in , , , ,

LOVELOVE OMGOMG LOLLOL CryCry AngryAngry

തകർപ്പൻ നീക്കം; ജനുവരിയിൽ സൂപ്പർ താരത്തെ ടീമിലെത്തിക്കാനൊരുങ്ങി ബ്ലാസ്റ്റേഴ്‌സ്

മുംബൈ, മോഹൻ ബഗാൻ തുടങ്ങിയ ക്ലബ്ബുകൾ താരത്തിന് പിന്നാലെയുണ്ടെങ്കിലും യുവതാരങ്ങൾക്ക് അവസരം നൽകുന്നതിൽ മുൻപന്തിയിലുള്ളതിനാൽ അക്കാര്യം മുൻ നിർത്തി ബ്ലാസ്റ്റേഴ്സിന് താരത്തെ ടീമിലെത്തിക്കാനാവും.

ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ തകർപ്പൻ താരത്തെ ടീമിലെത്തിക്കാനുള്ള നീക്കങ്ങൾ ആരംഭിച്ച് ബ്ലാസ്റ്റേഴ്‌സ്. നിലവിൽ ഐ ലീഗ് ക്ലബ് മുഹമ്മദ്‌സിന് വേണ്ടി കളിക്കുന്ന ഡേവിഡ് ലാല്‍ഹല്‍സാംഗ എന്ന മുന്നേറ്റ താരത്തെയാണ് ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യമിടുന്നത്. ഇന്ത്യൻ ഫുട്ബോളിൽ വലിയ ഭാവി കണക്കാക്കുന്ന താരം കൂടിയാണ് ഡേവിഡ്.

മണിപ്പൂരിൽ നിന്നുള്ള ഈ 21 കാരൻ ഈ ഐ ലീഗ് സീസണിൽ ഇത് വരെ 4 മത്സരങ്ങളിൽ നിന്നും 3 ഗോളുകൾ നേടിയിട്ടുണ്ട്. നേരത്തെ ഐസ്വാൾ എഫ്സിയ്ക്ക് വേണ്ടിയാണ് താരം കളിച്ചത്.ഐസ്വാളിന് വേണ്ടി 30 മത്സരങ്ങളിൽ നിന്നും 6 ഗോളുകളും താരം നേടിയിട്ടുണ്ട്.

ഗോളുകൾ നേടാൻ കെൽപ്പുള്ള ഈ യുവതാരം ഇതിനോടകം തന്നെ അടുത്ത സുനിൽ ഛേത്രി എന്ന വിശേഷണമുള്ള താരമാണ്. ഇന്ത്യൻ ഫുട്ബാളിന്റെ അടുത്ത ഭാവിയായ കണക്കാക്കുന്ന താരമായതിനാൽ തന്നെ താരത്തിന് പിന്നാലെ വമ്പൻ ക്ലബ്ബുകളുമുണ്ട്.

മോഹൻ ബഗാൻ, മുംബൈ സിറ്റി എഫ്സി തുടങ്ങിയ വമ്പന്മാർ താരത്തിൽ കണ്ണ് വെച്ചിട്ടുള്ളതിനാൽ ഇവരെ മറികടന്ന് ഡേവിഡിനെ സ്വന്തമാക്കുക എന്നുള്ളത് ബ്ലാസ്റ്റേഴ്സിന് വലിയ കടമ്പയാണ്. 2024 ൽ ഡേവിഡിന് മുഹമ്മദൻസുമായുള്ള കരാർ അവസാനിക്കും. അതിനാൽ താരത്തെ അടുത്ത ട്രാൻസ്ഫർ വിപണിയിൽ തന്നെ മൊഹമ്മദൻസ് വിൽക്കാനുള്ള സാധ്യതകളുമുണ്ട്.

മുംബൈ, മോഹൻ ബഗാൻ തുടങ്ങിയ ക്ലബ്ബുകൾ താരത്തിന് പിന്നാലെയുണ്ടെങ്കിലും യുവതാരങ്ങൾക്ക് അവസരം നൽകുന്നതിൽ മുൻപന്തിയിലുള്ളതിനാൽ അക്കാര്യം മുൻ നിർത്തി ബ്ലാസ്റ്റേഴ്സിന് താരത്തെ ടീമിലെത്തിക്കാനാവും.

സൂപ്പർ താരങ്ങൾ ബ്ലാസ്റ്റേഴ്‌സ് നിരയിലേക്ക് മടങ്ങി വരുന്നു🔥; പ്രതിരോധ നിര ഇനി ഉരുക്ക്കോട്ട💥…

ജനുവരിയിൽ 3 താരങ്ങളെ ബ്ലാസ്റ്റേഴ്‌സ് ലോണിൽ അയക്കാൻ സാധ്യത