in

LOVELOVE LOLLOL OMGOMG AngryAngry CryCry

ഇത്തവണ എനിക്ക് മൂന്ന് ലക്ഷ്യങ്ങളുണ്ട്; ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർതാരമായ സഹൽ മനസ്സുതുറക്കുന്നു…

ഏറെ പ്രതീക്ഷകളോടെ പുതിയൊരു വർഷത്തിനെ വരവേൽക്കാൻ പോകുന്ന ഈ മലയാളി താരത്തിന് വരുന്ന സീസണിലേക്ക് വരുന്നഅല്ലെങ്കിൽ വർഷത്തിലേക്ക് ചില പദ്ധതികളുണ്ട്. ഈ പുതിയ വർഷത്തിൽ തനിക്ക് നേടിയെടുക്കുവാൻ ഉള്ള മൂന്ന് പ്രധാനപ്പെട്ട ലക്ഷ്യങ്ങൾ എന്തൊക്കെയാണെന്ന് സഹൽ അബ്ദുൽ സമദ് തുറന്നുപറയുന്നു.

ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയുടെ മലയാളി സൂപ്പർതാരമാണ് സഹൽ അബ്ദുൽ സമദ്. കേരള ബ്ലാസ്റ്റേഴ്സിൽ അരങ്ങേറിയ കാലം മുതൽക്കുതന്നെ തന്റെയുള്ളിലെ പ്രതിഭ പലതവണ അദ്ദേഹം പുറത്തെടുത്തിട്ടുണ്ട്. എന്നിരുന്നാലും ഗോൾ സ്കോർ ചെയ്യാൻ പാടവമുള്ള താരമായി മാറുവാൻ അദ്ദേഹത്തിന് കാലമേറെ എടുത്തു.

അതിൻറെ പേരിൽ ഈ മലയാളിതാരം കേട്ട് വിമർശനങ്ങൾ ചെറുതല്ലായിരുന്നു. കളിക്കളത്തിൽ എതിരാളികളെ ട്രിബിൾ ചെയ്ത് മുന്നേറുന്നതിന് അപ്പുറം ഗോൾ സ്കോർ ചെയ്താൽ മാത്രമേ ഒരു ടീമിന് വിജയിക്കുവാൻ കഴിയുകയുള്ളൂ എന്ന അടിസ്ഥാന പാഠം അറിയാത്തവനാണ് സഹൽ എന്നുവരെ മലയാളി വിമർശകർ അദ്ദേഹത്തെ മുദ്രകുത്തി.

എന്നാൽ ഇന്ത്യൻ സൂപ്പർ ലീഗ് 2021 2022 എഡിഷൻ സഹൽ എന്ന ഫുട്ബോൾ താരത്തിന്റെ പുനർജന്മമാണ് എന്ന് വേണമെങ്കിൽ പറയാം. സീസൺ പകുതിപോലും എത്തുന്നതിനു മുൻപ് ഇതിനോടകം തന്നെ നാലു ഗോളുകൾ സ്കോർ ചെയ്തു നിലവിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ ഈ സീസണിലെ ടോപ് സ്കോർ പദവി അലങ്കരിക്കുന്നത് സഹൽ അബ്ദുൽ സമദ് എന്ന മലയാളി താരമാണ്.

ഏറെ പ്രതീക്ഷകളോടെ പുതിയൊരു വർഷത്തിനെ വരവേൽക്കാൻ പോകുന്ന ഈ മലയാളി താരത്തിന് വരുന്ന സീസണിലേക്ക് വരുന്നഅല്ലെങ്കിൽ വർഷത്തിലേക്ക് ചില പദ്ധതികളുണ്ട്. ഈ പുതിയ വർഷത്തിൽ തനിക്ക് നേടിയെടുക്കുവാൻ ഉള്ള മൂന്ന് പ്രധാനപ്പെട്ട ലക്ഷ്യങ്ങൾ എന്തൊക്കെയാണെന്ന് സഹൽ അബ്ദുൽ സമദ് തുറന്നുപറയുന്നു.

അദ്ദേഹത്തിൻറെ തന്നെ വാക്കുകൾ കടമെടുക്കുകയാണെങ്കിൽ അദ്ദേഹത്തിൻറെ ലക്ഷ്യങ്ങൾ ഇങ്ങനെയാണ് ‘നല്ലൊരു  പ്ലെയർ ആകുക. കൂടുതൽ ഗോൾ സ്കോർ ചെയ്യുക. നല്ലൊരു വ്യക്തിയായി  ജീവിക്കുക. 2022ൽ എന്റെ 3 ലക്ഷ്യങ്ങൾ ഇതാണ്. ഗെറ്റ്, സെറ്റ്, ഗോ….ൾ…’

യുണൈറ്റഡിനൊപ്പമുള്ള നേട്ടങ്ങളിൽ ഇതുവരെയും തൃപ്തിയായിട്ടില്ല, ആരാധകർക്കുള്ള ക്രിസ്ത്യാനോ റൊണാൾഡോയുടെ പുതുവത്സര സന്ദേശം ഇങ്ങനെ…

റഫറി ചതിച്ചില്ലായിരുന്നുവെങ്കിൽ ഞങ്ങൾ ഒന്നാംസ്ഥാനത്തെത്തിയേനെ; തുറന്നടിച്ച് ബ്ലാസ്റ്റേഴ്സ് പരിശീലകൻ…