in

LOVELOVE OMGOMG AngryAngry

ഒരു കളിയെ പല ഘട്ടങ്ങളായി വിഭജിച്ചു കളിക്കുകയാണ് ബ്ലാസ്റ്റേഴ്സ് തന്ത്രം…

ആദ്യമായിട്ടായിരിക്കും ഈ സീസണിൽ 75 മിനുട്ടിനു ശേഷം കേരളം ഇത്രയും തളർന്നത് . ഏറ്റവും നന്നായി ഹൈ ബോൾ പ്രസ് ചെയ്യുന്ന ഡയസിനെ ജമ്പ് ചെയ്യുമ്പോൾ എല്ലാം ഫൗൾ അഭിനയിച്ചു ഗോവ തളർത്തി . റഫറിയും അതിൽ വീണു പോയി . പൂട്ടിയ പതിവിനു വിപരീതമായി ഫൗൾ വഴങ്ങി . പിന്നെ വഴങ്ങിയ രണ്ടു ഗോളിനും ഡിഫെൻസ്‌ പിഴവല്ല എന്നതാണ് ആശ്വാസം

ആദ്യ 20 മിനിറ്റ് ഹൈ പ്രെസ്സിങ് പിന്നെ 10 മിനിറ്റ് മിഡ്‌ഫീൽഡ് ഡോമിനേഷൻ . ഡ്രിങ്ക്സ് ബ്രേക്ക് കഴിഞ്ഞു 30-40 മിനുറ്റ്‌ പിന്നേം ഹൈ പ്രെസ്സിങ് പിന്നെ 5 മിനുറ്റ് മിഡ്‌ഫീൽഡ് . സെക്കന്റ് ഹാൾഫിൽ 45-60 മിനുറ്റ് വീണ്ടും ഹൈ പ്രെസ്സിങ് 75 മിനിറ്റ് ഡ്രിങ്ക്സ് ബ്രേക്കിന് ശേഷം പിന്നേം ഹൈ പ്രെസ്സിങ് . ഇങ്ങനെ ഒരു കളിയെ പല ഭാഗങ്ങളായി വിഭജിച്ചു തന്ത്രം ഒരുക്കിയാണ് കേരളം കഴിഞ്ഞ 5 കളികൾ എങ്കിലും കളിച്ചത്‌.

ഇന്നലെ ഗോവ അതിനെ കൗണ്ടർ ചെയ്തു ഗോൾ വഴങ്ങി എങ്കിലും കേരളം രണ്ടാം ഗോൾ അടിക്കുന്നതിനു മുൻപേ അവർ തിരിച്ചു പ്രെസ്സിങ് തുടങ്ങി ഇരുന്നു . കൃത്യമായി പറഞ്ഞാൽ 25-45 മിനിറ്റ് , 65-90 മിനുറ്റ്‌ അവര് ഹൈ പ്രെസ്സ് ചെയ്തതോടു കൂടി സ്വാഭാവികമായി ഫിറ്റ്നസ് കരുതി വയ്ക്കാൻ കേരളം ഉപയോഗിക്കുന്ന മിനുറ്റുകൾ അവരെ പ്രതിരോധിച്ചു ഉള്ള ഫിറ്റ്നസ് കൂടെ പോയി .

ആദ്യമായിട്ടായിരിക്കും ഈ സീസണിൽ 75 മിനുട്ടിനു ശേഷം കേരളം ഇത്രയും തളർന്നത് . ഏറ്റവും നന്നായി ഹൈ ബോൾ പ്രസ് ചെയ്യുന്ന ഡയസിനെ ജമ്പ് ചെയ്യുമ്പോൾ എല്ലാം ഫൗൾ അഭിനയിച്ചു ഗോവ തളർത്തി . റഫറിയും അതിൽ വീണു പോയി . പൂട്ടിയ പതിവിനു വിപരീതമായി ഫൗൾ വഴങ്ങി . പിന്നെ വഴങ്ങിയ രണ്ടു ഗോളിനും ഡിഫെൻസ്‌ പിഴവല്ല എന്നതാണ് ആശ്വാസം .

എന്നാൽ ബോക്സിലെ പെനാൽറ്റി വിളിക്കപെടാതെ പോയ രണ്ടു ഫൗളുകളും , കഷ്ടി രക്ഷപെട്ട ഒരു ഓഫ്‌സൈഡ് ഗോളും അവർ നഷ്ട്ടപെടുത്തിയ ഒരു ഓപ്പൺ ചാൻസും ഡിഫെൻസിന്റെ പിഴവ് തന്നെ ആണ് .. അൽവാരോയെ എന്തോ ഒരു പ്രശ്നം അലട്ടുന്നുണ്ട്. മേല്പറഞ്ഞതൊക്കെ കൊച്ചിന്റെ മനസിലും ഉണ്ടാകും . എന്റെ വിശ്വാസം ഈ സീസണിലെ ഏറ്റവും മികച്ച കളി ഈ മാസം 9 നു ഹൈദരാബാദിന് എതിരെ കേരളം കാഴ്ച വയ്ക്കും എന്നാണ് .

വിഹാരിയെ പുറത്താക്കിയ ക്യാച്ച്, RVD യുടെ റിഫ്ലക്സിനെ പുകഴ്ത്തി ക്രിക്കറ്റ് ലോകം! വീഡിയോ..

2022-2023 സീസണിലേക്കുള്ള PSG-യുടെ ജേഴ്സി കിറ്റ് ചോർന്നു, ചിത്രങ്ങൾ പുറത്തുവിട്ട് ഫൂട്ടി ഹെഡ്ലൈൻസ്