ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിന് മുന്നോടിയായുള്ള പ്രീസീസൺ പരിശീലനത്തിനു വേണ്ടി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ടീമിലെ താരങ്ങളും സ്റ്റാഫുകളും കൊച്ചിയിലെത്തി തുടങ്ങുകയാണ്.
കൊച്ചിയിലെ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ പ്രീസീസൺ പരിശീലനം ഇന്ന് തുടങ്ങുകയാണ്. അതിന് വേണ്ടി ഇന്ത്യൻ താരങ്ങൾ നിരവധി പേരാണ് എത്തിയിട്ടുള്ളത്. വിദേശ താരങ്ങൾ കൊച്ചിയിലേക്ക് വരാനുള്ള ഒരുക്കങ്ങളിലുമാണ്.
നിലവിൽ കൊച്ചിയിലെത്തിയ താരങ്ങൾ ആരൊക്കെയാണെന്ന് നോക്കുകയാണെങ്കിൽ സച്ചിൻ സുരേഷ്, ഹോർമിപാം, കരഞ്ജിത്ത്, സന്ദീപ്, ജീക്സൻ, ഡാനിഷ്, ബ്രെയിസ്, സൗരവ്, ബിദ്യ തുടങ്ങിയ താരങ്ങളാണ് എത്തിയത്.
കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകോമനോവിച് ഉടനെ കൊച്ചിയിലെത്തും, അസിസ്റ്റന്റ് വിദേശ പരിശീലകൻമാരും കൊച്ചിയിലേക്കുള്ള യാത്രയിലാണ്. കൂടാതെ ബ്ലാസ്റ്റേഴ്സിന്റെ മറ്റു താരങ്ങളും ടീമിനോടൊപ്പം ഉടൻ ചേരുന്നതാണ്.