in , ,

LOVELOVE LOLLOL OMGOMG CryCry AngryAngry

കേരള ബ്ലാസ്റ്റേഴ്‌സ് യുവ താരം ഐ ലീഗ് ക്ലബ്ബിലേക്ക്..

കേരള ബ്ലാസ്റ്റേഴ്‌സ് യുവ താരം ഐ ലീഗ് ക്ലബ്ബിലേക്ക്. പ്രമുഖ മാധ്യമമായ സ്പോർട്സ് കീടയാണ് ഈ വാർത്ത റിപ്പോർട്ട്‌ ചെയ്തത്. മാധ്യമത്തിന്റെ റിപ്പോർട്ടിലേക്ക്.

കേരള ബ്ലാസ്റ്റേഴ്‌സ് യുവ താരം ഐ ലീഗ് ക്ലബ്ബിലേക്ക്. പ്രമുഖ മാധ്യമമായ സ്പോർട്സ് കീടയാണ് ഈ വാർത്ത റിപ്പോർട്ട്‌ ചെയ്തത്. മാധ്യമത്തിന്റെ റിപ്പോർട്ടിലേക്ക്.

ഐ ലീഗ് ക്ലബ്ബായ റൗണ്ട് ഗ്ലാസ്‌ പഞ്ചാബ് എഫ് സി യിലേക്കാണ് താരം കൂടുമാറുക.ട്രാൻസ്ഫർ തുക എത്രയെന്ന് വ്യക്തമല്ല. ബ്ലാസ്റ്റേഴ്‌സിന്റെ യുവ താരമായ ശുഭ ഘോഷാണ് ഈ യുവ താരം.

നിലവിൽ 4.17 മില്യൺ ഇന്ത്യൻ രൂപയാണ് താരത്തിന്റെ മാർക്കറ്റ് വാല്യൂ.21 വയസ്സാണ് താരത്തിന്റെ പ്രായം. സെന്റർ ഫോർവേഡാണ് താരത്തിന്റെ ഇഷ്ട പൊസിഷൻ.

2021 ജനുവരിയിലാണ് താരം ബ്ലാസ്റ്റേഴ്‌സിലെത്തിയത്.തുടർന്നു അതെ വർഷം ഓഗസ്റ്റിൽ തന്നെ ലോൺ വഴി താരം മറ്റൊരു ഐ ലീഗ് ക്ലബ്ബിലേക്ക് കൂടുമാറി. ഈസ്റ്റ്‌ ബംഗാളിലേക്കായിരുന്നു താരം അന്ന് കൂടുമാറിയത്.

ലോൺ കാലാവധി അവസാനിച്ച താരം മെയിൽ ബ്ലാസ്റ്റേഴ്‌സിൽ തിരകെയെത്തിയിരുന്നു.കഴിഞ്ഞ സീസണിൽ ഈസ്റ്റ്‌ ബംഗാളിന് വേണ്ടി 13 മത്സരങ്ങളിൽ നിന്ന് മൂന്നു ഗോളുകൾ അദ്ദേഹം നേടിയിരുന്നു.കേരള ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ഇത് വരെ ഒരു മത്സരം പോലും താരം കളിച്ചിട്ടിട്ടില്ല. നിലവിൽ അടുത്ത വർഷം മെയ്‌ വരെ ഈ യുവതാരത്തിന് ബ്ലാസ്റ്റേഴ്‌സിൽ കരാറുണ്ട്. അവസരങ്ങൾ ഇല്ലാത്ത ബ്ലാസ്റ്റേഴ്‌സ് കരിയർ അവസാനിപ്പിച്ചു അദ്ദേഹം റൗണ്ട് ഗ്ലാസ്സിലേക്ക് കൂടുമാറുമെന്ന് ഏറെക്കുറെ ഉറപ്പാണ്.

റൊണാൾഡോ മാഞ്ചേസ്റ്റർ യുണൈറ്റഡ് പരിശീലന ക്യാമ്പിൽ ഇത് വരെയും എത്തിച്ചേർന്നിട്ടില്ല.

സഞ്ജീവ് സ്റ്റാലിനെ സ്വന്തമാക്കി മുംബൈ സിറ്റി എഫ് സി..