in , , ,

വീണ്ടും ട്വിസ്റ്റ്; ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത് അർജന്റീനൻ താരത്തെയല്ല, സ്പാനിഷുകാരനെ

നേരത്തെ പുറത്ത് വന്ന ചില റിപോർട്ടുകൾ അനുസരിച്ച് അർജന്റീനൻ യുവതാരം ഫിലിപ്പെ പാസഡോറിനെയാണ് ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത് എന്നായിരുന്നു സൂചനകൾ. എന്നാൽ ആ സൂചന തെറ്റിയിരിക്കുകയാണ്. ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത് അർജന്റീനൻ താരം ഫിലിപ്പെ പാസഡോറിനെയല്ല മറിച്ച് ഒരു സ്പാനിഷ് താരത്തെയാണെന്നാണ് പുതിയ റിപ്പോർട്ട്.

കേരളാ ബ്ലാസ്റ്റേഴ്‌സ് അവസാന വിദേശസൈനിങ്‌ പൂർത്തിയാക്കിയാതായി പ്രമുഖ കായിക മാധ്യമ പ്രവർത്തകൻ മാർക്കസ് മെർഗുല്ലോ വ്യക്തമാക്കിയിരുന്നു. അദ്ദേഹം താരത്തിന്റെ പേര് വ്യക്തമാക്കിയിരുന്നില്ല. എന്നാൽ നേരത്തെ പുറത്ത് വന്ന ചില റിപോർട്ടുകൾ അനുസരിച്ച് അർജന്റീനൻ യുവതാരം ഫിലിപ്പെ പാസഡോറിനെയാണ് ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത് എന്നായിരുന്നു സൂചനകൾ. എന്നാൽ ആ സൂചന തെറ്റിയിരിക്കുകയാണ്. ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത് അർജന്റീനൻ താരം ഫിലിപ്പെ പാസഡോറിനെയല്ല മറിച്ച് ഒരു സ്പാനിഷ് താരത്തെയാണെന്നാണ് പുതിയ റിപ്പോർട്ട്.

സില്ലിസ് സ്പോർട്സിന്റെ റിപ്പോർട്ട് പ്രകാരം ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത് സ്പാനിഷ് താരം ജീസസ് ജിംന്സൈനെയാണ്. ജീസസുമായാണ് ബ്ലാസ്റ്റേഴ്‌സ് കരാർ പൂർത്തിയാക്കിയത് എന്നാണ് സില്ലിസ് സ്പോർട്സ് റിപ്പോർട്ട് ചെയ്യുന്നത്.

അതേ സമയം ബ്ലാസ്റ്റേഴ്‌സ് സൈനിങ്‌ പൂർത്തിയാക്കി എന്ന അപ്‌ഡേറ്റ് പങ്ക് വെച്ച് മാർക്കസ് കുറിച്ചത് ഇപ്രകാരമായിരിക്കുന്നു ‘Oh, Jesus. It’s done, finally’ എന്നാണ്. ഇത് ജീസസ് ജിംനാസ്റ്റിന്റെ ഹിഡൻ ഡീറ്റെയിൽസ് ആണെന്നും സൂചനകളുണ്ട്.

അതേ സമയം സ്പാനിഷുകാരനായ ജീസസ് ഗ്രീക്ക് ക്ലബ് ഒഎഫ്ഐ ക്രീറ്റിൽ നിന്നാണ് ബ്ലാസ്റ്റേഴ്സിലെത്തുന്നത്. ലാലിഗ ക്ലബ്ബുകളായ അത്ലറ്റികോ മാഡ്രിഡ്, ലെഗാൻസ് തുടങ്ങിയവരുടെ യൂത്ത് ക്ലബ്ബിൽ പന്ത് തട്ടിയാണ് ഈ 30 കാരൻ പ്രൊഫഷണൽ ഫുട്ബാളിലേക്കെത്തുന്നത്.

എംഎൽഎസ് ക്ലബ്ബുകളായ ടോറാന്റ എഫ്സി. എഫ്സി ഡല്ലാസ് എന്നിവർക്ക് വേണ്ടിയും താരം കളിച്ചിട്ടുണ്ട്.

സ്പാനിഷ് മുന്നേറ്റ താരം ജീസസ് ജിമെനെസിനെ സ്വന്തമാക്കി ബ്ലാസ്റ്റേഴ്‌സ്; കാത്തിരിപ്പിന് വിരാമം…

കൊച്ചി വിടാൻ ബ്ലാസ്റ്റേഴ്‌സ് ആലോചിച്ചിരുന്നു; കാരണം സൂപ്പർ ലീഗ് കേരളാ ക്ലബ്ബിന്റെ ഇടപെടൽ