വരാൻ പോകുന്ന ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന് വേണ്ടി തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് ടൂർണമെന്റിലെ തങ്ങളുടെ ഗ്രൂപ്പിലെ ആദ്യ മത്സരം കളിച്ചു കഴിഞ്ഞു. നാട്ടുകാരായ ഗോകുലം കേരളക്കെതിരെ ആദ്യമായി ഡെർബി മത്സരം കളിച്ച ബ്ലാസ്റ്റേഴ്സിന് 4-3 എന്ന സ്കോറിന്റെ തോൽവിയാണ് ലഭിച്ചത്.
അഭിമാന പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടുവെങ്കിലും മത്സരത്തിൽ മികച്ച പ്രകടനം നടത്തിയ ബ്ലാസ്റ്റേഴ്സ് സൂപ്പർതാരം അഡ്രിയൻ ലൂണ ടീമിന്റെ എക്കാലത്തെയും മികച്ച റെക്കോർഡിലേക്ക് കുതിക്കുകയാണ്. ഗോകുലം കേരളക്കെതിരെ മികച്ച പ്രകടനം നടത്തിയ അഡ്രിയൻ ലൂണ ഗോളുകൾ നേടുന്നതിന് വേണ്ടി ബ്ലാസ്റ്റേഴ്സിനെ സഹായിച്ചു.
ബ്ലാസ്റ്റേഴ്സിന് വേണ്ടി ഒരു ഗോൾ നേടിയ അഡ്രിയൻ ലൂണ കേരള ബ്ലാസ്റ്റേഴ്സിന്റെ എക്കാലത്തെയും മികച്ച ഗോൾ സ്കോറർ പട്ടികയിൽ രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുന്നു. 12 ഗോളുകൾ കേരള ബ്ലാസ്റ്റേഴ്സിന്റെ ജേഴ്സിൽ നേടിയ താരം ബ്ലാസ്റ്റേഴ്സിന്റെ മറ്റൊരു താരമായ ദിമിത്രിയോസിനൊപ്പമാണ് രണ്ടാം സ്ഥാനം പങ്കുവെക്കുന്നത്.
15 ഗോളുകൾ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിച്ച ഒരു സീസണില്‍ നിന്നു തന്നെ നേടിയ നൈജീരിയൻ താരം ഓഗ്ബച്ചയാണ് ബ്ലാസ്റ്റേഴ്സിന്റെ എക്കാലത്തെയും മികച്ച ഗോൾ സ്കോറർ. ഡ്യൂറൻഡ് കപ്പ് ടൂർണമെന്റിലെ മത്സരങ്ങളും വരുന്ന ഇന്ത്യൻ സൂപ്പർ ലീഗിലെ മത്സരങ്ങളും ബ്ലാസ്റ്റേഴ്സിനെ കാത്തിരിക്കുന്നതിനാൽ ഓഗ്ബച്ചയുടെ ഈ റെക്കോർഡ് തകർക്കാൻ ലൂണ, ദിമി എന്നിവർക്ക് ആകുമോ എന്ന് കാത്തിരുന്നു കാണാം.