in

LOVELOVE OMGOMG LOLLOL AngryAngry CryCry

അൽവാരോ വാസ്ക്കസ് എന്ന കാളക്കൂറ്റൻ കലക്കി മറിച്ചു നേടിയ വിജയം, ചരിത്രത്തിൽ ഇതാദ്യമായി ടേബിൾ ടോപ്പർ…

ഈ വിജയത്തോടെ കേരള ബ്ലാസ്റ്റേഴ്സിന് 10 മത്സരങ്ങളിൽ നിന്ന് 17 പോയിന്റായി. മുംബൈ സിറ്റിക്കും 17 പോയിന്റ് ഉണ്ടെങ്കിലും മികച്ച ഗോൾ ഡിഫറൻസ് ബ്ലാസ്റ്റേഴ്സിനെ ഒന്നാമത് നിർത്തുന്നു. 16 പോയിന്റുള്ള ഹൈദരാബാദ് മൂന്നാം സ്ഥാനത്ത് നിൽക്കുന്നു.

അൽവാരോ വാസ്ക്കസ് എന്ന കാളക്കൂറ്റൻ കലക്കി മറിച്ചു നേടിയ വിജയം, കേരള ബ്ലാസ്റ്റേഴ്സ് ഐ എസ് എല്ലിന്റെ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ്. ഇന്ന് ഐ എസ് എല്ലിലെ ഏറ്റവും മികച്ച ഫോമിൽ കളിക്കുക ആയിരുന്ന ഹൈദരബാദ് എഫ് സി തോൽപ്പിച്ച് ആണ് ഇവാൻ വുകമാനോവിചിന്റെ ടീം ടേബിളിന്റെ ഒന്നാം സ്ഥാനത്തേക്ക് മുന്നേറിയത്.

എതിരില്ലാത്ത ഒരു ഗോളിന് ആയിരുന്നു വിജയം. ആല്വാരോ വാസ്കസിന്റെ അത്ഭുത ഗോൾ ആണ് വിജയം നൽകിയത്. തുടർ ആക്രമണങ്ങൾ ആണ് കാണാൻ കഴിഞ്ഞത്. മത്സരത്തിന്റെ ഏഴാം മിനുട്ടിൽ ഒരു ഫ്രീകിക്കിൽ നിന്ന് ഹൈദരാബാദിന് മികച്ച അവസരം ലഭിച്ചു. ഗാർസിയ എടുത്ത ഫ്രീകിക്ക് പോസ്റ്റിൽ തട്ടി മടങ്ങി. കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ നല്ല അവസരം വന്നത് 23ആം മിനുട്ടിൽ ആണ് വന്നത്.

വലതു വിങ്ങിൽ നിന്ന് ഹോർമിപാം നൽകിയ ക്രോസ് ഡിയസ് ഒരു ഡൈവിങ് ഹെഡറിലൂടെ ഗോളിലേക്ക് തിരിച്ചുവിട്ടു. പക്ഷെ കട്ടിമണിയുടെ ലോക നിലവാരമുള്ള സേവ് ഹൈദരബാദിനെ രക്ഷിച്ചു. അവസാനം 43ആം മിനുട്ടിൽ ഒരു ലോങ് ത്രോയിൽ നിന്ന് ബ്ലാസ്റ്റേഴ്സ് ലീഡ് എടുത്തു. ഖാബ്രയുടെ ത്രോ സഹൽ പിറകിലേക്ക് ഹെഡ് കൊണ്ട് ഫ്ലിക്ക് ചെയ്ത് നൽകി. അത് വാസ്കസ് ഒരു വോളിയിലൂടെ വലയിൽ എത്തിച്ചു. താരത്തിന്റെ സീസണിലെ നാലാം ഗോളാണിത്.

97ആം മിനുട്ടിൽ വാസ്കസിന്റെ ഫ്രീകിക്ക് കട്ടിമണി കഷ്ടപ്പെട്ട് തടഞ്ഞത് കൊണ്ട് കേരളത്തിന് ലീഡ് ഇരട്ടിയാക്കാൻ ആയില്ല. എങ്കിലും അവസാനം വരെ പൊരുതി വിജയം ഉറപ്പിക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് ആയി. ഈ വിജയത്തോടെ കേരള ബ്ലാസ്റ്റേഴ്സിന് 10 മത്സരങ്ങളിൽ നിന്ന് 17 പോയിന്റായി. മുംബൈ സിറ്റിക്കും 17 പോയിന്റ് ഉണ്ടെങ്കിലും മികച്ച ഗോൾ ഡിഫറൻസ് ബ്ലാസ്റ്റേഴ്സിനെ ഒന്നാമത് നിർത്തുന്നു. 16 പോയിന്റുള്ള ഹൈദരാബാദ് മൂന്നാം സ്ഥാനത്ത് നിൽക്കുന്നു.

ബ്ലാസ്റ്റേഴ്സ് വീണ്ടും പഴഞ്ചൻ തന്ത്രത്തിലേക്ക് പരിശീലകന്റെ വെളിപ്പെടുത്തലിൽ ആരാധകർക്ക് നിരാശ…

ബലാത്സംഗക്കേസിൽ മാഞ്ചസ്റ്റർ സിറ്റി ഫുട്ബോൾ താരത്തിന് ജാമ്യം: