in , , , ,

AngryAngry

ഫാൻസിന് ‘ഊക്ക്’ വാങ്ങിക്കൊടുക്കുന്ന മാനേജ്മെന്റ്റ്; ഇക്കാര്യത്തിൽ ബ്ലാസ്റ്റേഴ്‌സ് ഒറ്റയ്ക്കല്ല, ഒരു യൂറോപ്യൻ ഇതിഹാസ ക്ലബ് കൂടിയുണ്ട്

ഇവിടെ ബ്ലാസ്റ്റേഴ്സിന്റെ കൊമ്പൻ ഏതാണ്ട് ചെരിയാറായ അവ്സഥയിലാണെങ്കിൽ അങ്ങകലെ ഇംഗ്ലണ്ടിൽ ഒരു ചെകുത്താൻ മരിക്കാറായ അവസ്ഥയിലാണ്. അതേ, ലോകപ്രശസ്ത ഇതിഹാസ ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആരാധകരും നമ്മളും ഏതാണ്ട് ഒരേ തൂവൽ പക്ഷികളാണ്. എന്നാൽ അവർക്കൊരു പ്രതാപകാലം ഉണ്ടായിരുന്നുവെന്നും ഒട്ടനവധി കിരീടങ്ങളും നേടിയിരുന്നു എന്ന കുറച്ച് തൂവലുകൾ നമുക്കില്ല എങ്കിലും നിലവിലെ അവസ്ഥയിൽ ഇരു ക്ലബ്ബുകളും ഏതാണ്ട് സെയിം വേവ് ലെങ്താണ്.

കേരളാ ബ്ലാസ്റ്റേഴ്‌സ് എന്ന ക്ലബിന് ലോകത്തിന്റെ പല കോണിലും ശക്തമായ ആരാധകരുണ്ട്. ക്ലബ് ഇത് വരെ കിരീടം നേടാതിരിന്നിട്ടും മോശം പ്രകടനം നടത്തിയപ്പോഴുമൊക്കെയും സ്റ്റേഡിയം കാലിയാക്കാതെ ആരാധകർ സ്റ്റേഡിയത്തിൽ മഞ്ഞക്കടലിരമ്പം നടത്തിയിട്ടുമുണ്ട്. എന്നിട്ടും ആരാധകർക്ക് പല ഭാഗത്ത് നിന്നും ഊക്ക് മേടിച്ച് കൊടുക്കുന്നതിൽ ക്ലബ് യാതൊരു മടിയും കാണിക്കാറില്ല. എന്നാൽ ഇത്രയും വിശ്വസ്തരായ ആരാധകർക്ക് ഊക്ക് മേടിച്ച് കൊടുക്കുന്നതിൽ നമ്മുടെ മാനേജമെന്റ് മാത്രമല്ല, ലോകപ്രശസ്ത ഇതിഹാസ ക്ലബ്ബിന്റെ മാനേജമെന്റും മുന്നിലുണ്ട്.

ഇവിടെ ബ്ലാസ്റ്റേഴ്സിന്റെ കൊമ്പൻ ഏതാണ്ട് ചെരിയാറായ അവ്സഥയിലാണെങ്കിൽ അങ്ങകലെ ഇംഗ്ലണ്ടിൽ ഒരു ചെകുത്താൻ മരിക്കാറായ അവസ്ഥയിലാണ്. അതേ, ലോകപ്രശസ്ത ഇതിഹാസ ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആരാധകരും നമ്മളും ഏതാണ്ട് ഒരേ തൂവൽ പക്ഷികളാണ്. എന്നാൽ അവർക്കൊരു പ്രതാപകാലം ഉണ്ടായിരുന്നുവെന്നും ഒട്ടനവധി കിരീടങ്ങളും നേടിയിരുന്നു എന്ന കുറച്ച് തൂവലുകൾ നമുക്കില്ല എങ്കിലും നിലവിലെ അവസ്ഥയിൽ ഇരു ക്ലബ്ബുകളും ഏതാണ്ട് സെയിം വേവ് ലെങ്താണ്.

ഇരു ക്ലബ്ബിനും മികച്ച ആരാധകരുണ്ട്. എന്നാൽ ഇരു ക്ലബ്ബിന്റെയും മാനേജമെന്റ് അവരുടെ ലോയൽ ഫാൻസിനോട് എത്രമാത്രം ലോയാലിറ്റി കാണിച്ചിട്ടുണ്ട് എന്നത് ഒരു ചോദ്യചിഹ്നമാണ്. നമ്മളിവിടെ ബംഗളുരു എഫ്സിയുടെയും മുംബൈ എഫ്സിയുടെയും ഊക്ക് വാങ്ങിക്കുന്നത് പോലെ അവരവിടെ സിറ്റിയിയുടെയുടെ ആഴ്സനലിൻെറയും ഊക്ക് വാങ്ങിച്ചോണ്ടിരിക്കുന്നു.

ബ്ലാസ്‌റ്റേഴ്‌സിനെ അപേക്ഷിച്ച് നല്ല പണം മുടക്കി നല്ല താരങ്ങളെ യുണൈറ്റഡ് വാങ്ങുന്നുണ്ട്. എന്നാൽ കളത്തിൽ റിസൾട്ട് ഉണ്ടാക്കിയെടുക്കാൻ അവർക്കാവുന്നില്ല. നമ്മളിവിടെ നല്ല കളിക്കാരെയും വാങ്ങുന്നില്ല, റിസൾട്ടും ഉണ്ടാക്കുന്നില്ല.

എന്നാൽ യുണൈറ്റഡ് നിലവിൽ പുതിയ മാനേജമെന്റിന്റെ കീഴിലാണ്. യുണൈറ്റഡിന്റെ പുതിയ ഡയറ്കടർ ഡാൻ ആഷ്വർത്തിന് കുറച്ച് പുതിയ പ്ലാനുകളുമുണ്ട്. ആ പ്ലാൻ വൈകാതെ അവർ നടപ്പിലാക്കുമെന്ന് കരുതാം. എന്നാൽ നമ്മുടെ മാനേജമെന്റ്റ് നന്നാവുമെന്നോ, മാനേജ്‌മെന്റ്റ് മാറുമോ എന്ന കാര്യത്തിൽ പോലും നമ്മുക്ക് പ്രതീക്ഷയില്ല.

എഴുതിവെച്ചോളൂ; ഒരൊറ്റ സീസൺ കൊണ്ട് ഇവൻ ഐഎസ്എല്ലിന്റെ ഇതിഹാസമാവും

മികച്ച ഫോർമേഷൻ, എന്നിട്ടും റിസൾട്ടില്ല; സ്റ്റാറേയ്ക്ക് മുമ്പ് ബ്ലാസ്റ്റേഴ്സിൽ സമാനപ്രശ്‌നം അനുഭവിച്ചത് രണ്ട് പരിശീലകർ