in ,

LOVELOVE OMGOMG AngryAngry LOLLOL CryCry

നായകൻ വീണ്ടും?അൽവാരോ വസ്കസ് ടു ബ്ലാസ്റ്റേഴ്‌സ് ട്രാൻസ്ഫർ അപ്ഡേറ്റുകൾ?

2021-2022 ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് ജേഴ്സിയിലൂടെ ഐഎസ്എൽ അരങ്ങേറ്റം കുറിച്ച സ്പാനിഷ് താരം അൽവാരോ വാസ്ക്കസ് നിലവിൽ മറ്റൊരു ഐ എസ് എൽ ക്ലബ്ബായ എഫ് സി ഗോവയുടെ താരമാണ്.

2021-2022 ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് ജേഴ്സിയിലൂടെ ഐഎസ്എൽ അരങ്ങേറ്റം കുറിച്ച സ്പാനിഷ് താരം അൽവാരോ വാസ്ക്കസ് നിലവിൽ മറ്റൊരു ഐ എസ് എൽ ക്ലബ്ബായ എഫ് സി ഗോവയുടെ താരമാണ്.

2024 വരെ എഫ് സി ഗോവയുമായി കരാർ ഉണ്ടെങ്കിലും താരം അടുത്ത സീസണിൽ ഗോവയിൽ തുടരാനുള്ള സാധ്യതകൾ വളരെ കുറവായാണ് കാണപ്പെടുന്നത്. ഈ ട്രാൻസ്ഫർ വിൻഡോയിൽ തന്നെ താരം മറ്റൊരു ക്ലബ്ബിലേക്ക് ചേക്കാറുനുള്ള സാധ്യതകളാണ് ഇപ്പോൾ ട്രാൻസ്ഫർ മാർക്കറ്റിൽ ഉയർന്നുനിൽക്കുന്നത്.

നിലവിൽ പുറത്തേക്ക് വരുന്ന റിപ്പോർട്ടുകൾ പ്രകാരം അൽവാരോ വസ്കസിനെ തിരികെ കൊണ്ടുവരാൻ കേരള ബ്ലാസ്റ്റേഴ്സിന് ആഗ്രഹം ഉണ്ടെന്നാണ് സൂചിപ്പിക്കുന്നത്, എന്നാൽ സൂപ്പർതാരത്തിന് യൂറോപ്പിൽ നിന്നും മറ്റുമെല്ലാം വമ്പൻ ഓഫറുകൾ ലഭിക്കുന്നതിനാൽ താരം തിരികെ ബ്ലാസ്റ്റേഴ്സിലേക്ക് വരുമോ എന്ന കാര്യം സംശയത്തിലാണ്.

അൽവാരോ വാസ്കസ് കേരള ബ്ലാസ്റ്റേഴ്സിലേക്ക് തിരികെ വരാനുള്ള സാധ്യതകളെക്കുറിച്ച് ചോദിച്ചപ്പോൾ പ്രശസ്ത മാധ്യമപ്രവർത്തകനായ മാർക്കസ് ഈയൊരു നിമിഷത്തിൽ തനിക്കൊന്നും പറയാനാവില്ല എന്നാണ് അപ്ഡേറ്റ് നൽകിയത്, ട്രാൻസ്ഫർ മാർക്കറ്റ് നിലവിൽ ഓപ്പണായി കിടക്കുന്നതിനാൽ എപ്പോൾ എന്തുവേണമെങ്കിലും സംഭവിക്കാം.

അൽവാരോ വസ്കസ് കേരള ബ്ലാസ്റ്റേഴ്സിലേക്ക് തിരികെ വരാനുള്ള സാധ്യതകൾ അവശേഷിക്കുന്നുണ്ടെങ്കിലും താരം ബ്ലാസ്റ്റേഴ്സിലേക്ക് വരുമെന്ന കാര്യത്തിൽ ഉറപ്പുനൽകനാവില്ല. ട്രാൻസ്ഫർ മാർക്കറ്റിൽ നിന്നും മികച്ച ഒരു വിദേശ മുന്നേറ്റനിര താരത്തിനെ സ്വന്തമാക്കാൻ ശ്രമിക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പർ ലീഗിൽ പരിചയസമ്പത്തുള്ള 32 കാരനായ അൽവാരോ വസ്കസിനെ കൊണ്ടുവരണമെന്നാണ് ആരാധകരുടെ അഭിപ്രായം.

കേരള ബ്ലാസ്റ്റേഴ്സ് താരമായ അഡ്രിയാൻ ലൂണയുടെയും അൽവാരോ വാസ്കസിന്റെയും ഈയിടെ പങ്കുവെച്ച ഇൻസ്റ്റഗ്രാം സ്റ്റോറികൾ ട്രാൻസ്ഫർ സൂചനകൾ ആണോ എന്ന് ആരാധകർ സംശയിച്ചിരുന്നു. നിലവിൽ ട്രാൻസ്ഫർ മാർക്കറ്റിൽ ലഭ്യമായ അൽവാരോ വസ്കസിനെ ട്രാൻസ്ഫർ ഫീ നൽകി സ്വന്തമാക്കാൻ ഏതൊരു ക്ലബ്ബിനും ഇപ്പോൾ അവസരം മുന്നിലുണ്ട്, താരം ബ്ലാസ്റ്റേഴ്സിലേക്ക് തിരികെ വരാനുള്ള സാധ്യതകളെ പൂർണമായും തള്ളിക്കളയാനാവില്ല.

വീണ്ടും സിപോവിച്?ലൂണയുടെ മാജിക് നമ്പറിന് ഇനി മുതൽ പുതിയ അവകാശി?

അർജന്റീനിയൻ ഡിഫൻഡർ ബ്ലാസ്റ്റേഴ്സിലേക്ക് എന്ന് റൂമർ?