സന്തോഷ് ട്രോഫിയിൽ ഇന്ന് കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ വെച്ച് നടന്ന വാശിയേറിയ പോരാട്ടത്തിൽ ലക്ഷ്വദീപിനെ എത്തിരില്ലാത്ത പത്ത് ഗോളിന് തർത്ത് കേരളം.
തുടക്കം മുതൽ തന്നെ മത്സരത്തിന്റെ സർവ്വാധിപത്യം കേരളത്തിന്റെ കയ്യിലായിരുന്നു. ആദ്യ മിനിറ്റുകളിൽ കേരളത്തിന്റെ മുന്നേറ്റങ്ങൾ തടയാൻ ലക്ഷദ്വീപ്പിന്റെ പ്രതിരോധം നന്നായി ബുദ്ധിമുട്ടി.
കേരളത്തിനായി കേരള ബ്ലാസ്റ്റേഴ്‌സിന്റെ യുവ താരങ്ങളായ മുഹമ്മദ് അജ്സലും റിഷാദും ഗംഭീര പ്രകടനമാണ് കാഴ്ച്ചവെച്ചത്. മത്സരത്തിൽ അജ്സൽ രണ്ട് ഗോളും ഒരു അസ്സിസ്റ്റും, റിഷാദ് ഒരു അസ്സിസ്റ്റും സ്വന്തമാക്കി.
അജ്സലിന് പുറമെ പകരക്കാരനായി ഇറങ്ങിയ സജീഷ് ഹാട്രിക്കുമായി (37, 78, 89) തിളങ്ങി. അതോടൊപ്പം ഗനി അഹമ്മദ് നിഗം (55, 81) ഇരട്ട ഗോളുകൾ നേടി. നസീബ് റഹ്മാൻ (9), വി. അർജുൻ (46), മുഹമ്മദ് മുഷ്റഫ് (57) എന്നിവരായിരുന്നു കേരളത്തിന്റെ മറ്റ് സ്കോറർമാർ.
ഇനി കേരളത്തിന്റെ അവസാന ഗ്രൂപ്പ് സ്റ്റേജ് മത്സരത്തിൽ കേരളം ഞായറാഴ്ച പുതുച്ചേരിയെ നേരിടും. ലക്ഷദ്വീപിനെ വീഴ്ത്തിയോടെ തന്നെ അടുത്ത റൗണ്ടിലേക്കുള്ള യോഗ്യത കേരളം ഏകദേശം ഉറപ്പാക്കിയിട്ടുണ്ട്.