in , , ,

LOVELOVE

രക്ഷകനാകുമെന്നു കരുതിയ കെപ്പ തന്നെ വില്ലൻ

ക്ളോപ്പിന്റെ കീഴിൽ മറ്റൊരു കിരീടം കൂടി ലിവർപൂളിന്. സീസണിലെ ആദ്യ കിരീടവും

ലിവർപൂളിനെതിരെ കഴിഞ്ഞ രണ്ടു മത്സരങ്ങളിലും വിട്ടു കൊടുക്കാൻ തയ്യാറല്ലാതിരുന്ന ചെൽസിയുടെ ടീം പ്ലേ തന്നെ ഇന്നും വെബ്ലി സ്റ്റേഡിയത്തിൽ കണ്ടു.
പ്രീമിയർ ലീഗിൽ ആദ്യ ലെഗിൽ ഏറ്റുമുട്ടിയപ്പോൾ എൻഫീൽഡിൽ പത്തു പേരുമായി ചുരുങ്ങി ലിവർപൂൾ ആക്രമങ്ങങ്ങളെ ശക്തമായി ചെറുത്തു സമനില നേടിയതിനു പിന്നാലെ റിട്ടേൺ ലെഗിൽ സ്വന്തം മൈതാനത്തു രണ്ടു ഗോളിന് പിന്നിട്ട്‌ നിന്ന ശേഷം ഒരു അസാമാന്യ തിരിച്ചു വരവിലൂടെ വീണ്ടും ലിവർപൂളിന് മുന്നിൽ കീഴടങ്ങില്ല എന്ന സന്ദേശം റ്റുചെൽ നൽകിയിരുന്നു.

കാരബോ കപ്പിലും സ്ഥിതി മറ്റൊന്നായിരുന്നില്ല ലിവർപൂൾ ഉയർത്തിയ വെല്ലുവിളികൾ എല്ലാം മറികടന്ന ചെൽസി മികച്ച മത്സരം തന്നെയാണ് കാഴ്ചവെച്ചത്. മെന്റിയാണ് ചെൽസിയുടെ ശെരിയായ ഹീറോ ഗോളെന്നുറച്ച പല ഷോട്ടുകളും തടുത്ത അദ്ദേഹം കളത്തിൽ ഉള്ളപ്പോൾ ഗോൾ കണ്ടെത്തുക ബുദ്ധിമുട്ടാണെന്ന് ആഫ്രിക്കൻ ചാമ്പ്യൻ റെഡ്സ് നു കാണിച്ചു കൊടുത്തു.
മേസൺ മൗണ്ടിനു ലഭിച്ച ആ ക്ലിയർ കട്ട് ചാൻസ് ലിവർപൂൾ വല തുളച്ചെങ്കിൽ സ്ഥിതി ചെൽസിക്ക് അനുകൂലം ആയേനെ. പിന്നിയിട് ഒട്ടനവധി ചാൻസ് ചെൽസി ഉണ്ടാക്കി എങ്കിലും പലതും ഓഫ്‌സൈഡ് കോളിലും VAR ന്റെ സാങ്കേതികത്വത്തിലും കുടുങ്ങിപ്പോയി.
മത്സരം നിശ്ചിത സമയത്തു തീർപ്പാകുല്ല എന്നു ഉറപ്പിച്ചപ്പോൾ റ്റുചെൽ തന്റെ No 1 ഗോൾ കീപ്പർ കെപ്പയിൽ വിശ്വാസമർപ്പിച്ചു കളത്തിലിറക്കി. എന്നാൽ ഒരു പെനാൽറ്റി പോലും ഇരു ഗോൾ കീപ്പർമാർക്കും തടയാൻ പറ്റിയില്ല. എല്ലാം ഒന്നിനൊന്നു മികച്ച പെനൽറ്റികൽ എല്ലാം മികച്ച ഷോട്ടുകൾ. പത്തിൽ പത്തും ലക്‌ഷ്യം കണ്ടപ്പോൾ ചെൽസിയുടെ പതിനൊന്നാം ഷോട്ട് എടുത്ത കെപ്പക്കു പിഴച്ചു, അതി നിർണായക ഷോട്ട് എടുത്ത കെപ്പ യുടെ ഷോട്ട് ബാറിന് മുകളിലൂടെ പുറത്തേക്ക്.
ക്ളോപ്പിന്റെ കീഴിൽ മറ്റൊരു കിരീടം കൂടി ലിവർപൂളിന്. സീസണിലെ ആദ്യ കിരീടവും, പ്രീമിയർ ലീഗ് ചാമ്പ്യൻ പട്ടത്തിനുള്ള വരും മത്സരങ്ങൾക്ക് ഊർജം പകരുന്ന വിജയം കൂടിയാകും ലിവർപൂളിന് ഇത്.

ആവേശഫൈനലിൽ ചെൽസിയെ വീഴ്ത്തി കപ്പ്‌ ഉയർത്തി ലിവർപൂൾ, ക്ളോപ്പിന് കീഴിൽ ഇതാദ്യം

റഷ്യക്കെതിരെ നടപടിയുമായി ഫിഫ..