ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023-24 മുന്നോടിയായുള്ള ട്രാൻസ്ഫർ വിൻഡോയിൽ കഴിഞ്ഞ സീസണിലെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഒന്നാം നമ്പർ ഗോളികീപ്പറായ പ്രഭ്സുഖൻ സിംഗ് ഗിൽ ബ്ലാസ്റ്റേഴ്‌സ് വിടുമെന്ന് ഏകദേശം ഉറപ്പായി കഴിഞ്ഞു. താരത്തെ എത്രയും വേഗം തന്റെ കൂടാരത്തിലെത്തിക്കാനുള്ള ശ്രമങ്ങളിലാണ് ഈസ്റ്റ് ബംഗാൾ.
അതിനു പുറമെ ബ്ലാസ്റ്റേഴ്‌സ് ഗോൾകീപ്പറായ കരൺജിത് സിംഗിന്റെ കരാർ ഒരു വർഷത്തേക്കും കൂടി കബ്ലാസ്റ്റേഴ്‌സ് നീടിയിട്ടുണ്ട്. അതുകൊണ്ട് തന്നെ അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്‌സിന്റെ ഒന്നാം നമ്പർ ഗോൾകീപ്പർ കരൺജിതാവാനാണ് സാധ്യത. ഇപ്പോഴ് സെക്കൻഡ് ഗോൾകീപ്പറെ സ്വന്തമാക്കാനുള്ള നീക്കങ്ങളിലാണ് ബ്ലാസ്റ്റേഴ്‌സ്.
ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സ് ബംഗളുരു എഫ്സിയുടെ ഗോൾകീപ്പറായ ലാറ ശർമ്മയെ സ്വന്തമാക്കാനുള്ള നീക്കങ്ങളിലാണ്. എന്നാൽ കേരള ബ്ലാസ്റ്റേഴ്‌സിനു പുറമെ എഫ്സി ഗോവയും താരത്തെ സ്വന്തമാക്കാൻ താല്പര്യമുണ്ട്. അതുകൊണ്ട് തന്നെ ബ്ലാസ്റ്റേഴ്‌സിനൊരു തിരിച്ചടിയാകുമോ ഗോവയുടെ നീക്കങ്ങൾ എന്നാ പേടിയിലാണ് ആരാധകർ.
https://twitter.com/kbfcxtra/status/1674817617075503104?t=fC9zpBePx25BV_bL6OV37w&s=19
ടാറ്റ ഫുട്ബോൾ അക്കാദമിയിലൂടെ വളർന്നു വന്ന താരമാണ് ലാറ ശർമ്മ. 2020ൽ എടികെയുടെ റിസേർവ് ടീമിൽ നിന്നുമാണ് താരം ബംഗളുരു എഫ്സിയിലെത്തുന്നത്. താരം ബംഗളുരു എഫ്സിക്കായി അഞ്ചോളം മത്സരങ്ങളിൽ കളിച്ചിട്ടുണ്ട്. ഇതിനൊക്കെ മുൻപ് 2017-18 സീസണിൽ താരം ഇന്ത്യൻ ആരോസിന് വേണ്ടിയും കളിച്ചിട്ടുണ്ട്. എന്തിരുന്നാലാം ലാറ ശർമ്മ കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് വരുമെന്ന പ്രതിക്ഷയിലാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകർ.