in , , ,

LOLLOL AngryAngry LOVELOVE OMGOMG CryCry

രണ്ട് ഡച്ച് ഇതിഹാസ താരങ്ങൾ ബ്ലാസ്റ്റേഴ്‌സിലെത്തി; ഒരു ഫ്രഞ്ച് താരവും; ഇത്തവണ ബ്ലാസ്റ്റേഴ്‌സിൽ എത്തിയത് ഇറ്റാലിയൻ സ്ട്രൈക്കർ ?

കേരളാ ബ്ലാസ്റ്റേഴ്‌സിനൊപ്പം കളിക്കളത്തിന് പുറത്ത് അഭ്യൂഹങ്ങളും ഗോളടിക്കാറുണ്ട്. ബ്ലാസ്റ്റേഴ്‌സുമായി ബന്ധപ്പെട്ട് നിർവധി ട്രാൻസ്ഫർ വാർത്തകളും പുറത്ത് വരാറുണ്ട്. എന്നാൽ ഇത്തരത്തിൽ ബ്ലാസ്റ്റേഴ്‌സുമായി ബന്ധപ്പെട്ട് പുറത്ത് വരാറുള്ള വാർത്തകളിൽ അല്പമൊക്കെ യാഥാർഥ്യത്തോട് അടുത്ത് നിൽക്കുന്നതാണ്. എന്നാൽ യാഥാർഥ്യവുമായി യാതൊരു ബന്ധവുമില്ലാത്ത പല ട്രാൻസ്ഫർ വാർത്തകളും ബ്ലാസ്റ്റേഴ്‌സുമായി ബന്ധപ്പെട്ട് പ്രചരിക്കാറുണ്ട്.

റെനെ മുലസ്റ്റീൻ കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലകനായ സമയത്ത് ലിവർപൂളിന്റെ ഡച്ച് ഇതിഹാസ താരം ഡിർക്ക് ക്യുറ്റ് ബ്ലാസ്റ്റേഴ്‌സിലേക്ക് വരുമെന്ന ഒരുപാട് അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു.

ഡിർക് ക്യുറ്റിന് പിന്നാലെ ബ്ലാസ്റ്റേഴ്‌സുമായി ബന്ധപ്പെട്ട് പുറത്ത് വന്ന മറ്റൊരു അഭ്യൂഹം ഡച്ച് താരമായ വെസ്ലി സ്നൈജറുടെതായിരുന്നു. എൽകോ ഷട്ടോരി ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലകനായി വന്ന സമയത്താണ് സ്നൈജറുടെ അഭ്യൂഹവും ശക്തി പ്രാപിക്കുന്നത്.

കിബു വികൂന ബ്ലാസ്റ്റേഴ്‌സ് പരിശീലകനായ സമയത്ത് പ്രചരിച്ച മറ്റൊരു അഭ്യൂഹം ഫ്രഞ്ച് താരമായ സമീർ നസ്രിയുടേതായിരുന്നു.

ഈ സീസണിൽ ഇത് പോലുള്ള വമ്പൻ പേരുകൾ അഭ്യൂഹങ്ങൽ ഇടം പിടിച്ചില്ലെങ്കിലും ഇറ്റലിയൻ സ്ട്രൈക്കർ ആൻഡ്രേ ബലോറ്റി ബ്ലാസ്റ്റേഴ്‌സിലെത്തുമെന്ന അഭ്യൂഹവും ഈ സീസണിൽ പ്രചരിച്ചിരുന്നു.

യാഥാർഥ്യത്തോട് യാതൊരു ബന്ധവുമില്ലാത്ത ഇത്തരം വാർത്തകൾ പല സീസണുകളിലായി ബ്ലാസ്റ്റേഴ്‌സുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നു എന്നുള്ളതാണ് വാസ്തവം.

പുതിയ ട്രൈനിങ് കിറ്റ് പുറത്തിറക്കി കേരള ബ്ലാസ്റ്റേഴ്‌സ്

ചരിത്രം കുറിച്ച് ISL ഭരിക്കുവാൻ അവൻ വീണ്ടും വരുന്നു..