ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസൺ തുടങ്ങാൻ ഇനി വെറും മൂന്നു ദിവസം കൂടിയേ ബാക്കിയുള്ളൂ. എല്ലാ ഐഎസ്എൽ ക്ലബ്ബുകളും അവസാനഘട്ട ഒരുക്കങ്ങളിലാണ്. ഈ മാസം 21ന് കേരള ബ്ലാസ്റ്റേഴ്സ് ബംഗളൂരു എഫ്എസി മത്സരത്തോടെയാണ് പത്താം സീസണിന് തുടക്കമാവുക്ക.
എന്നാൽ ഇപ്പോളിതാ കേരള ബ്ലാസ്റ്റേഴ്സിന് തങ്ങളുടെ ആദ്യ മത്സരത്തിൽ തന്നെ വമ്പൻ തിരിച്ചടിയാണ് നേരിടേണ്ടി വരുക. സീസണിലെ ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ മത്സരത്തിൽ പ്രധാനപ്പെട്ട താരങ്ങളായ ബ്രൈസ് മിറാൻഡ, രാഹുൽ കെപി ഉണ്ടാകില്ല.
ചൈനയിൽ വെച്ച് നടക്കാൻ പോവുന്ന ഏഷ്യൻ ഗെയിംസിന്റെ ഇന്ത്യൻ സ്‌ക്വാഡിലേക്ക് താരങ്ങളെ എടുത്തത് കൊണ്ടാണ് ഇരുവർക്കും ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ മത്സരം നഷ്ടമാക്കുക. ഇന്ത്യ നോക്ക് ഔട്ട് റൗണ്ടിലേക് യോഗ്യത നേടുകയാണേൽ രണ്ടാം മത്സരത്തിലും ഇരുവരെയും ബ്ലാസ്റ്റേഴ്‌സിന് നഷ്ടമാകും.
സെപ്റ്റംബർ 19ന് ചൈനയായിടാണ് ഇന്ത്യയുടെ ആദ്യ മത്സരം. ചൈന, ബംഗ്ലാദേശ്, മ്യാന്മാർ ഉൾപ്പെടുന്ന ഗ്രൂപ്പ് എയിലാണ് ഇന്ത്യ കളിക്കുക. എന്തിരുന്നാലും ആരൊക്കെ പോയാലും എല്ലാ ബ്ലാസ്റ്റേഴ്സ് ആരാധകരും ഇന്ത്യൻ സൂപ്പർ ലീഗ് തുടങ്ങാൻ കാത്തിരിക്കുകയാണ്.