വരാൻ പോകുന്ന ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസണിന് മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ പ്രീസീസൺ പരിശീലനം കൊച്ചിയിലെ പരിശീലന മൈതാനമായ പനമ്പള്ളി നഗർ ഗ്രൗണ്ടിൽ വച്ച് ആരംഭിച്ചു കഴിഞ്ഞു.
2021 22 സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് ടീമിൽ കളിച്ച സ്പാനിഷ് താരം അൽവാരോ വാസ്കസ് ബ്ലാസ്റ്റേഴ്സ് ടീമിലേക്ക് വരാൻ പോകുന്ന സീസണിലേക്ക് വേണ്ടി തിരികെ എത്തിയേക്കുമെന്ന് തരത്തിൽ ട്രാൻസ്ഫർ റൂമറുകൾ വന്നിരുന്നു.
അൽവാരോ വസ്കസ് ബ്ലാസ്റ്റേഴ്സിലേക്ക് തിരികെ എത്തുമോ എന്ന കാര്യത്തിൽ ഇപ്പോൾ ഒരു അപ്ഡേറ്റ് നൽകിയിരിക്കുകയാണ് പ്രമുഖ മാധ്യമപ്രവർത്തകനായ മാർക്ക് മെർഗുൽഹോ. ഈയൊരു നിമിഷത്തിൽ തനിക്ക് ഇതിനെക്കുറിച്ച് വ്യക്തമായി ഒരു ഉത്തരം നൽകാനാവില്ല എന്നാണ് മാർക്കസ് പറഞ്ഞിത്.
ട്രാൻസ്ഫർ വിൻഡോ അവസാനിക്കാൻ ഇനിയും ഒരുപാട് ദിവസങ്ങൾ ബാക്കിനിൽക്കെ അൽവാരോ വസ്കസിന്റെ ബ്ലാസ്റ്റേഴ്സിലേക്കുള്ള തിരിച്ചുവരവിന് സാധ്യതകൾ തുറന്നിട്ടുകൊണ്ടാണ് മാർക്കസിന്റെ അപ്ഡേറ്റ് പുറത്തുവന്നത്.
അൽവാരോ വാസ്കസ് ബ്ലാസ്റ്റേഴ്സിലേക്ക് തിരികെ വരാനുള്ള സാധ്യതകൾ പൂർണ്ണമായും തള്ളിക്കളയാൻ കഴിയില്ല എന്ന് അർത്ഥത്തിലാണ് മാർക്കസിന്റെ നമ്മൾ കാണേണ്ടത്. അതേസമയം തന്നെ അൽവാരം ബ്ലാസ്റ്റേഴ്സിലേക്ക് എത്തുമെന്ന് കാര്യത്തിലും 100% ഉറപ്പാക്കാൻ കഴിയില്ല. ട്രാൻസ്ഫർ വിൻഡോ അവസാനിക്കുന്നത് വരെ ബ്ലാസ്റ്റേഴ്സിന്റെ വിദേശ താരങ്ങൾ ആരാണെന്നറിയാൻ ആരാധകർക്ക് കാത്തിരിക്കാം.