂടെ പറന്ന് നടക്കേണ്ട പറവകൾ ആണ്. എന്നാൽ ഖബ്രക്ക് അധികം ഓവർ ലാപ് ചെയ്ത് ഓടി അതികം സ്പ്രിന്റ്സ് നടത്താൻ സാധിക്കുന്നില്ല. ഒരു സ്പീഡി സ്‌ട്രെങ്ത് പ്ലയെർ ആണ് അവിടെ വേണ്ടത്.

നിഷു കുമാർ അല്ലെങ്കിൽ സന്ദീപ് ആരായാലും അവിടെ നന്നായി പെർഫോം ചെയ്യാൻ സാധിക്കും. അത് പോലെ തന്നെ LB സ്‌ഥാനം ജസ്സലിന് ഉറപ്പാണ്‌ എന്നാൽ വിചാരിക്കുന്ന പോലെ അത്ര വലിയ പെർഫോമൻസ് ഒന്നും അയാളുടെ പക്കൽ നിന്നും വരുന്നില്ല. ഉയരക്കുറവാണ്റവാണു പ്രധാന പ്രശ്നം ഇന്നലെയും കഴിഞ്ഞ കളികളെ പോലെ തന്നെ കംപ്ലീറ്റ് ആയി ബീറ്റൻ ആയി പോകുന്നു.

സെന്റർ ബാക്ക് പൊസിഷൻ കൈപ്പിടിയിലൊതുക്കാൻ കഴിയുന്ന കരുത്തരായ രണ്ട് പ്രതിരോധനിര താരങ്ങളുടെ സേവനം കൊണ്ട് മാത്രമാണ് കേരളബ്ലാസ്റ്റേഴ്സ് പ്രതിരോധനിര കഴിഞ്ഞദിവസം ഉറച്ചു നിന്നത് വിങ്ങുകളിൽ മതിയായ പിന്തുണ ലഭിച്ചില്ലെങ്കിൽ സ്പീഡ് ഗെയിം കളിക്കുന്ന കൗണ്ടർ അറ്റാക്ക് ഫോക്കസ് ചെയ്തിരിക്കുന്ന ടീമുകൾ നിഷ്പ്രയാസം അരികുകളിലൂടെ ഓടിവന്ന് സ്കോർ ചെയ്യും. അതുകൊണ്ട് കേരള ബ്ലാസ്റ്റേഴ്സ് അടിയന്തരമായി പ്രതിരോധ മേഖലയിലെ ഈ പ്രശ്നം പരിഹരിക്കണം. പ്രശ്നം പരിഹരിച്ചില്ലെങ്കിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യെ കാത്തിരിക്കുന്നത് വളരെ വലിയ ഒരു ദുരന്തം ആയിരിക്കും

ധീരജ് സിങ്ങിന് ചരിത്രനേട്ടം ഭാരതത്തിൻറെ അഭിമാനമായി മുൻ ബ്ലാസ്റ്റേഴ്സ് താരം…

നിർഭാഗ്യവശാൽ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ഒരു നല്ല കോച്ച് വരുന്നു: യൂർഗ്ഗൻ ക്ലോപ്പ്…