in ,

LOVELOVE LOLLOL

ലൂണയുടെ നിലപാട് വ്യക്തം, പറഞ്ഞ വാക്കുകളോട് നീതി പുലർത്തുമെന്ന് ഉറപ്പാണ്??

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന് മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്സ് എഫ് സി കൊച്ചിയിലെ പനമ്പിള്ളി നഗർ ഗ്രൗണ്ടിൽ വെച്ച് തങ്ങളുടെ പ്രീ സീസൺ പരിശീലനം ആരംഭിച്ചിട്ടുണ്ട്. എല്ലാതവണത്തെയും പോലെ ഇത്തവണയും കിരീടം ലക്ഷ്യമിട്ടുകൊണ്ടാണ് കേരള ബ്ലാസ്റ്റേഴ്സ് ഇറങ്ങുന്നത്.

തുടർച്ചയായ മൂന്നാം സീസണും കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് വേണ്ടി കളിക്കാൻ ഒരുങ്ങുന്ന ഉറുഗ്വേ മിഡ്ഫീൽഡ് താരമായ അഡ്രിയാൻ ലൂണ ബ്ലാസ്റ്റേഴ്സിൽ തുടരണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഇനിയും ഒരുപാട് വർഷങ്ങൾ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് വേണ്ടി കളിക്കാൻ ആകുമെന്ന് വിശ്വസിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യുന്നുണ്ടെന്നാണ് അഡ്രിയൻ ലൂണാ പറഞ്ഞത്.

“കേരള ബ്ലാസ്റ്റേഴ്സ് ടീമിൽ വന്നത് മുതൽ ഹോം ക്ലബ്ബിൽ കളിക്കുന്നത് പോലെയാണ് ഫീൽ ചെയ്തിട്ടുള്ളത്. ഒരുപാട് വർഷങ്ങൾ ഈ ക്ലബ്ബിനെ പ്രതിനിധീകരിച്ച് കളിക്കാൻ കഴിയുമെന്ന് ഞാൻ ആഗ്രഹിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യുന്നുണ്ട്. ” – അഡ്രിയൻ ലൂണ പറഞ്ഞു.

താൻ പറഞ്ഞ വാക്കുകളോട് 100% നീതിപുലർത്തുമെന്ന് ലൂണ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ പിന്നീട് അറിയിക്കുകയും ചെയ്തു, കേരള ബ്ലാസ്റ്റേഴ്സിൽ തുടരണമെന്ന ആഗ്രഹത്തോടെയാണ് ഈ വാക്കുകൾ പറഞ്ഞതെന്നും ലൂണ വെളിപ്പെടുത്തി. വരാൻ പോകുന്ന സീസണിലേക്ക് വേണ്ടി ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും പ്രധാന താരമാണ് അഡ്രിയൻ ലൂണ.

ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് സന്തോഷവാർത്ത, ബ്ലാസ്റ്റേഴ്സിൽ നിന്നും സെലക്ട്‌ ചെയ്തത് ഏഴ് താരങ്ങളെ??

ദോഹയിൽ നിന്നും പരിശീലനം നേടിയ സൂപ്പർ താരത്തിനെ സൈൻ ചെയ്യാൻ ബ്ലാസ്റ്റേഴ്‌സ്??