in ,

LOVELOVE LOLLOL CryCry

മെസ്സി, റൊണാൾഡോ, മോഡ്രിച്.. ലോകകപ്പിനെ കുറിച്ച് ഇവാൻ ആശാൻ പറയുന്നു

ഇത്തവണ മികച്ച സ്‌ക്വാഡുള്ള ബ്രസീലിനും അവസാന ലോകക്കപ്പ് കളിക്കുന്ന ഇതിഹാസ നായകൻ ലയണൽ മെസ്സിയുടെ അര്ജന്റീനെക്കും, ബെൽജിയം ജർമ്മനി, ഫ്രാൻസ്, എന്നി ടീമുകൾക്കും സാധ്യതയുണ്ടെന്നാണ് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുക്കൊമനോവിച്ച് പറഞ്ഞത്.

ലോകകപ്പ് തുടങ്ങാൻ ഇനി വെറും മണിക്കൂറുകൾ മാത്രമാണുള്ളത്. ലോകമേബാടും ലോകക്കപ്പ് ആവേശത്തിലേക്ക് കടന്നു കഴിഞ്ഞു. എവിടെ നോക്കിയാലും ഇത്തവണ ലോകകപ്പ് ആരും നേടും എന്ന ചോദ്യമാണ് ഉയർന്നു വരുന്നത്.

കഴിഞ്ഞ ദിവസം ‘മനോരമ ന്യൂസുമായുള്ള’ അഭിമുഖത്തിൽ ലോകക്കപ്പ് നേടാൻ സാധ്യതയുള്ള ടീമുകൾ ഏതൊക്കെയാണ് എന്ന് കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലകൻ ഇവാൻ വുക്കൊമനോവിച്ച് സംസാരിച്ചിരുന്നു.

ഇത്തവണ മികച്ച സ്‌ക്വാഡുള്ള ബ്രസീലിനും അവസാന ലോകക്കപ്പ് കളിക്കുന്ന ഇതിഹാസ നായകൻ ലയണൽ മെസ്സിയുടെ അര്ജന്റീനെക്കും, ബെൽജിയം ജർമ്മനി, ഫ്രാൻസ്, എന്നി ടീമുകൾക്കും സാധ്യതയുണ്ടെന്നാണ് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുക്കൊമനോവിച്ച് പറഞ്ഞത്.

“ഇത്തവണ ബ്രസീലിന്റേതു വളരെ നല്ല ടീമാണ്. അവസാന ലോകകപ്പ് ഉജ്വലമാക്കാനാകും ലയണൽ മെസ്സിയുടെ ആവശ്യം. മികച്ച ടീമുമുള്ള അർജന്റീനയ്ക്ക് ഏറെ ഗുണം ചെയ്യുന്ന ഘടകമാണിത്. കരുത്തുറ്റ ടീമുള്ള ബൽജിയത്തിനും സാധ്യതയേറെ. എഴുതിത്തള്ളാവുന്നവരല്ല ജർമനിയും ഫ്രാൻസും”

ഒട്ടനവധി താരങ്ങളാണ് ഖത്തറിലെ പോരാട്ടങ്ങളോടുകൂടി ലോകകപ്പ് വേദിയിൽ നിന്ന് വിടവാങ്ങുന്നത്ത് എന്ന് നമ്മുക്ക് എല്ലാവർക്കും അറിയാവുന്നതാണ്. അഭിമുഖത്തിൽ തലമുറമാറ്റത്തെ കുറിച്ചും ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ സംസാരിച്ചിരുന്നു.

“ലിയോ മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ, ലൂക്ക മോഡ്രിച്ച്, ലൂയി സ്വാരസ്, തോമസ് മുള്ളർ…ഖത്തറിലെ പോരാട്ടങ്ങളോടുകൂടി ലോകകപ്പ് വേദിയിൽ നിന്ന് വിടവാങ്ങുമെന്നു പ്രതീക്ഷിക്കുന്ന താരങ്ങളേറെയാണ്. സ്വാഭാവികമായും അവരെല്ലാം മികവിന്റെ പരമാവധി ടീമിനു സമർപ്പിച്ചു സംതൃപ്തിയോടെ കളമൊഴിയാനാകും ശ്രമിക്കുക. ആരാധകരിൽ സന്തോഷമുണ്ടാക്കുന്ന ഒന്നാണിത്. ഖത്തർ ലോകകപ്പിന്റെ പ്രത്യേകതകളിലൊന്നാണ് ഈ തലമുറമാറ്റം” എന്നുമാണ് ഇവാൻ വുകമനോവിച്ച് പറഞ്ഞത്.

ആരാധകർ ഗ്രൗണ്ടിൽ ഇറങ്ങി വരുന്നത് സുരക്ഷാ പ്രശ്നമുണ്ടാക്കുന്നുണ്ടോ? മറുപടിയുമായി ഇവാൻ വുകമനോവിച്ച്

വയറ്റിൽ അണുബാധ, പോർച്ചുഗൽ ടീമിനോടൊപ്പം പരിശീലനവും റൊണാൾഡോക്ക് നഷ്ടമാകും