ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023-24 സീസൺ മുന്നോടിയായി കേരളം ബ്ലാസ്റ്റേഴ്‌സ് കഴിഞ്ഞ വ്യാഴ്ച കൊച്ചിയിൽ പ്രീ സീസൺ ആരംഭിച്ചിരുന്നു. ക്ലബ്ബിലെ ഒട്ടുമിക്ക താരങ്ങളും ക്യാമ്പിലെത്തിയിട്ടുണ്ട്. ലെസ്‌കോവിച് ഒഴികയുള്ള എല്ലാ വിദേശ താരങ്ങളും കൊച്ചിയിൽ എത്തിയിട്ടുണ്ട്.
എന്നാൽ ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് സങ്കടകരമായ വാർത്തയാണ് ഇപ്പോൾ ബ്ലാസ്റ്റേഴ്സിന്റെ പ്രീ സീസൺ ക്യാമ്പിൽ നിന്നും ലഭിക്കുന്നത്. ബ്ലാസ്റ്റേഴ്സിന്റെ ഓസ്‌ട്രേലിയൻ മുന്നേറ്റ താരമായ ജൗഷുവ സോട്ടിറിയോക്ക് പരിക്കേറ്റിരിക്കുകയാണ്.
താരത്തിന് എങ്ങനെയാണ് എവിടെയാണ് പരിക്കേറ്റത് എന്നതിൽ ഒന്നും വ്യക്തത വന്നിട്ടില്ല. ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ഓസ്‌ട്രേലിയൻ ക്ലബായ ന്യൂകാസ്റ്റിൽ ജെറ്റ്സിൽ നിന്നും രണ്ട്‍ വർഷ കരാറിലാണ് താരം ബ്ലാസ്റ്റേഴ്സിൽ എത്തിയത്.
https://twitter.com/kbfcxtra/status/1680568284419162113?t=uK1PUTdjTwp0HaWLssylow&s=19
എന്തിരുന്നാലും ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023-24 സീസൺ തുടങ്ങുന്നതിന് മുൻപേ താരത്തിന് പരിക്കേറ്റത് ആരാധകർക്കിടയിൽ ആശങ്ക പടർത്തിയിട്ടുണ്ട്. എത്രയും വേഗം തന്നെ താരത്തിന്റെ പരിക്ക് ബേധമാവട്ടെ എന്ന പ്രാർത്ഥനയിലാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകർ.