in

LOVELOVE AngryAngry

ഇനി ബ്ലാസ്റ്റേഴ്സിന്റെ കളി കാണുമ്പോൾ ഓഹരി വിപണിയിലൂടെ പണം കൊയ്യാം…

KBFC partner Exchange 22

ഫുട്ബോൾ എന്ന കായിക വിനോദവും ഓഹരിവിപണിയും തമ്മിൽ എന്താണ് ബന്ധം എന്ന് ചോദിക്കുമ്പോൾ പലരും നെറ്റി ചുളിച്ചു എന്ന് വരാം. കളിക്കളത്തിന് ഉള്ളിലും അതിനു പുറത്തെയും മാർക്കറ്റിംഗ് വിപണന സാധ്യതകളെപ്പറ്റി അറിവുള്ളവർ നിരവധി ഉണ്ടായിരിക്കാം. എന്നാൽ ഇത്തവണ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ കളി കാണുമ്പോൾ ഓഹരിവിപണിയിലും ഇറങ്ങി കളിക്കുവാൻ ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് കഴിഞ്ഞേക്കാം.

രണ്ടു വർഷമായി ഇന്ത്യൻ ഓഹരി വിപണിയിൽ നിർണായകമായ നിർദ്ദേശങ്ങൾ നൽകിക്കൊണ്ട് നിറഞ്ഞുനിൽക്കുന്ന ഒരു സംരംഭമാണ്. എക്സ്ചേഞ്ച് 22. കേരള ബ്ലാസ്റ്റേഴ്സ് അവരുമായി ഒരു ദൃഢമായ ബന്ധത്തിലേക്ക് കടക്കുകയാണ്. അതിൻറെ ആദ്യ ഘട്ടത്തിനു ശുഭാരംഭം കുറിക്കപ്പെട്ട കഴിഞ്ഞു.

KBFC partner Exchange 22

ഹീറോ ഐഎസ്എൽ 2021-22ന്റെ മുഖ്യ സ്പോൺസറായി കേരള ബ്ലാസ്റ്റേഴ്സ് എക്സ്ചേഞ്ചിനെ പ്രഖ്യാപിച്ചു കഴിഞ്ഞു. ഫാന്റസി ഗെയിമിംഗ് വിപണിയിൽ അതിവേഗം വളരുന്ന ബ്രാൻഡായ എക്‌സ്‌ചേഞ്ച് 22-മായി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി തങ്ങളുടെ ബന്ധം പ്രഖ്യാപിക്കുന്നതിനാൽ ബ്ലാസ്റ്റേഴ്‌സ് ജേഴ്‌സിയിലും പരിശീലന കിറ്റുകളിലും EXCHANGE22 ലോഗോ അതിന്റെ വലത് നെഞ്ചിൽ സ്ഥാനം പിടിക്കും.

2019-ൽ സ്ഥാപിതമായ എക്‌സ്‌ചേഞ്ച് 22, വെർച്വൽ സ്‌പോർട്‌സ് സ്റ്റോക്ക് എക്‌സ്‌ചേഞ്ചുള്ള ഒരു ഇന്ത്യൻ ഫാന്റസി ഗെയിമിംഗ് പ്ലാറ്റ്‌ഫോമാണ്. സ്‌പോർട്‌സും സ്റ്റോക്ക് എക്‌സ്‌ചേഞ്ച് പ്രവർത്തനങ്ങളും ഒരുമിച്ച് ഉപയോഗിക്കുവൻ ഉപയോക്താവിനെ അനുവദിക്കുന്ന ഒരു ആശയം ഈ അപ്ലിക്കേഷനുണ്ട്. കമ്പനികളുടെ ട്രേഡിംഗ് സ്റ്റോക്കുകളുടെ നില ഉപയോഗിച്ച് കളിക്കാരുടെ ഓഹരികൾ ട്രേഡ് ചെയ്യാൻ പ്ലാറ്റ്ഫോം ഉപയോക്താവിനെ അനുവദിക്കുന്നു.

ഇതുവഴി ഉപയോക്താവിന്റെ ഇഷ്ടാനുസരണം ഓഹരികൾ വാങ്ങാം/വിൽക്കാം/ കൈവശം വയ്ക്കാം. അവരുടെ പ്ലാറ്റ്‌ഫോമിൽ, ഉപയോക്താവിന് ഒന്നിലധികം ഓഹരികളിൽ ട്രേഡ് ചെയ്യാനും എളുപ്പത്തിൽ റിട്ടേൺ സ്വീകരിക്കാനും കഴിയും.

1 ബില്യൺ വരുമാനം കവിഞ്ഞു? CR7 എന്നാ സുമ്മാവാ…

യുണൈറ്റഡിനെയും സിറ്റിയെയും ഒന്നിപ്പിക്കാൻ നടന്ന പ്ലാൻ വെളിപ്പെടുത്തി മാഞ്ചസ്റ്റർ ഫുട്ബോൾ ചരിത്രകാരൻ…