ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023-24 സീസൺ മുന്നോടിയായി നടന്ന ഒന്നാം ഘട്ട പ്രീ സീസൺ പൂർത്തിയാക്കി ബ്ലാസ്റ്റേഴ്‌സ് ഡ്യൂറൻഡ് കപ്പ് കളിക്കാനായി കൊൽക്കത്തയിലേക്ക് പോയിരുന്നു. ഇപ്പോൾ ഒട്ടേറെ ആരാധകരാണ് ബ്ലാസ്റ്റേഴ്സിന്റെ രണ്ടാംഘട്ട പരിശീലനം എപ്പോൾ തുടങ്ങുമെന്നൊക്കെ ചോദിച്ച് രംഗത്ത് വന്നത്.
ഇപ്പോളിത അത്തരം ചോദ്യങ്ങൾക്ക് മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് ഇന്ത്യൻ പ്രശസ്ത മാധ്യമ്മായ IFT ന്യൂസ് മീഡിയ. IFT യുടെ റിപ്പോർട്ട് പ്രകാരം ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ രണ്ടാം ഘട്ട പ്രീ സീസൺ സെപ്റ്റംബർ മൂന്നിന് ദുബായിൽ വെച്ച് തുടങ്ങുമെന്നാണ്.
ബ്ലാസ്റ്റേഴ്സ് പ്രീ സീസൺ ഭാഗമായി നേരിടാൻ പോവുന്നത് യുഎഇയിലെ വമ്പൻ ക്ലബുകളെയാണ്. കഴിഞ്ഞ സീസണിൽ യുഎഇ പ്രോ ലീഗ് ചാമ്പ്യൻമാരായ ഷബാബ് അൽ അഹ്‌ലി എഫ്സി,അൽ വാസൽ എഫ്‌സി, ഷാർജ എഫ്സി എന്നി ക്ലബ്ബുകളെയാണ് ബ്ലാസ്റ്റേഴ്‌സ് നേരിടുക.
Kerala Blasters will play three friendly matches against UAE Pro league teams. They will face UAE Pro league champions Shabab Al Ahli Football club, 3rd runner up Al Wasl FC and Sharjah Football Club.#IFTNM #Exclusive #KBFC https://t.co/Evm6bOCAUg
— Indian Football Transfer News Media (@IFTnewsmedia) August 14, 2023
രണ്ടാം ഘട്ട പ്രീ സീസൺ എല്ലാം പൂർത്തിയാക്കി സെപ്റ്റംബർ 18നായിരിക്കും ബ്ലാസ്റ്റേഴ്‌സ് തിരിച്ച് ഇന്ത്യയിലെത്തുക്ക. H16 ആണ് ഈ പ്രീ സീസൺ മത്സരങ്ങൾ നടത്തുന്നത്. എന്തിരുന്നാലും ബ്ലാസ്റ്റേഴ്സിന്റെ പ്രീ സീസൺ ബന്ധപ്പെട്ടുള്ള കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തു വരുന്നുത്തായിരിക്കും