ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിലെ മാച്ച് വീക്കിലെ രണ്ടാം മത്സരത്തിൽ കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ വെച്ച് ഇന്ന് ഈസ്റ്റ് ബംഗാൾ vs കേരള ബ്ലാസ്റ്റേഴ്സിനെ നേരിടുകയാണ്.
ഈ സീസണിന്റെ ഉദ്ഘാടന മത്സരമായ ആദ്യ പാദ ലീഗ് മത്സരത്തിൽ ഇരുടീമുകളും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ കേരള ബ്ലാസ്റ്റേഴ്‌സ് ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് വിജയിക്കുകയായിരുന്നു.
എന്തായാലും കേരള ബ്ലാസ്റ്റേഴ്‌സ് vs ഈസ്റ്റ് ബംഗാൾ ടീമുകൾ തമ്മിൽ ഇതുവരെ ഏറ്റുമുട്ടിയതിൽ ഏറ്റവും കൂടുതൽ വിജയം ആർക്കൊപ്പമാണ് എന്നത് നമുക്ക് നോക്കാം.
ഇതുവരെ കേരള ബ്ലാസ്റ്റേഴ്‌സ് vs ഈസ്റ്റ് ബംഗാൾ ഏറ്റുമുട്ടിയത് അഞ്ച് തവണയാണ്. അതിൽ മൂന്നു മത്സരങ്ങളും കലാശിച്ചത് സമനിലയിലാണ്. ബാക്കി വരുന്ന രണ്ട് മത്സരങ്ങളിലും വിജയം കേരള ബ്ലാസ്റ്റേഴ്സിനാണ്.
അതിനാൽ തന്നെ ഇന്ന് ഹോം സ്റ്റേഡിയമായ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ വെച്ച് ഈസ്റ്റ് ബംഗാൾ ലക്ഷ്യം വെക്കുന്നത് കേരള ബ്ലാസ്റ്റേഴ്‌സ് ക്ലബ്ബിനെതിരായ തങ്ങളുടെ ആദ്യ വിജയമാണ്.
അതേസമയം ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങളുടെ ലൈവ് സംപ്രേക്ഷണം സ്റ്റാർ സ്പോർട്സ്, ഡിസ്‌നി, ജിയോ ടിവി, ഹോട്സ്റ്റാർ എന്നിവയിൽ ലഭ്യമാണ്. കൂടാതെ മലയാളം കമന്ററിയോട് കൂടി ഏഷ്യാനെറ്റ് പ്ലസിലും കാണാനാവും.
കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ പ്രെസ്സ് കോൺഫറൻസ് വീഡിയോ ഇതാ :