in

LOVELOVE

മനോഹരം, അതിമനോഹരം!! ചെന്നൈയിനും നമ്മുടെ മുന്നിൽ തകർന്നു, കേരളത്തിന്റെ ബ്ലാസ്റ്റേഴ്സ് ലീഗിൽ മൂന്നാം സ്ഥാനത്ത്

ചെന്നൈയിൻ കേരള ബ്ലാസ്റ്റേഴ്സ് പ്രസിംഗിൽ പിഴവുകൾ വരുത്തിയത് മൂലം കേരളത്തിന് നല്ല അവസരങ്ങൾ ഏറെ ലഭിച്ചു. മറുവശത്ത് ചെന്നൈയിന് കിട്ടിയ ഒരു നല്ല അവസരം ജർമൻപ്രീത് സിംഗ് പായാക്. പിനീട് ചെന്നൈയിൻ എഫ് സി യുടെ ഗോൾകീപ്പർ വിശാൽ കൈതിന്റെ മിസ്സിൽ നിന്ന് പിടിച്ചു എടുത്ത അവസരം സഹൽ അബ്ദുൽ സമദ് ഗോൾ ആക്കി മാറ്റി.

ജിൻഷാദ്: ഐ എസ് എൽ എട്ടാം സീസണിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ മികച്ച പ്രകടനങ്ങൾ തുടരുന്നു. ചെന്നൈയിന് എതിരായ മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് കേരള ബ്ലാസ്റ്റേഴ്സ് വിജയിച്ചത്. കേരള ബ്ലാസ്റ്റേഴ്സിന്റെ തുടർച്ചയായ രണ്ടാം ക്ലീൻഷീറ്റും പരാജയം അറിയാത്ത തുടർച്ചയായ ആറാം മത്സരവുമാണിത്.
മുംബൈക്ക് എതിരെ 3-0ന് ജയിച്ച മത്സരത്തിൽ ഇറങ്ങിയ അതേ ഇലവനെ ആണ് ഇന്ന് ഇവാൻ വുകമാനോവിച് ഇറക്കിയത്.

ഇതിന്റെ ഗുണം പത്താം മിനുട്ടിൽ തന്നെ കേരള ബ്ലാസ്റ്റേഴ്സിന് ലഭിച്ചു. പത്താം മിനുട്ടിൽ പ്യൂടിയ നൽകിയ മനോഹരമായ ലോങ്ങ്‌ ബോൾ കൈക്കലാക്കി മുന്നേറിയ പെരേര ഡിയസ് കൃത്യമായ ഫിനിഷിലൂടെ വിശാൽ കെയ്തിനെ കീഴ്പ്പെടുത്തി. കേരള ബ്ലാസ്റ്റേഴ്സ് 1-0 ചെന്നൈയിൻ.
ഇതിനു ശേഷം ഹൈ പ്രസിംഗിലൂടെ ചെന്നൈയിനെ കളി നിയന്ത്രിക്കാൻ അനുവദിക്കാതെ ഇരിക്കുക ആയിരുന്നു കേരള ബ്ലാസ്റ്റേഴ്സ് ടാക്ടിക്സ്.

ചെന്നൈയിൻ കേരള ബ്ലാസ്റ്റേഴ്സ് പ്രസിംഗിൽ പിഴവുകൾ വരുത്തിയത് മൂലം കേരളത്തിന് നല്ല അവസരങ്ങൾ ഏറെ ലഭിച്ചു. മറുവശത്ത് ചെന്നൈയിന് കിട്ടിയ ഒരു നല്ല അവസരം ജർമൻപ്രീത് സിംഗ് പായാക്. പിനീട് ചെന്നൈയിൻ എഫ് സി യുടെ ഗോൾകീപ്പർ വിശാൽ കൈതിന്റെ മിസ്സിൽ നിന്ന് പിടിച്ചു എടുത്ത അവസരം സഹൽ അബ്ദുൽ സമദ് ഗോൾ ആക്കി മാറ്റി.ആദ്യ പകുതി അവസാനിക്കുമ്പോൾ സ്കോർ 2:0

രണ്ടാം പകുതി തുടക്കത്തിൽ തന്നെ ചെന്നൈയിൻ നല്ല അവസരം ലഭിച്ചെങ്കിലും ലക്ഷ്യം കാണാൻ സാധിച്ചില്ല. കളി അവശിനിക്കാൻ മിനുട്കൾ ബാക്കി നിൽക്കെ വീണു കിട്ടിയ അവസരം ഉഗ്രൻ ഷൂട്ട്‌ ലൂടെ അദൃയൻ ലുന ഗോൾ ആക്കി മാറ്റി. സ്കോർ 3:0. ചെന്നൈയിന്നെ ചാരം ആക്കി കൊണ്ട് കേരള ബ്ലാസ്റ്റേഴ്‌സ് പോയിന്റ് ടേബിൾ ൽ മൂന്നാം സ്ഥാനത്തെക്ക് ഉയർന്നു

കൊമ്പൻ ഇടഞ്ഞു, മദമിളകിയാടുന്ന ലൂണ, സഹൽ, ഡയസ്, ചെന്നൈയുടേ നെഞ്ചിൽ കൊമ്പന്മാരുടെ അഴിഞ്ഞാട്ടം..

ഈ വിജയത്തിന് ബ്ലാസ്റ്റേഴ്സ് ആരാധകർ നന്ദി പറയേണ്ടത് ഇവരോട് ഒക്കെയാണ്…