in ,

LOVELOVE LOLLOL CryCry OMGOMG AngryAngry

വീണ്ടും സിപോവിച്?ലൂണയുടെ മാജിക് നമ്പറിന് ഇനി മുതൽ പുതിയ അവകാശി?

ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരാൻ പോകുന്ന സീസണിലേക്ക് വേണ്ടി ഒരുക്കങ്ങൾ നടത്തുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി കൊച്ചിയിൽ തങ്ങളുടെ പ്രീസീസണ് പരിശീലനം ആരംഭിച്ചിരിക്കുകയാണ്. കഴിഞ്ഞ സീസണുകളിൽ നിന്നെല്ലാം കിരീടം ലഭിച്ചില്ലെങ്കിലും ഇത്തവണ കിരീടം നേടണമെന്ന ഉറച്ച വിശ്വാസത്തോടെയാണ് കേരള ബ്ലാസ്റ്റേഴ്സ് പത്താം സീസണിനെ വരവേൽക്കുന്നത്

ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരാൻ പോകുന്ന സീസണിലേക്ക് വേണ്ടി ഒരുക്കങ്ങൾ നടത്തുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി കൊച്ചിയിൽ തങ്ങളുടെ പ്രീസീസണ് പരിശീലനം ആരംഭിച്ചിരിക്കുകയാണ്. കഴിഞ്ഞ സീസണുകളിൽ നിന്നെല്ലാം കിരീടം ലഭിച്ചില്ലെങ്കിലും ഇത്തവണ കിരീടം നേടണമെന്ന ഉറച്ച വിശ്വാസത്തോടെയാണ് കേരള ബ്ലാസ്റ്റേഴ്സ് പത്താം സീസണിനെ വരവേൽക്കുന്നത്.

ഇത്തവണ ട്രാൻസ്ഫർ മാർക്കറ്റിൽ നിന്നും കേരള ബ്ലാസ്റ്റേഴ്സ് കൊണ്ടുവന്ന പ്രധാന താരമാണ് മോഹൻ ബഗാൻ താരമായിരുന്ന പ്രീതം കോട്ടൽ. കഴിഞ്ഞദിവസം കൊച്ചിയിലെത്തിയ താരം കേരള ബ്ലാസ്റ്റേഴ്സ് ക്യാമ്പിനോടൊപ്പം ചേർന്നിട്ടുണ്ട്, താരം വരുന്ന സീസണിലേക്ക് വേണ്ടി ഇനി ജഴ്സി നമ്പർ 20 ആയിരിക്കും അണിയുക എന്ന് ഒഫീഷ്യലായി അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ സീസണുകൾ എല്ലാം കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രധാന താരമായിരുന്ന അഡ്രിയൻ ലൂണ അണിഞ്ഞ 20 നമ്പർ ജേഴ്സിയാണ് ഇത്. ഇത്തവണ മജീഷ്യൻ ലൂണ 10 നമ്പർ ജേഴ്സി അണിഞ്ഞാണ് കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിക്കുക. കഴിഞ്ഞ സീസണിൽ കബ്രയായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ പത്താം നമ്പർ ജേഴ്സി അണിഞ്ഞത്, എന്നാൽ കരാർ അവസാനിച്ചതിനുശേഷം താരം ടീം വിട്ടതോടെയാണ് ലൂണ പുതിയ നമ്പറിലേക്ക് മാറിയത്.

കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയിൽ അഡ്രിയാൻ ലൂണ സൈൻ ചെയ്തിട്ട് രണ്ടു വർഷം പിന്നിട്ടു, ഇത് സംബന്ധിച്ച് തങ്ങളുടെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത കേരള ബ്ലാസ്റ്റേഴ്സിന്റെ പോസ്റ്റ് സ്റ്റോറിയിൽ മെൻഷൻ ചെയ്തുകൊണ്ട് ‘മാജിക് ഈസ് റിയൽ, മജീഷ്യൻ ലൂണ’ എന്ന് വാഴ്ത്തി പാടിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ മുൻ താരമായിരുന്ന എനസ് സിപോവിച്ച്. നിലവിൽ കുവൈത്തി ഡിവിഷനിൽ അൽ ജഹ്‌റ ക്ലബ്ബിന് വേണ്ടിയാണ് എനസ് സിപോവിച് കളിക്കുന്നത്.

ബ്ലാസ്‌റ്റേഴ്‌സിന്റെ ലക്ഷ്യവെച്ച മൂന്ന് വിദേശ താരങ്ങൾ വരുന്നു?

നായകൻ വീണ്ടും?അൽവാരോ വസ്കസ് ടു ബ്ലാസ്റ്റേഴ്‌സ് ട്രാൻസ്ഫർ അപ്ഡേറ്റുകൾ?