വരാൻ പോകുന്ന ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലേക്ക് വേണ്ടി വിദേശ താരങ്ങളുടെ സൈനിംഗ് നടത്താൻ ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സിന് ഇനിയും ടീമിലേക്ക് രണ്ട് വിദേശതാരങ്ങളെയാണ് കൊണ്ടുവരേണ്ടത്. മാത്രമല്ല പരിക്ക് ബാധിച്ച് സീസണിൽ പുറത്തിരിക്കുന്ന ഓസ്ട്രേലിയൻ താരം ജോഷുവക്ക് പകരം മറ്റൊരു താരത്തിനെ കൂടി കൊണ്ടുവരേണ്ട ഉത്തരവാദിത്വം ബ്ലാസ്റ്റേഴ്സിനുണ്ട്.
ട്രാൻസ്ഫർ മാർക്കറ്റിൽ നിന്ന് ലഭിക്കുന്ന ട്രാൻസ്ഫർ റൂമറുകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്സ് ലാറ്റിൻ അമേരിക്കയിൽ നിന്നുമുള്ള ഒരു സെന്റർ ബാക്കുമായി ചർച്ചകളിലാണ്. അർജന്റീന സ്വദേശിയായ 24 വയസ്സ് മാത്രം പ്രായമുള്ള യുവ ഡിഫൻഡറേ സ്വന്തമാക്കാനാണ് കേരള ബ്ലാസ്റ്റേഴ്സ് ശ്രമിക്കുന്നത്.
അർജന്റീനയിലെ പ്രമുഖ ഫുട്ബോൾ അക്കാദമി ആയ റിവർ പ്ലേറ്റിലൂടെ കളി പഠിച്ചു വളർന്ന് അവരിലൂടെ തന്നെ സീനിയർ ഫുട്ബോൾ കരിയർ അരങ്ങേറ്റം കുറിച്ച 24 കാരനായ സെന്റർ താരം കെവിൻ ലിയോണൽ സിബില്ലേയെയാണ് കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കാൻ ശ്രമിക്കുന്നത്.
കേരള ബ്ലാസ്റ്റേഴ്സ് ഒരു ഫോർവേഡ് ഒരു സെന്റർ ബാക്ക് പൊസിഷനുകളിലേക്കാണ് വിദേശ താരങ്ങളെ സ്വന്തമാക്കാൻ ശ്രമിക്കുന്നത് എന്ന് നേരത്തെ മാർക്കസിന്റെ അപ്ഡേറ്റ് ഉണ്ടായിരുന്നു. സെന്റർ ബാക്ക് പൊസിഷനിലേക്ക് ഈ താരത്തിനെ കൊണ്ടുവരാനുള്ള ചർച്ചകൾ ബ്ലാസ്റ്റേഴ്സ് ആരംഭിച്ചിട്ടുണ്ടെങ്കിലും ഇത് എത്രത്തോളം വിജയകരമായി പൂർത്തിയാകും എന്ന് നമുക്ക് പറയാനാവില്ല.
ഈ ട്രാൻസ്ഫർ മാർക്കറ്റിൽ നിരവധി വിദേശ താരങ്ങളുമായി കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ചർച്ചകൾ നടത്തിയിട്ടുണ്ട്, എന്നാൽ ഭൂരിഭാഗം ട്രാൻസ്ഫർ ചർച്ചകളും ബ്ലാസ്റ്റേഴ്സ് ആദ്യഘട്ടത്തിൽ തന്നെ പരാജയപ്പെടുന്ന കാഴ്ചയാണ് നമ്മൾ കണ്ടത്. ഇന്ത്യൻ ഫുട്ബോളിലെ ട്രാൻസ്ഫർ വിൻഡോ അവസാനിക്കുന്നതിനു മുമ്പേ കേരള ബ്ലാസ്റ്റേഴ്സിന് തങ്ങളുടെ എല്ലാ സൈനിങ്ങുകളും പൂർത്തിയാക്കേണ്ടതുണ്ട്.