in ,

LOVELOVE CryCry AngryAngry OMGOMG LOLLOL

അഡ്രിയാൻ ലൂണക്ക് പകരം അൽവാരോ വസ്കസ് ബ്ലാസ്റ്റേഴ്‌സിൽ വരുന്നതിനെ കുറിച്ച് മാർക്കസിന്റെ അപ്ഡേറ്റ്..

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന്റെ 2023ലെ മത്സരങ്ങളെല്ലാം അവസാനിച്ച്കഴിഞ്ഞപ്പോൾ 12 മത്സരങ്ങളിൽ നിന്നും 26 പോയന്റുകൾ സ്വന്തമാക്കിയ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയാണ് പോയന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തുള്ളത്. ഇന്ത്യൻ സൂപ്പർ ലീഗിലെ 2024ലെ മത്സരങ്ങളുടെ ഫിക്സ്ചർ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

അതേസമയം ഇന്ത്യൻ സൂപ്പർ ലീഗിലെ ജനുവരി ട്രാൻസ്ഫർ വിൻഡോ ഓപ്പൻ ആയ ഈ സമയത്ത് നിരവധി താരങ്ങളുടെ ട്രാൻസ്ഫർ കൈമാറ്റങ്ങൾ നടക്കും. കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയും പുതിയ താരങ്ങളെ കൊണ്ടുവരുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. സീസണിനിടെ പരിക്ക് ബാധിച്ച സൂപ്പർ താരം അഡ്രിയാൻ ലൂണക്ക് പകരമായി പുതിയൊരു താരം വരും.

അഡ്രിയാൻ ലൂണക്ക് പകരമായി മുൻ കേരള ബ്ലാസ്റ്റേഴ്‌സ് താരം അൽവാരോ വസ്കസ് വരുമെന്നാണ് കഴിഞ്ഞ ദിവസങ്ങളിൽ പുറത്തു വന്ന ട്രാൻസ്ഫർ റൂമറുകളിൽ പ്രധാനപ്പെട്ടത്. എന്നാൽ പ്രമുഖ മാധ്യമപ്രവർത്തകനായ മാർക്കസിന്റെ അപ്ഡേറ്റ് പ്രകാരം ലൂണക്ക് പകരമായി സ്ട്രൈകർ വരില്ല. ഇതോടെ അൽവാരോ വസ്കസ് വീണ്ടും ബ്ലാസ്റ്റേഴ്സിലെത്താനുള്ള സാധ്യതകൾ കുറയുകയാണ്.

കൂടാതെ അൽവാരോ വസ്കസ് കേരള ബ്ലാസ്റ്റേഴ്സിലെത്താനുള്ള സാധ്യതകളും മാർക്കസ് തള്ളിക്കളഞ്ഞു. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി അൽവാരോ വസ്കസ് ബ്ലാസ്റ്റേഴ്‌സുമായി ബന്ധപ്പെട്ട നിരവധി സൂചനകളും വാർത്തകളുമാണ് പുറത്തു വന്നിരുന്നത്. സ്പാനിഷ് താരത്തിനെ ബ്ലാസ്റ്റേഴ്‌സ് തിരികെ കൊണ്ടുവരണമെന്നാണ് ആരാധകർ ആഗ്രഹിക്കുന്നത്.

വമ്പൻ തുകയുടെ ട്രാൻസ്ഫറിനൊരുങ്ങി മോഹൻ ബഗാൻ?; ഇത്തവണ ലക്ഷ്യവെച്ചിരിക്കുന്നത് ഹൈദരാബാദ് സൂപ്പർ താരത്തെ…

ബ്ലാസ്റ്റേഴ്‌സിന്റെ സൂപ്പർ താരത്തെ സ്വന്തമാക്കാൻ ഐഎസ്എൽ വമ്പന്മാർ രംഗത്ത്?; കൈവിട്ടു കളയുമോ??…