ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും വിലയേറിയ താരമായ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ ഉറുഗായ് താരം അഡ്രിയാൻ ലൂണയാണ് ഐഎസ്എലിൽ ഏറ്റവും കൂടുതൽ സാലറി വാങ്ങുന്ന താരമെന്ന റൂമർ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.
ആഴ്ചയിൽ 13,000 പൗണ്ട് ആണ് അഡ്രിയാൻ ലൂണക്ക് കേരള ബ്ലാസ്റ്റേഴ്സിൽ നിന്നും ലഭിക്കുന്ന സാലറിയെന്നാണ് റിപ്പോർട്ടിൽ പറഞ്ഞത്.
എന്നാൽ തനിക്കു ഇത്രയും സാലറി ലഭിക്കുന്നില്ലെന്നും ഈ കണക്കുകൾ തെറ്റാണെന്നും ഈ പോസ്റ്റിന് കീഴിൽ അഡ്രിയാൻ ലൂണ വ്യക്തമാക്കി.
ലൂണയെ കൂടാതെ ഐഎസ്എലിൽ ഏറ്റവും കൂടുതൽ സാലറി വാങ്ങുന്ന താരമായ ദിമിത്രി പെട്രടോസ് 10,500പൗണ്ട് ആഴ്ചയിൽ സ്വന്തമാകുന്നുണ്ടെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.
എങ്കിലും നിലവിൽ ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും വിലയേറിയ താരമായി തുടരുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ് മജീഷ്യനായ അഡ്രിയാൻ ലൂണ.