ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസൺന്റെ തുടക്കത്തിൽ തന്നെ കേരള ബ്ലാസ്റ്റേഴ്‌സിന് ഒട്ടേറെ പ്രതിസന്ധികളാണ് നേരിടേണ്ടിവന്നത്. അതിൽ ഏറ്റവും വലിയ തിരച്ചടിയായിരുന്നു മധ്യനിര താരം ജീക്സൺ സിംഗിന്റെ പരിക്ക്.
മുംബൈമായുള്ള മത്സരത്തിലാണ് താരത്തിന് ഷോൾഡറിന് ഗുരുതരമായി പരിക്കേൽകുന്നത്. പരിക്ക് ഗുരുതരമായത് കൊണ്ട് താരത്തിന്റെ സർജറി കഴിഞ്ഞ ആഴ്ച വിജയക്കരമായി അവസാനിച്ചിരുന്നു.
ഇപ്പോഴിത്ത ബ്ലാസ്റ്റേഴ്‌സ് ആരാധകർക്കൊരു സന്തോഷക്കരമായ കാര്യമാണ് താരം തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറി വഴി ആരാധരെ അറിയിച്ചിരിക്കുന്നത്. സർജറി കഴിഞ്ഞ് വെറും പത്ത് ദിവസം കൊണ്ട് താരം തന്റെ സ്‌ട്രെങ്തനിങ് ട്രെയിനിങ് തുടങ്ങിയിരിക്കുകയാണ്. റിക്കവറി പ്രോസസിലെ ഏറ്റവും അവസാനഘട്ടമാണ് സ്‌ട്രെങ്തനിങ് ട്രെയിനിങ്.
താരത്തിന്റെ ഇത്രയും പെട്ടെന്നുള്ള തിരിച്ചുവരവിനെ എല്ലാ ആരാധരെയും വളരെയധികം അമ്പരിപ്പിച്ചിരിക്കുകയാണ്. ഇതോടെ ജീക്സൺ സിംഗിന് ബ്ലാസ്റ്റേഴ്‌സിനൊപ്പം ഐഎസ്എൽ കിരീടം സ്വന്തമാക്കാൻ എത്രത്തോളം ആഗ്രഹമുണ്ടെന്ന് നമ്മൾക്ക് മനസ്സിലാക്കാം.