in ,

LOVELOVE CryCry OMGOMG LOLLOL AngryAngry

അൽവാരോ വസ്കസ് തിരികെ ബ്ലാസ്റ്റേഴ്‌സിലേക്കോ? അഡ്രിയാൻ ലൂണയുടെ സ്റ്റോറി അർത്ഥമാക്കുന്നത്..

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2021-2022 സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് താരജോഡികളായി കളിച്ച രണ്ടുപേരാണ് ഉറുഗായ് താരമായ അഡ്രിയൻ ലൂണയും സ്പാനിഷ് താരമായ അൽവാരോ വസ്കസും. ആ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയെ ഫൈനൽ മത്സരം വരെ എത്തിക്കുന്നതിൽ നിർണായക പങ്കാണ് ഈ താരങ്ങൾ വഹിച്ചത്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2021-2022 സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് താരജോഡികളായി കളിച്ച രണ്ടുപേരാണ് ഉറുഗായ് താരമായ അഡ്രിയൻ ലൂണയും സ്പാനിഷ് താരമായ അൽവാരോ വസ്കസും. ആ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയെ ഫൈനൽ മത്സരം വരെ എത്തിക്കുന്നതിൽ നിർണായക പങ്കാണ് ഈ താരങ്ങൾ വഹിച്ചത്.

എന്നാൽ സീസൺ അവസാനിച്ചതിന് പിന്നാലെ സ്പാനിഷ് താരമായ വസ്കസ് ടീം വിട്ടു, പിന്നീട് എഫ്സി ഗോവയിൽ താരം ചേക്കേറിയെങ്കിലും അവിടെ മികച്ച പ്രകടനം നടത്താൻ കഴിഞ്ഞില്ല. എഫ്സി ഗോവയിൽ 2024 വരെ കരാർ ഒപ്പുവെച്ചെങ്കിലും ടീമിൽ മികച്ച പ്രകടനം നടത്താൻ കഴിയാത്ത അൽവാരോ വാസ്ക്കസ് ടീം വിടാനുള്ള സാധ്യതകളാണ് ഉള്ളത്.

ഇപ്പോൾ അൽവാരോ വാസ്ക്കസിനെ മെൻഷൻ ചെയ്തുകൊണ്ട് ഒരു ഇൻസ്റ്റഗ്രാം സ്റ്റോറി പങ്കുവെച്ചതിന് പിന്നാലെ താരം ബ്ലാസ്റ്റേഴ്സിലേക്ക് തിരികെ എത്തുമോ എന്നൊരു പ്രതീക്ഷ കേരള ബ്ലാസ്റ്റേഴ്സ് ആരാധകരിൽ വന്നിട്ടുണ്ട്. ലൂണിയുടെ സ്റ്റോറി പങ്കുവെച്ചുകൊണ്ട് അൽവാരോ വാസ്ക്കസും തന്നെ ഇൻസ്റ്റഗ്രാം സ്റ്റോറി അപ്ഡേറ്റ് ചെയ്തിട്ടുണ്ട്.

എന്നാൽ ഇതൊരു ട്രാൻസ്ഫർ സൂചനയോ മറ്റൊന്നുമല്ല ഇരു താരങ്ങൾക്കും ഇടയിലും ഇപ്പോഴും നിലനിൽക്കുന്ന അതുല്യമായ സൗഹൃദബന്ധത്തിന്റെ സൂചനയാണ്. അൽവാരോ വാസ്ക്കസ് കേരള ബ്ലാസ്റ്റേഴ്സിലേക്ക് തിരികെ എത്താനുള്ള സാധ്യതകൾ വളരെ കുറവായാണ് കാണപ്പെടുന്നത്.

പക്ഷേ താരം ഈ ട്രാൻസ്ഫർ വിൻഡോ അവസാനിക്കുന്നതിനു മുമ്പ് എഫ്സി ഗോവ വിടാനുള്ള സാധ്യതകളാണ് കാണുന്നത്. അടുത്ത സീസണിൽവാരോ വാസ്ക്കസ് പുതിയ ക്ലബ്ബിൽ കളിക്കാനുള്ള സാധ്യതകൾ കൂടുതലാണ്, പക്ഷേ താരം കേരള ബ്ലാസ്റ്റേഴ്സിലേക്ക് തിരികെയെത്താൻ സാധ്യതകൾ വിരളമായാണ് കാണുന്നത്.

ഇഷാൻ പണ്ഡിത ബ്ലാസ്റ്റേഴ്‌സിലേക്ക്?അണിയറയിലെ ട്രാൻസ്ഫർ സാധ്യതകൾ ഇങ്ങനെ..

സൂപ്പർ താരത്തിനെ വിറ്റതിൽ നിന്നും പണം കൊയ്ത് കേരള ബ്ലാസ്റ്റേഴ്‌സ്, ട്രാൻസ്ഫർ ഫീ വ്യക്തമായി..