in

LOVELOVE OMGOMG AngryAngry LOLLOL CryCry

ബ്ലാസ്റ്റേഴ്സിലേക്ക് പുതിയ വിദേശ താരം വരുന്ന കാര്യത്തിൽ അന്തിമ തീരുമാനമായി…

ചെഞ്ചോ ഏഷ്യൻ താരമായതിനാൽ ടീമിലെത്തിക്കുന്ന വിദേശ താരവും ഏഷ്യൻ ക്വാട്ട ആയിരിക്കണം എന്ന നിർബന്ധിത വ്യവസ്ഥ ഉള്ളതുകൊണ്ട് ഇറാനിൽനിന്ന് മറ്റും ബ്ലാസ്റ്റേഴ്സിലേക്ക് ഒരു പുതിയ വിദേശ താരം എത്തുമെന്നായിരുന്നു പരക്കെയുള്ള വിശ്വാസം. എന്നാൽ ഇക്കാര്യത്തിൽ ക്ലബ്ബ് ഇപ്പോൾ ഒരു തീരുമാനത്തിൽ എത്തിയിരിക്കുകയാണ് എന്നാണ് ടീമുമായി ഏറ്റവും അടുത്ത വൃത്തങ്ങളിൽ നിന്നും കിട്ടുന്ന റിപ്പോർട്ട്.

Karolis Skinkys KBFC

2022 എന്ന പുതിയ വർഷത്തിലേക്ക് കടക്കുമ്പോൾ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ വളരെയധികം സന്തോഷത്തിൽ തന്നെയാണ്. കാരണം മുൻവർഷങ്ങളിൽ ഒന്നും തന്നെ അവർക്ക് ആശ്വാസത്തോടെ പുതുവർഷത്തിനെ വരവേൽക്കുവാൻ കഴിയുകയിലല്ലായിരുന്നു. ഇത്തവണ കെട്ടുറപ്പുള്ള ഒരു ടീമിൻറെ സേവനം തങ്ങൾക്ക് ഉറപ്പായത് ബ്ലാസ്റ്റേഴ്സ് ആരാധകർ തിരഞ്ഞു തികഞ്ഞ ആത്മവിശ്വാസത്തിലും ആനന്ദത്തിലും തന്നെയാണ്.

ജനുവരിയിൽ ട്രാൻസ്ഫർ ജാലകം തുറക്കുമ്പോൾ കേരള ബ്ലാസ്റ്റേഴ്സിൽ നിലവിൽ കളിക്കുന്ന വിദേശ താരങ്ങളിൽ ഒരാൾ ക്ലബ് വിട്ട് പോകുമെന്നും അതേ സ്ഥാനത്ത് പുതിയ ഒരു താരം വരുമെന്നും ആയിരുന്നു ആരാധകർ കരുതിയിരുന്നത്.നിലവിലെ സാഹചര്യം അനുസരിച്ച് ഭൂട്ടാൻ താരം ചെഞ്ചോ ആയിരിക്കും പുറത്ത് പോവുക എന്നായിരുന്നു ഏറ്റവും ശക്തമായ രീതിയിൽ പടർന്നുപിടിച്ച അഭ്യൂഹങ്ങളിൽ ഒന്ന്

Karolis Skinkys KBFC

ചെഞ്ചോ ഏഷ്യൻ താരമായതിനാൽ ടീമിലെത്തിക്കുന്ന വിദേശ താരവും ഏഷ്യൻ ക്വാട്ട ആയിരിക്കണം എന്ന നിർബന്ധിത വ്യവസ്ഥ ഉള്ളതുകൊണ്ട് ഇറാനിൽനിന്ന് മറ്റും ബ്ലാസ്റ്റേഴ്സിലേക്ക് ഒരു പുതിയ വിദേശ താരം എത്തുമെന്നായിരുന്നു പരക്കെയുള്ള വിശ്വാസം. എന്നാൽ ഇക്കാര്യത്തിൽ ക്ലബ്ബ് ഇപ്പോൾ ഒരു തീരുമാനത്തിൽ എത്തിയിരിക്കുകയാണ് എന്നാണ് ടീമുമായി ഏറ്റവും അടുത്ത വൃത്തങ്ങളിൽ നിന്നും കിട്ടുന്ന റിപ്പോർട്ട്.

കേരളം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി അവരുടെ നിലവിലെ വിദേശ താരങ്ങളിൽ പൂർണ്ണ തൃപ്തരാണ് എന്നാണ് നിലവിൽ കിട്ടുന്ന റിപ്പോർട്ടുകൾ. അതുകൊണ്ടുതന്നെ പുതിയ ഒരു വിദേശ താരത്തെ ടീമിലേക്ക് എത്തിക്കുന്നതിനെ പറ്റി അവർക്ക് ഇപ്പോൾ ആലോചനയില്ല.

വെറുതെ താരങ്ങളെ വാങ്ങി കൂട്ടുവാൻ താൽപര്യപ്പെടുന്ന ഒരു മാനേജ്മെൻറ് അല്ല ഇപ്പോൾ ബ്ലാസ്റ്റേഴ്സിന് ഉള്ളത്. കൈയിലുള്ള വിജയങ്ങൾ ഫലപ്രദമായി ഉപയോഗിച്ച് മികച്ച നേട്ടങ്ങൾ കൈവരിക്കുക എന്ന ലക്ഷ്യത്തിൽ ഊന്നി പ്രവർത്തിക്കുന്ന ഒരു പരിശീലനം സ്പോർട്ടിങ് ഡയറക്ടറുമാണ് ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ക്ക് ഉള്ളത് അതുകൊണ്ട് വിദേശ താരങ്ങളുടെ കാര്യത്തിൽ ഒരു മാറ്റം ഇപ്പോൾ ഉണ്ടാകില്ല.

പുതുവത്സരരാവിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർക്ക് ആവേശം പകരുന്ന അപ്ഡേറ്റുമായി ക്രിസ്ത്യാനോ റൊണാൾഡോ…

അവൻ ടീമിന്റെ എൻജിനാണ് പക്ഷേ വിശ്വസിക്കാൻ കൊള്ളില്ല, PSG സൂപ്പർ താരത്തിനെപ്പറ്റി ജൂലിയൻ ഫ്രോമന്റ്…